Sunday
16 Dec 2018

വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച ശേഷം പീഡിപ്പിച്ചു: യുവാവിന് ജീവപര്യന്തം ശിക്ഷ

By: Web Desk | Friday 7 December 2018 10:20 AM IST

ദുബായ് :  ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച ശേഷം മാനഭംഗപ്പെടുത്തിയ കേസിൽ എമിറാത്തി യുവാവിന് ശിക്ഷ.  24കാരനായ യുവാവിന് ജീവപര്യന്തം തടവുശിക്ഷയാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്.

സംഭവത്തെക്കുറിച്ച്‌ പരാതിയില്‍ പറയുന്നത്: സംസാരിക്കണം എന്ന് പറഞ്ഞ പ്രതി പെൺകുട്ടിയെ ഫോണിൽ വിളിക്കുകയും. വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെ എത്തിയ പെൺകുട്ടിയോട് പ്രതി അപമര്യാതയായി പെരുമാറുകയും, ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണെമെന്നും ആവശ്യപ്പെട്ടു. വിസമ്മതിച്ചതിനെ തുടര്‍‌ന്ന് മര്‍ദ്ദിച്ച്‌ അവശയാക്കിയശേഷം മാനഭംഗപ്പെടുത്തുകയായിരുന്നു.

എന്നാല്‍, യുവതിയുമായി പരസ്പര സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. ഇയാള്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിരുന്നു. വില്ലയില്‍ സൂക്ഷിച്ചിരുന്ന 50,000 ദിര്‍ഹം യുവതി മോഷ്ടിക്കാന്‍ ശ്രമിച്ചുവെന്ന് മനസിലാക്കിയപ്പോള്‍ യുവതിയെ മര്‍ദിച്ചുവെന്നാണ് പ്രതിയുടെ ആരോപണം. പറയുന്നത്. ഇയാളുടെ രണ്ടു സുഹൃത്തുക്കളും കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. വൈദ്യപരിശോധനയില്‍ പ്രതിയുടെ ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണില്‍ സംഭവം ചിത്രീകരിച്ചതിന്റെ ഡിലീറ്റ് ചെയ്ത ദൃശ്യങ്ങളും ലഭിച്ചു. ഈജിപ്ഷ്യന്‍ വിദ്യാര്‍ത്ഥിനിയെ മര്‍ദ്ദിച്ച ശേഷം വില്ലയിലേക്ക് കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ കേസില്‍ എമിറാത്തി യുവാവിന് ശിക്ഷ. 24കാരനായ യുവാവിന് ജീവപര്യന്തം തടവുശിക്ഷയാണ് ദുബായ് പ്രാഥമിക കോടതി വിധിച്ചത്.

യുവതിയെ പിീഡിപ്പിച്ച ശേഷം പ്രതി ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തുവെന്നാണ് പരാതി. മാനഭംഗം, ലൈംഗിക പീഡനം, മറ്റൊരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ ടെക്നോളജിയെ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് ശിക്ഷ വിധിച്ചത്. 25 വര്‍ഷം തടവാണ് ജീവപര്യന്തത്തിന്റെ കാലാവധി. ഈ വര്‍ഷം ജൂണ്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Related News