Sunday
16 Dec 2018

നിരത്തിൽ പൊലിയുന്നത് അതിർത്തിയിൽ കൊല്ലപ്പെടുന്നതിലേറെ;നരഹത്യ അംഗീകരിക്കാനാവില്ലെന്നു സുപ്രീംകോടതി

By: Web Desk | Friday 7 December 2018 10:18 AM IST

ന്യൂഡല്‍ഹി : നിരത്തിൽ പൊലിയുന്നത് അതിർത്തിയിൽ കൊല്ലപ്പെടുന്നതിലേറെ; റോഡിലെ കുഴികള്‍ മൂലം കഴിഞ്ഞ 5 വര്‍ഷത്തിനിടെ അപകടങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടത് 15,000 പേര്‍ക്ക്. ഭരണകൂട സംവിധാനങ്ങളുടെ അനാസ്ഥയും ഉദാസീനതയും കൃത്യവിലോപവും മൂലമുള്ള ഈ നരഹത്യ അംഗീകരിക്കാനാവില്ലെന്നു സുപ്രീംകോടതി  വ്യക്തമാക്കി.

സുപ്രീം കോടതി മുന്‍ ജഡ്ജി കെ.എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ റോഡ് സുരക്ഷ സംബന്ധിച്ച സുപ്രീം കോടതി സമിതിയുടെ റിപ്പോര്‍ട്ടിലാണ് 2013 മുതല്‍ 2017 വരെ കുഴികള്‍ മൂലം ഉണ്ടായ അപകടങ്ങളില്‍ 14,926 പേര്‍ രാജ്യത്തു മരിച്ചതായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്.

രാജ്യത്തു നടക്കുന്ന ഭീകരാക്രമണം, അതിര്‍ത്തിയിലെ ആക്രമണങ്ങള്‍ എന്നിവയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണ് ഇതെന്നും സുപ്രീം കോടതി ബെഞ്ച് നിരീക്ഷിച്ചു. റോഡുകള്‍ ഉത്തരവാദിത്വത്തോടും കൃത്യമായും  പരിപാലിക്കുന്നില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നതെന്നു ജസ്റ്റിസ് മദന്‍ ബി. ലോക്കൂര്‍, ജസ്റ്റിസ് ദീപക് ഗുപ്ത, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

സമിതി റിപ്പോര്‍ട്ട് സംബന്ധിച്ചു പ്രതികരണം ഉടന്‍ അറിയിക്കാന്‍ കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കോടതിയുടെ ഇടപെടൽ രാജ്യം നേരിടുന്ന വലിയ ദുരന്ത ത്തോടു അധികൃതരുടെ നിലപാട് മാറ്റുമെന്ന പ്രതീക്ഷ ഉയർന്നിട്ടുണ്ട്.

Related News