Thursday
15 Nov 2018

മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ കര്‍ശന നിബന്ധനകള്‍

By: Web Desk | Saturday 13 October 2018 10:42 AM IST

മുഖ്യമന്ത്രിക്ക് കര്‍ശന വ്യവസ്ഥകള്‍. മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ കര്‍ശന നിബന്ധനകള്‍ നടപ്പാക്കി കേന്ദ്രം. മറ്റു മന്ത്രിമാരുടെ വിദേശയാത്രയും പ്രതിസന്ധിയില്‍. ധനസമാഹരണത്തിനുള്ള വിദേശയാത്രയ്ക്കു അനുമതിയായില്ല. യാത്രാനുമതി കിട്ടുമെന്ന് പ്രതീക്ഷയുണ്ടെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍. നടപടികളിലെ താമസം മാത്രമാണെന്നും മന്ത്രി പറഞ്ഞു.

വിദേശഫണ്ട് സ്വീകരിക്കുരുതെന്നും വിദേശപ്രതിനിധികളുമായി ചര്‍ച്ച നടത്തരുതെന്നും കേന്ദ്രത്തിന്‍റെ നിബന്ധനകളില്‍ ഉണ്ട്. ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മാത്രം പങ്കെടുക്കാം. വിദേശയാത്രക്ക് പോകുന്നത് മുഖ്യമന്ത്രിയും 17 മന്ത്രിമാരും ആണ്. വിദേശയാത്ര തുടങ്ങാന്‍ തീരുമാനിച്ചത് ഈ മാസം 18 മുതല്‍.

വായ്പകളിലും അനിശ്ചിതത്വം തുടരുന്നു. വായ്പാ പരിധി ഉയര്‍ത്തുന്നതിലും അനിശ്ചിതത്വം. വായ്പാ പരിധി ഉയര്‍ത്തുന്നതിലും ധാരണയായിട്ടില്ല. ലോകബാങ്ക്, എഡിബി വായ്പകളും അനിശ്ചിതത്വത്തിലാണ്.

Related News