Sunday
19 Aug 2018

നീതിന്യായ വ്യവസ്ഥയുടെ സുതാര്യത ഉയര്‍ത്തിപ്പിടിക്കണം: സുധാകര്‍ റെഡ്ഡി

By: Web Desk | Friday 12 January 2018 10:53 PM IST

ഹൈദരാബാദ്: നാല് മുതിര്‍ന്ന ന്യായാധിപന്മാര്‍ സുപ്രിം കോടതി നടപടികള്‍ നിര്‍ത്തിവച്ച് വാര്‍ത്താസമ്മേളനം നടത്താനിടയായ സംഭവം അഭൂതപൂര്‍വവും നീതിന്യായ വ്യവസ്ഥയുടെ പാരമ്പര്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും അനുസൃതമായി പരിഹരിക്കേണ്ടതാണെന്നും സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി. ജനങ്ങള്‍ക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാന്‍ ബാഹ്യ ഇടപെടല്‍ കൂടാതെ ചീഫ് ജസ്റ്റിസും മുതിര്‍ന്ന ജഡ്ജിമാരും തയാറാവണം.
നീതിന്യായ വ്യവസ്ഥയുടെ ഉന്നതമായ അന്തസ്, സ്വതന്ത്ര സ്വഭാവം, വിശ്വാസ്യത എന്നിവ ജനങ്ങള്‍ക്കും ജനാധിപത്യത്തിനും ഏറെ വിലപ്പെട്ടതാണ്. അതിന് കോട്ടംതട്ടാതെ അതിനെ ശക്തിപ്പെടുത്തിക്കൊണ്ടുള്ള പരിഹാരത്തിനായാണ് സുപ്രിം കോടതി ന്യായാധിപ സമൂഹം ശ്രമിക്കേണ്ടത്. അത് നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യവും സുതാര്യതയും ഉറപ്പുവരുത്തുന്നതാവണമെന്നും സുധാകര്‍ റെഡ്ഡി ആവശ്യപ്പെട്ടു.

Related News