Thursday
18 Oct 2018

പടക്കമില്ലാതെ ദീപാവലി ആഘോഷിക്കുക: സുപ്രീം കോടതി

By: Web Desk | Monday 9 October 2017 12:52 PM IST

ന്യൂഡൽഹി:ദേശീയ തലസ്ഥാന മേഖലയിൽ പടക്കം നിരോധിച്ച് സൂപ്രീം കോടതി വീണ്ടും. 2016 നവംബർ 24 ന് സുപ്രീം കോടതി പടക്കം നിരോധിച്ചുകൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പ്രസ്തുത ഉത്തരവ് കൃത്യമായി പാലിക്കപെടുന്നുവെന്ന് ഉറപ്പുവരുത്തണമെന്നാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ഉത്തരവ്.

ദീപാവലി വേളയിൽ വ്യാപകമായുള്ള പടക്കം പൊട്ടിക്കൽ അതിരൂക്ഷമായ വായു മലിനീകരണത്തിന് വഴി വയ്ക്കുമെന്നത്തിന്റെ അടിസ്ഥാനത്തിലായിരുന്നു 2016 ലെ കോടതി വിധി. അന്നത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി എസ് ടാക്കൂറിന്റെ അധ്യക്ഷതയിലുള്ള രണ്ടംഗ ബെഞ്ചാണ് പടക്ക നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. മാതാപിതാക്കൾ മുഖേനെ ദില്ലിയിലെ മൂന്ന് കുട്ടികൾ സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്.

പടക്ക വില്പനയ്ക്കുള്ള പുതിയ ലൈസൻസുകൾ അനുവദിക്കുന്നതും കോടതി വിലക്കി. പടക്കം പൊട്ടിക്കുമ്പോഴുണ്ടാകുന്ന വായുമലിനീകരണം തങ്ങളുടെ ജീവന് വൻ ഭീഷണിയാണെന്നും ദീപാവലി വേളയിൽ തലസ്‌ഥാന നഗരങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങളിൽ വായുമലിനീകരണ തോതിന്റെ ഗ്രാഫ് കുതിച്ചുയരുന്നു എന്നതും കുട്ടികളുടെ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. പടക്കമില്ലാതെ നമ്മുക്ക് ദീപാവലി ആഘോഷിക്കാമെന്ന നിരീക്ഷണമാണ് ഇന്ന് സുപ്രീം കോടതി മുന്നോട്ട് വച്ചത്.

 

Related News