Wednesday
23 May 2018

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രവര്‍ത്തന ലാഭത്തില്‍ 43,628 കോടിയുടെ വര്‍ധനവ്

By: Web Desk | Saturday 10 February 2018 8:49 AM IST

കൊ​ച്ചി:

സ്റ്റേറ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യയുടെ പ്ര​വ​ര്‍ത്ത​ന ലാ​ഭ​ത്തി​ല്‍ 43,628 കോടിയുടെ വര്‍ധനവും ആ​കെ നി​ക്ഷേ​പം 26,51,240 കോ​ടി​യി​ലുമെത്തി. ഇതോടെ 3.5 ശ​ത​മാ​നം നേ​ട്ട​മു​ണ്ടാ​ക്കി.

ന​ട​പ്പ്​ സാ​മ്പത്തിക വ​ര്‍ഷ​ത്തി​ലെ ആ​ദ്യ ഒമ്പത്​ മാ​സ​ങ്ങ​ളി​ല്‍ മു​ന്‍ വ​ര്‍ഷ​ത്തെ അ​പേ​ക്ഷി​ച്ചാണ് ഈ വര്‍ധനവ്. അ​റ്റാ​ദാ​യം കാ​ല​യ​ള​വി​ല്‍ 28.48 ശ​ത​മാ​നം കു​റ​വും രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. അ​റ്റ പ​ലി​ശ വ​രു​മാ​ന​ത്തിന്‍റെ കാ​ര്യ​ത്തി​ല്‍ 5.56 ശ​ത​മാ​നം വ​ര്‍ധ​ന​യോ​ടെ 32,106 കോ​ടി രൂ​പ എ​ന്ന നി​ല​യി​ല്‍ എ​ത്താ​നാ​യി.

1,172 കോ​ടി രൂ​പ​യാ​ണ് ന​ട​പ്പ്​ സാമ്പത്തിക വ​ര്‍ഷ​ത്തിന്‍റെ ആ​ദ്യ ഒമ്പത്​ മാ​സ​ങ്ങ​ളി​ലെ അ​റ്റാ​ദാ​യം.