Tuesday
16 Oct 2018

ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല: ശ്രീനിവാസൻ

By: Web Desk | Saturday 9 September 2017 1:45 PM IST

കൊച്ചി: യുവ നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിന് പിന്തുണയുമായി നടൻ ശ്രീനിവാസൻ . ദിലീപ് തെറ്റ് ചെയ്തിട്ടില്ലെന്ന് ഉറച്ചു വിശ്വസിക്കുന്നു. ദിലീപ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യില്ല. ദിലീപിന്‍റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസൻ പറഞ്ഞു. നേരത്തെ എം.എൽ.എയും ചലച്ചിത്ര താരവുമായ ഗണേഷ്​ കുമാറും ദിലീപിനെ പിന്തുണച്ച്​ രംഗത്തെത്തിയിരുന്നു. എന്നാൽ  ദിലീപിന് അനുകൂലമായി പ്രസ്താവനയിറക്കിയ നടനും എംഎല്‍എയുമായ കെ.ബി.ഗണേഷ്‌കുമാറിനെതിരേ അന്വേഷണസംഘം കോടതിയെ സമീപിച്ചിരിക്കുകയാണ്.

ഗണേഷിന്റെ പ്രസ്താവന കേസിനെ വഴിതെറ്റിക്കാനുള്ള ആസൂത്രിത നീക്കമാണെന്നാണ് അന്വേഷണസംഘത്തിന്റെ ആരോപണം. ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുന്നതിന് അധികൃതര്‍ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓണദിവസങ്ങളില്‍ സിനിമാമേഖലയില്‍ നിന്ന് പന്ത്രണ്ട് പേരാണ് ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയിരുന്നത്.