Saturday
20 Jan 2018

ശ്രീറാം ഗ്രൂപ് ഡയറക്ടർ എസ് നടരാജന്റെ വിചാരണയ്ക്കു വഴിതെളിച്ച് സുപ്രീംകോടതി

By: Web Desk | Sunday 1 October 2017 2:06 PM IST

ന്യൂഡൽഹി : ശ്രീറാം ഗ്രൂപ് ഡയറക്ടർ എസ് നടരാജനുനേരെ വിചാരണയ്ക്കു വഴിതെളിച്ച് സുപ്രീംകോടതി. 2004 ലെ പോൺസി അഴിമതി കേസിലെ പ്രതിയായ എസ് നടരാജൻ ഇപ്പോൾ ശ്രീറാം ഗ്രുപ് ഡയറക്ടർ ആണ്. ചെന്നൈയിലെ പിഎൻഎൽ നിധി ലിമിറ്റഡുമായി ബന്ധപ്പെട്ട് എസ്. നടരാജൻ 13,000 നിക്ഷേപകരിൽ നിന്ന് 68.50 കോടി രൂപ തട്ടിച്ചു എന്നാണ് ആരോപണം.

നടരാജന് എതിരെയുള്ള ക്രിമിനൽ നടപടികൾ റദ്ദാക്കികൊണ്ടുള്ള മദ്രാസ് ഹൈക്കോടതി നടപടിയാണ് സുപ്രീം കോടതി ഇപ്പോൾ മാറ്റിവച്ചിരിക്കുന്നത്. സ്വകാര്യ ഫിനാൻസ് കമ്പനിയും നടരാജൻ ഉൾപ്പെടെയുള്ളവരും 2004 ൽ പൊതുപണം ദുരുപയോഗം ചെയ്തതായും വസ്തുവകകൾ തട്ടിയയെടുത്തതായുമാണ് പരാതിയിൽ പറയുന്നത്.

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2004 ൽ ആണെന്നും എന്നാൽ നടരാജൻ 2000 ൽ തന്നെ കമ്പനി വിട്ടിരുന്നതായും മദ്രാസ് ഹൈകോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് നടരാജന് നേരെ യുള്ള ക്രിമിനൽ നടപടികൾ കോടതി റദ്ദ് ചെയ്തത്.

എന്നാൽ നടരാജൻ പിഎൻഎൽ നിധി ലിമിറ്റഡിന്റെ ഡയറക്ടറായിരുന്ന കാലഘട്ടത്തിൽ വിവിധ കോർപ്പറേറ്റ് സ്ഥാപനങ്ങളിലേക്ക് പണം വഴിതിരിച്ചുവിട്ടിരുന്നു എന്ന് രഞ്ജൻ ഗൊഗോയ്, നവീൻ സിൻഹ എന്നിവർ അടങ്ങിയ ബെഞ്ച് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് നടരാജന് നേരെ വീണ്ടും അന്വേഷണം വേണമെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

Related News