19 April 2024, Friday

Related news

February 4, 2024
January 21, 2024
July 16, 2023
May 31, 2023
March 9, 2023
January 23, 2023
January 12, 2023
December 13, 2022
November 25, 2022
November 9, 2022

ഗർഭപാത്രത്തിന്റെ ഭിത്തികൾക്കിടയിൽ കുടുങ്ങിക്കിടന്ന പൂച്ചകുഞ്ഞിനെ സങ്കീർണ്ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു

Janayugom Webdesk
കൊച്ചി
August 17, 2021 2:47 pm

ആദ്യ കുഞ്ഞിനെ പ്രസവിച്ച ശേഷം എറണാകുളം വൈറ്റില സ്വദേശിയുടെ പേർഷ്യൻ പൂച്ച പറയത്തക്ക ബുദ്ധിമുട്ടുകളൊന്നും പ്രകടിപ്പിക്കാതെ കുഞ്ഞിന് മുലയൂട്ടാൻ ആരംഭിച്ചപ്പോൾ വീട്ടുകാർ അശ്വസിച്ചു. പിറ്റേന്ന് രാവിലെയാണ് ചുവന്ന ട്യൂബ് പോലെയെന്തോ യോനിയിൽ നിന്നും പുറത്തേക്ക് നീണ്ടു നിൽക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടത്.. ഉടനെ അവർ അതിനെ  സർക്കാർ ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ എത്തിച്ചു. ഡോക്ടറുടെ നിർദേശപ്രകാരം അൾട്രാസൗണ്ട് സ്‌കാനും എക്സ്റേയും എടുത്തപ്പോഴാണ് ഗർഭപാത്രത്തിൽ അപൂർവമായി മാത്രം കാണപ്പെടുന്ന   ഇന്റുസ്സസ്സപ്‌ഷൻ  എന്ന അവസ്ഥയാണെന്ന്‌ രോഗനിർണ്ണയം നsത്താൻ കഴിഞ്ഞത്.

ഒരു ടെലിസ്കോപ്പിന്റെ കുഴലുകൾ തമ്മിൽ തെന്നി വലിയ  ട്യൂബിന്റെ ഉള്ളിൽ ചെറിയ  ട്യൂബ് കയറുന്ന സങ്കീർണമായ അവസ്ഥയാണ് ഈ  രോഗം.  ഇങ്ങനെ സംഭവിച്ചാൽ ഗർഭപാത്രത്തിന്റെ ആന്തരിക ആവർണമായ എൻഡോമെട്രീയത്തിന്റെ  കോശങ്ങൾക്ക് അതിവേഗം  അപകടം സംഭവിക്കുകയും  കുഞ്ഞിന്റെയും അമ്മയുടെയും  ജീവൻ അപകടത്തിലാവുകയും ചെയ്യുന്നു.   എറണാകുളം ജില്ലാ വെറററിനറി കേന്ദ്രത്തിലെ ചീഫ് വെറ്ററിനറി ഓഫീസർ ഡോ ഇന്ദിരയുടെ നേതൃത്വത്തിൽ ഡോ  ലത്തീഫ്, ഡോ  എൽദോസ്, ഡോ  പാർവ്വതി എന്നീ  മൂവർ സംഘം അടങ്ങിയ ടീം ഒന്നര മണിക്കൂർ നീണ്ടു നിന്ന  സങ്കീർണമായ ശസ്ത്രക്രിയയിലൂടെ ഗർഭപാത്രത്തിന്റെ ഉള്ളിൽ കുടുങ്ങിക്കിടന്ന കുഞ്ഞിനെ ജീവനോടെ രക്ഷിച്ചെടുത്തു. അമ്മയും കുഞ്ഞും സുഖം പ്രാപിച്ചു വരുന്നു എന്ന് എറണാകുളം ജില്ലാ മൃഗസംരക്ഷണ ഓഫീസർക്ക് വേണ്ടി പബ്ലിക്ക് റിലേഷൻസ് ഓഫീസർ അറിയിച്ചു.

പ്രതീകാത്മക ചിത്രം

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.