Thursday
22 Nov 2018

പെണ്‍കുട്ടികളുടെ ചേലാകര്‍മത്തിനെതിരെ സുപ്രിംകോടതി

By: Web Desk | Monday 9 July 2018 9:50 PM IST

ന്യൂഡല്‍ഹി: ഇസ്ലാം സമുദായത്തിലെ പെണ്‍കുട്ടികളിലെ ചേലാകര്‍മത്തിനെതിരെ സുപ്രിംകോടതി. മതാചാരത്തിന്‍റെയോ വിശ്വാസത്തിന്‍റെയോ പേരില്‍ സ്ത്രീകളുടെ ശരീരഭാഗങ്ങളില്‍ മാറ്റം വരുത്തുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി. ദാവൂദി ബോറ സമുദായത്തിലാണ് ഈ ആചാരം നടന്നുവരുന്നത്.
പെണ്‍കുട്ടികളിലെ ചേലാകര്‍മം നിരോധിക്കണമെന്നും ഇത് ശിക്ഷാര്‍ഹവും ജാമ്യമില്ലാത്തതുമായ കുറ്റമാക്കണമെന്നും ആവശ്യപ്പെട്ട് അഡ്വ. സുനിതാ തിവാരിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. മഹാരാഷ്ട്രയ്ക്കു പുറമെ കേരളം, തെലങ്കാന സംസ്ഥാനങ്ങളിലും ചേലാകര്‍മം നടക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഭരണഘടനയുടെ 25-ാം അനുഛേദം അനുസരിച്ച്‌ സ്ത്രീകളുടെ ചേലാകര്‍മ്മം നിയമവിധേയമാക്കണം എന്ന ഹര്‍ജ്ജിയാണ് സുപ്രിംകോടതി പരിഗണിച്ചത്. ദാവൂദി ബോറ സമുദായത്തിലെ സ്ത്രീകളുടെ പേരിലായിരുന്നു ഹര്‍ജി. ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഹര്‍ജ്ജിയുടെ താത്പര്യത്തെ നിശിതമായി വിമര്‍ശിച്ചു. പ്രാകൃതങ്ങളായ ദുഷ്പ്രവര്‍ത്തികളെ എങ്ങനെ ആചാരമായി പരിഗണിക്കും എന്ന് സുപ്രിംകോടതി ഹര്‍ജിക്കാരോട് ചോദിച്ചു. ജൂലൈ 16 ന് സുപ്രീം കോടതി കേസ് വീണ്ടും പരിഗണിയ്ക്കും.

Related News