ശ്രീജിത്തിന്റെ മരണം ഉരുട്ടിക്കൊലയോ?; സിബിഐ അന്വേഷിക്കണമെന്ന് കുടുംബം

തിരുവനന്തപുരം:
വരാപ്പുഴയില്‍ പൊലീസ് ആളുമാറി പിടികൂടിയ എസ് ആര് ശ്രീജിത്തിനെ ഉരുട്ടിക്കൊന്നതാണെന്ന സംശയിക്കുന്നു. ശ്രീജിത്തിന്റെ ശരീരത്തില്‍ മൂന്നാം മുറ പ്രയോഗിക്കാന്‍ ആയുധം ഉപയോഗിച്ചിരിക്കാമെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പരാമര്‍ശമാണ് ഈ സംശയം ബലപ്പെടുത്തിയത്.
ശ്രീജിത്തിന്റെ കൊലപാതകം സി ബി ഐ അന്വേഷിക്കണമെന്ന് ഇയാളുടെ കുടുംബം ആവശ്യപ്പെട്ടു. പൊലീസുകാര്‍ക്കെതിരെയുള്ള പരാതി പൊലീസ് തന്നെ അന്വേഷിക്കുന്നത് അപഹാസ്യമാണ്. മുഖ്യമന്ത്രിയോ സര്‍ക്കാരുമായി ബന്ധപ്പെട്ടവരെ തങ്ങളെ സന്ദര്‍ശിക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ലെന്നും ശ്രീജിത്തിന്റെ ബന്ധുക്കള്‍ പറഞ്ഞു.
ശ്രീജിത്തിന്റെ ശരീരത്തില്‍ 18 പരിക്കുകളുണ്ടായിരുന്നു. ശക്തമായ മര്‍ദ്ദനത്തിന്റെ ഫലമായാണ് ഇത്തരത്തില്‍ പരിക്കേറ്റത്. ശ്രീജിത്തിന്റെ ഇരുതുടകളിലെയും പേശികള്‍ ഒരുപോലെ ഉടഞ്ഞിരുന്നു. ലാത്തിപോലുള്ള എന്തോ ആയുധം കൊണ്ടുള്ള പ്രയോഗത്തിലാണ് ഇത്തരത്തില്‍ പരിക്ക് പറ്റിയതെന്നാണ് സംശയമെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീജിത്തിന് പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്ദ്ദനമേറ്റിരുന്നുവെന്നും ചെറുകുടല്‍ പൊട്ടിയാണ് ഇയാള്‍ മരിച്ചതെന്നും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.