Thursday
24 May 2018

സൂര്യാഘാതമേറ്റ് മരിച്ചു

By: Web Desk | Thursday 1 February 2018 10:38 PM IST

ആലപ്പുഴ :സൂര്യാഘാതമേറ്റ് കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളി മരിച്ചു.മങ്കൊമ്പ് സ്വദേശി ജോയപ്പനാണ് മരിച്ചത്.57 വയസ്സായിരുന്നു.വ്യാഴാഴ്ച ഉച്ചയോടെ നിലത്തില്‍ പണിയെടുക്കുമ്പോള്‍ ജോയപ്പന്‍ കുഴഞ്ഞ് വീണു.ദേഹമാസകലം പൊള്ളലേറ്റിരുന്നു.ഉടന്‍ തന്നെ സമീപത്തെ റസ്റ്റേറന്റിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് സമീപത്തെ ആസപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.കുട്ടനാട്ടിലെ പാടശേഖര സമതിയുടെ ഭാരവാഹിയായിരുന്നു.