Sunday
22 Oct 2017

ഇന്തോനേഷ്യയിലെ സുമാത്രയിൽ ശക്തമായ ഭൂചലനം

By: Web Desk | Sunday 13 August 2017 11:08 AM IST

ഇന്തോനേഷ്യയിലെ സുമാത്രയിൽ ശക്തമായ ഭൂചലനം.  റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സുനാമിയ്ക്ക് കരണമാകില്ലെന്നു അധികൃതർ പറഞ്ഞു . ബൂക്മാപത്തെ തുടർന്ന് ഭയചകിതരായ ആളുകൾ  വീടുകളിൽ നിന്ന് ഓടിപ്പോയതായി സീസ്മോളജിസ്റ്റുകൾ വ്യക്തമാക്കി.പുലർച്ചെ 10.08 നനാണു ഭൂചലനമുണ്ടായത്.
ഭൂകമ്പം ശക്തവും ആഴം കുറഞ്ഞതുമായിരുന്നു. പടിഞ്ഞാറൻ സുമാത്രയിലെ ബംഗലുവാണ് പ്രഭവ കേന്ദ്രം, പക്ഷെ സുനാമി ഭീഷണിയില്ലെന്ന് ഇൻഡോനേഷ്യൻ കാലാവസ്ഥാ ശാസ്ത്രജ്ഞൻ ജിയോഫിസിക്സ് ഏജൻസിയായ മോച്മുത് റിയദി പറഞ്ഞു. ആളപായമോ, പരിക്കോ ഉണ്ടോയെന്ന് പരിശോധിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ഭൂചലനം കുറച്ചുനേരത്തേക്ക് ശക്തമായി നിലനിന്നിരുന്നതായി ബെൻഗുലു സ്വദേശി നെങ്കി ഹസാന പറഞ്ഞു.
വീട്ടിൽ നിന്നും അപ്പോൾ തന്നെ താനും കുടുംബവും രക്ഷപെടുകയായിരുന്നതായി നെങ്കി പറയുന്നു.
“ഞാൻ ഏഴ്മാസം പ്രായമായ കൊച്ചുമകളുമായി ഓടി രക്ഷപെടുകയായിരുന്നു..എന്റെ അയൽക്കാരും വീടിനു പുറത്തേക്ക് ഓടി രക്ഷപെട്ടു. ചിലർ മാധ്യമങ്ങളോട് പറഞ്ഞു.

2016 ഡിസംബറിൽ ഇന്തോനേഷ്യയിലെ പടിഞ്ഞാറൻ എസെ പ്രവിശ്യ ഉണ്ടായ ഭൂകമ്പത്തിൽ 100 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും നിരവധിയാളുകൾക്ക് വീശിടുകൾ നഷ്ടമാവുകയും ചെയ്തിരുന്നു.

 

Related News