Wednesday
19 Sep 2018

സിബിഎസ്‌സി ചോദ്യപേപ്പര്‍ ചോര്‍ച്ച; പുനപരിശോധനാ ഹര്‍ജി സുപ്രീം കോടതി തള്ളി

By: Web Desk | Wednesday 4 April 2018 5:36 PM IST

ന്യൂഡല്‍ഹി: സിബിഎസ്‌സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട  എല്ലാ ഹര്‍ജികളും സുപ്രീം കോടതി തള്ളി. സുപ്രീം കോടതിക്ക് സിബിഎസ്‌സിയുടെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ അധികാരമില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ഹര്‍ജി തള്ളിയത്.

സിബിഎസ്ഇ യും കേന്ദ്രവും തന്നെ തീരുമാനമെടുക്കട്ടെയെന്നു ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ, എല്‍ നാഗേശ്വര റാവു എന്നിവരടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. സി ബിഎസ് ഇ പത്താം ക്ലാസ് കണക്ക് പുനഃപരീക്ഷ ഒഴിവാക്കണം, ഇനി അഥവാ നടത്തുകയാണെങ്കില്‍ തന്നെ രാജ്യത്തൊട്ടാകെ നടത്തണം, ചോര്‍ച്ച ഉന്നതാധികാര സമിതി അന്വേഷിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സമര്‍പ്പിക്കപ്പെട്ട 5 പൊതു താല്‍പര്യ ഹര്‍ജികളാണ് സുപ്രിം കോടതി തള്ളിയത്.

തുടര്‍ന്ന് സിബിഎസ്സിയുടെ വാദം കേള്‍ക്കാതെ തന്നെ ഹര്‍ജികള്‍ കോടതി തള്ളുകയായിരുന്നു.  വാദം പറയാനായുള്ള ചുരുങ്ങിയ സമയം കോടതി അനുവദിച്ചിരുന്നു.

Related News