Tuesday
23 Oct 2018

ജിയോ വി പി എൽ ഫിനാൻസിന്റെ ബ്രാൻഡ് അംബാസിഡറായി സുഹാസിനി

By: Web Desk | Wednesday 13 June 2018 3:23 PM IST

കൊച്ചി: ജിയോ വി പി എൽ ഫിനാൻസിന്റെ ബ്രാൻഡ് അംബാസിഡറായി സിനിമാതാരം  സുഹാസിനി യെ പ്രഖാപിച്ചു .1968 ൽ ആരംഭിച്ച ജിയോ സീ ഫുഡ്സ് ,ജിയോ വി പി എൽ ഫിനാൻസ് ,ജിയോ ട്രാവൽ ആൻഡ് ടൂർസ് ,മോഡ്സൺ ഫുഡ്സ് എന്നിവയാണ് ജിയോ ഗ്രൂപ്പിന് കീഴിലുള്ളത്.

സ്വർണ്ണ പണയ വായ്‌പ്പാ ,വാഹന വായ്‌പ്പാ മേഖലകളിൽ  സജീവമായ ഇടപെടൽ നടത്തുമെന്ന് കമ്പനി  ചെയർ മാ ൻ കെ ജി ലോറൻസ് പറഞ്ഞു .സിൽ വർജൂബിലി ആഘോഷിക്കുന്ന കമ്പനി സമുദ്രോൽപ്പന്നങ്ങളുടെപ്രോ സസിങ്ങിലും  കയറ്റുമതിയിലും ഒന്നാംസ്ഥാനത്തേയ്‌ക്ക്‌ ഉയരാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു .

വാൾ മാൾട്ട്, .മിട്സ് ബുഷി  തുടങ്ങിയ കമ്പനികൾക്ക് സമുദ്രോൽപ്പനങ്ങൾ നൽകുന്നുണ്ട് .കടലിൽ നിന്ന് പിടിക്കുന്ന ചെമ്മീൻ  നേരിട്ട് കയറ്റുമതി ചെയ്യുന്ന സ്ഥാപനമാണ്  മോഡ്സൺ ഫുഡ്സ് .ഓൺലൈൻ ഗോൾഡ്‌ലോൺ ,ചെറുകിട ഹൌ സിങ് ലോൺ എന്നിവയാണ് രജതജൂബിലി  വർഷത്തെ നൂതനസംരംഭങ്ങൾ എന്ന് മാനേജിങ് ഡയറക്ടർ പ്രദീഷ് ലോറൻസ് പറഞ്ഞു .

വിദേശനാണ്യ വിനിമയം ,ട്രാവൽ ഏജൻസി തുടങ്ങിയ ബിസിനസുകളിലും ജിയോ മുതല്മുടക്കിയിട്ടുണ്ട് .അടുത്ത ഒരു വർഷ കാലയളവിനുള്ളിൽ 80  ശാഖകൾ തമിഴ്‌നാട്ടിലും കേരളത്തിലുമായി ആരംഭിക്കുമെന്ന് എക്സികുട്ടീവ് ഡയറക്ടർ വിവേക് ലോറൻസ് പറഞ്ഞു

Related News