Saturday
21 Oct 2017

സംസ്ഥാന ജൂനിയര്‍ തായ്‌ക്വോണ്‍ഡോ ചാമ്പ്യന്‍ഷിപ്പ് ആലപ്പുഴയില്‍

By: Web Desk | Tuesday 26 September 2017 3:30 PM IST

ആലപ്പുഴ:

പത്തൊമ്പതാമത് സംസ്ഥാന ജൂനിയര്‍ തായ്‌ക്വോണ്‍ഡോ 28, 29, 30 തിയതികളില്‍ ആലപ്പുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടക്കും. കേരളത്തിലെ പതിനാലു ജില്ലകളില്‍ നിന്നും ആറ് സ്‌പോര്‍ട്‌സ് ഡിവിഷനുകളല്‍ നിന്നുമായി നാന്നൂറോളം കായിക താരങ്ങളും നൂറ് ഒഫീഷ്യലുകളും ഈ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കും. 28 ന് നാലു മണിക്ക് രജിസ്‌ട്രേഷന്‍ ആരംഭിക്കും. 29 ന് രാവിലെ ഒമ്പത് മണിക്ക് മത്സരങ്ങള്‍ നാലു കോര്‍ട്ടുകളിലായി ആരംഭിക്കും. 20 വെയ്റ്റ് കാറ്റഗറികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. 29 ന് വൈകിട്ട് എഴിന് ധനകാര്യ മന്ത്രി ഡോ.തോമസ് ഐസക് ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് അദ്ധ്യക്ഷത വഹിക്കും. 30 ന് ഉച്ചകഴിഞ്ഞ് രണ്ട് മണിക്കു നടക്കുന്ന സമാപന സമ്മേളനത്തില്‍ അഡ്വ.മനോജ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. കെ.സി വേണുഗോപാല്‍ എം.പി സമ്മാനദാനം നിര്‍വ്വഹിക്കും. കഴിഞ്ഞ വര്‍ഷം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് മലപ്പുറമായിരുന്നു.