Friday
20 Jul 2018

സിനിമാ മേഖലയിലെ സ്ത്രീസുരക്ഷ: ആയോധനമുറ പഠിപ്പിക്കാന്‍ സ്റ്റണ്ട് യൂണിയന്‍

By: Web Desk | Sunday 26 November 2017 10:30 PM IST

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീ സുരക്ഷക്കായി അഭിനേത്രികള്‍ക്കും സിനിമയിലെ മറ്റു വനിതാ പ്രവര്‍ത്തകര്‍ക്കും ആയോധനകലകളില്‍ പരിശീലനം നല്‍കുന്ന പദ്ധതിക്ക് മാക്ട ഫെഡറേഷന്‍ (എഐടിയുസി) സ്റ്റണ്ട് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് തുടക്കമാകും.
രാവിലെ 11ന് എറണാകുളം പബ്ലിക് ലൈബ്രറിക്ക് സമീപമുള്ള അച്യുതമേനോന്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുന്‍മന്ത്രിയും മാക്ട ഫെഡറേഷന്‍ പ്രസിഡന്റുമായ കെ പി രാജേന്ദ്രന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. സിനിമയില്‍ അപകടകരമായ സീനുകളും മറ്റും അവതരിപ്പിച്ച് അണിയറയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സിനിമാ ഫൈറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും കുങ്ഫൂ, കളരി, കരാട്ടെ, ജൂഡോ എന്നീ ആയോധനകലകളില്‍ പ്രാവീണ്യം നേടിയ പെണ്‍കുട്ടികളില്‍ നൂറോളം പേര്‍ക്ക് പരിശീലനം നല്‍കി ഇവരുടെ സേവനം നായികമാര്‍ക്കും മറ്റും വനിതാപ്രവര്‍ത്തകര്‍ക്കും ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാക്ട ഫെഡറേഷന്‍ സ്റ്റണ്ട് യൂണിയന്‍ ചെയ്യുന്നതെന്ന് സെക്രട്ടറി ബ്രൂസ്‌ലി രാജ്, പ്രസിഡന്റ് ശങ്കര്‍ ആത്മന്‍ എന്നിവര്‍ അറിയിച്ചു.
ചടങ്ങില്‍ തെന്നിന്ത്യന്‍ സിനിമയിലെ കുലപതികളായ ത്യാഗരാജന്‍, പളനി, ഫെയാസ് ഖാന്‍, ഗണ്‍ രാജേന്ദ്രന്‍ എന്നിവരെ ആദരിക്കും.

Related News