Thursday
22 Nov 2018

ക്ലൈഡ് വില്യം ടോംബോ

By: Web Desk | Wednesday 17 January 2018 4:56 PM IST

ശാസ്ത്രചരിത്രം ഈയാഴ്ച

ഡോ. എം ആര്‍ സുദര്‍ശനകുമാര്‍
പ്രിന്‍സിപ്പല്‍, മഹാത്മാഗാന്ധി കോളജ്, തിരുവനന്തപുരം

1906 ഫെബ്രുവരി നാലിനാണ് ക്ലൈഡ് വില്യം ടോംബോ ജനിച്ചത്. 1930 ല്‍ അന്ന് ഗ്രഹമായി കണക്കാക്കിയിരുന്ന പ്ലൂട്ടോയെ കണ്ടെത്തി. 76 വര്‍ഷങ്ങള്‍ക്ക് ശേഷം 2006 ല്‍ പ്ലൂട്ടോയെ ക്ഷുദ്രഗ്രഹമായി തരംതാഴ്ത്തി. ഇതുകൂടാതെ അദ്ദേഹം ധാരാളം ക്ഷുദ്രഗ്രഹങ്ങളേയും കണ്ടെത്തി.
കര്‍ഷകനായ മുറോണ്‍ ഡില്‍വോ ടോംബയുടേയും അഡേല്ലാ പേള്‍ ക്രിറ്റന്റെയും മകനായി അമേരിക്കയിലെ ഇല്ലിനോയിലാണ് ക്ലൈഡ് വില്യം ടോംബോ ജനിച്ചത്. 1922 ല്‍ കന്‍സാസിലേക്ക് താമസം മാറ്റി. കൃഷിനാശം മൂലം കോളേജില്‍ പഠിക്കാനുള്ള ടോംബോയുടെ ആഗ്രഹം സഫലമായില്ല. 1926 മുതല്‍ അദ്ദേഹം സ്വന്തമായി ധാരാളം ടെലസ്‌കോപ്പുകള്‍ നിര്‍മിച്ചു.

ടെലസ്‌കോപ്പിലൂടെ ദര്‍ശിച്ച വ്യാഴത്തിന്റെയും ചൊവ്വയുടെയും ചിത്രങ്ങള്‍ ടോംബോ ലോവല്‍ വാന നിരീക്ഷണശാലയ്ക്ക് അയച്ചുകൊടുത്തു. അവര്‍ അദ്ദേഹത്തിന് ജോലി വാഗ്ദാനം ചെയ്തു. ടോംബോയവിടെ 1929 മുതല്‍ 1945 വരെ പ്രവൃത്തിയെടുത്തു. ടോബോ കന്‍സാസ് സര്‍വകലാശാലയില്‍ നിന്നും അസ്ട്രണോമിയില്‍ 1936 ല്‍ ബിരുദവും 1938 ല്‍ ബിരുദാനന്തര ബിരുദവും നേടി. 1955 മുതല്‍ 1973 ല്‍ വിരമിക്കുന്നത് വരെ അദ്ദേഹം ന്യൂ മെക്‌സിക്കോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനായിരുന്നു. നൂറുകണക്കിന് ആസ്‌ട്രോയിഡുകളെ അദ്ദേഹം കണ്ടെത്തിയിട്ടുണ്ട്. 1931 ല്‍ കണ്ടെത്തിയ അദ്ദേഹം കണ്ടെത്തിയ ആസ്‌ട്രോയിഡിന് ”1604 ടോംബോ” എന്നാണ് പേരു നല്‍കിയിരിക്കുന്നത്.
1997 ജനുവരി 17ന് അദ്ദേഹം അന്തരിച്ചു.

കഴിഞ്ഞ ലക്കത്തിലെ ചോദ്യത്തിന്റെ ഉത്തരം

                 ശിലാദിത്യദാസ് ശര്‍മയാണ് ഹര്‍ഗോവിന്ദ്  ഖൊരാനയുടെ പിഎച്ച്ഡി വിദ്യാര്‍ഥി

ഈ ലക്കത്തിലെ ചോദ്യം
വില്യം ക്ലൈഡ് ടോംബോ ആദ്യമായി കണ്ടെത്തിയ ആസ്‌ട്രോയിഡ് ഏതാണ്?