Wednesday
19 Dec 2018

കലോല്‍സവം; രചനാമല്‍സരത്തിന്റെ ‘റീവാല്യുവേഷന്‍’ സമ്പ്രദായം പരാതി

By: Web Desk | Wednesday 5 December 2018 9:34 PM IST

ജില്ലാ തലത്തില്‍ എഗ്രേഡ് കിട്ടിയമുഴുവന്‍ പേരെയും പരിഗണിച്ചിരുന്നുവെങ്കിലും യുക്തിസഹമായിരുന്നു

തിരുവനന്തപുരം : സംസ്ഥാന സ്‌കൂള്‍ കലോല്‍സത്തില്‍ രചനാമല്‍സരത്തിന്റെ പുതിയ സമ്പ്രദായം പരാതിയായി. ജില്ലകളില്‍ ഒന്നാമത് എത്തിയവരുടെ രചനകള്‍മാത്രം സംസ്ഥാന മല്‍സരത്തിലേക്ക് പരിഗണിക്കുന്നതിനാല്‍ വീണ്ടുമൊരു മല്‍സരത്തിനുള്ള സാധ്യതയില്ലാതായെന്നും കൂടുതല്‍ പേര്‍ക്ക് ഗ്രേസ് മാര്‍ക്കിനുള്ള അവസരമാണ് നഷ്ടമാകുന്നതെന്നും അധ്യാപകരും രക്ഷിതാക്കളും പറയുന്നു. ഒരു പരീക്ഷപേപ്പറിന്റെ റീവാല്യുവേഷന്‍പോലെയാണ് സംസ്ഥാന തല മല്‍സരം. ഓണ്‍ലൈനില്‍ വിഷയം നല്‍കിസംസ്ഥാന മല്‍സരത്തില്‍ ഒറ്റമല്‍സരമായിരുന്നു നടത്തിയത്. ചിലവുചുരുക്കലിനാണെങ്കിലും കുട്ടികള്‍ക്ക് ഒരു സംസ്ഥാന തലവേദിയിലെത്തുന്നു എന്ന അനുഭവവും ഇത് ഇല്ലാതാക്കി. അപ്പീലും അപൂര്‍വം കേസുകളില്‍ പരമാവധി രണ്ടാംസ്ഥാനക്കാരനുമാത്രമാണ് ലഭിച്ചത്.
ഹയര്‍ സെക്കണ്ടറി വിഭാഗം 18 രചനാ മല്‍സരങ്ങളും (മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി, സംസ്‌കൃതം, ഉറുദു എന്നിവയില്‍ കഥയും കവിതയും ഉപന്യാസവും) കൂടാതെ ചിത്രരചന പെന്‍സില്‍, ചിത്രരചന ജലച്ഛായം, ചിത്രരചന ഓയില്‍ കളര്‍, കാര്‍ട്ടൂണ്‍, കൊളാഷ് എന്നീ 5 ഇനങ്ങളും കൂടി ആകെ 23 ഇനങ്ങള്‍.

ഹൈസക്കൂള്‍ ജനറല്‍ വിഭാഗം 14 + 4 എണ്ണവും (മലയാളം കഥ, കവിത, ഉപന്യാസം, ഹിന്ദികഥ, കവിത, ഉപന്യാസം, ഇംഗ്ലീഷ് കഥ, കവിത, ഉപന്യാസം, ഉറുദു കഥ, കവിത, ഉപന്യാസം, തമിഴ് കവിത, കന്നട കവിത + ചിത്രം പെന്‍സില്‍, വാട്ടര്‍, ഓയില്‍, കാര്‍ട്ടൂണ്‍)

ഹൈസ്‌ക്കൂള്‍ സംസ്‌കൃതോല്‍സവം 4 എണ്ണം (കഥ, കവിത, ഉപന്യാസം, സമസ്യ)

ഹൈസ്‌ക്കൂള്‍ അറബിക് കലോല്‍സവം 6 എണ്ണം (കഥ, ഉചന്യാസം, കാപ്ഷന്‍, തര്‍ജ്ജമ, പോസ്റ്റര്‍രചന, നിഘണ്ടു നിര്‍മ്മാണം)
ഇങ്ങനെയാണ് രചനാമല്‍സരങ്ങള്‍. ജില്ലാ തലത്തില്‍ എഗ്രേഡ് കിട്ടിയമുഴുവന്‍ പേരെയും പരിഗണിച്ചിരുന്നുവെങ്കിലും യുക്തിസഹമായിരുന്നുവെന്നും ഇത് പോരായ്മയാണെന്നും ഇവര്‍ പറയുന്നു. ആദ്യദിവസമായ ഏഴിനാണ് രചനാമല്‍സരങ്ങള്‍പരിഗണിക്കുക.