Monday
25 Jun 2018

നായ്ക്കള്‍ക്ക് നീലനിറം: ഫാക്ടറി അടച്ചുപൂട്ടി

By: Web Desk | Tuesday 22 August 2017 9:33 PM IST

മുംബൈ:

തെരുവ് നായ്ക്കള്‍ക്ക് നീല നിറത്തിന് കാരണക്കാരായ മുംബൈയിലെ ഫാക്ടറി അടച്ച് പൂട്ടുന്നു. മുംബൈയിലെ മൃഗസ്‌നേഹികള്‍ പുറത്തുവിട്ട ചിത്രത്തിന് പിന്നാലെയാണ് ഈ നടപടി. മുംബൈയിലെ തലോജയിലുള്ള വ്യവസായ ശാലകളില്‍ നിന്ന് പുറന്തള്ളപ്പെടുന്ന മാലിന്യങ്ങള്‍ ഒഴുക്കുന്നത് കസാദി നദിയിലേക്കാണ്. കസാദിയിലെ ജലം ഉപയോഗിക്കുന്ന നായ്ക്കളുടെയും പക്ഷികളുടെയും നിറം മാറിയിട്ടുള്ളതായി മൃഗസ്‌നേഹി സംഘടനകള്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെള്ളം ഉപയോഗിക്കുന്ന മൃഗങ്ങള്‍ക്ക് കാഴ്ച ശക്തി കുറഞ്ഞുവരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഇക്കാര്യം അറിയിച്ചുകൊണ്ട് മൃഗസ്‌നേഹിയായ ആര്‍തി ചൗഹാന്‍ പരാതി നല്‍കിയിരുന്നു. ഇതിനെത്തുടർന്നാണ് മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടപടിയെടുത്തത്. പ്രമുഖ വ്യവസായ മേഖലയായ തലോജയില്‍ ഏകദേശം 1000ത്തോളം ഡൈഫാക്ടറികളുണ്ട്.

Related News