Saturday
17 Nov 2018

42കാരിയായ വിശ്വസുന്ദരിക്ക് 27കാരന്‍ വരന്‍

By: Web Desk | Thursday 8 November 2018 7:48 PM IST

ഒരുകാലത്ത് ബോളിവുഡിനെയും വിശ്വലോകത്തെയും കീഴടക്കിയ സുന്ദരിക്ക് മാംഗല്യം. സുസ്മിതയുടെ മാംഗല്യ വാര്‍ത്ത ബോളിവുഡിനെ ഒന്നടങ്കം അമ്പരപ്പിച്ചിരിക്കുകയാണ് വിവാഹവാര്‍ത്ത ആയതുകൊണ്ട് മാത്രമല്ല ഈ അമ്പരപ്പ്. സുസ്മിതയുടെ പ്രതിശ്രുത വരന്റെ പ്രായവും ചര്‍ച്ചാവിഷയമായിരിക്കുകയാണ്. സിനിമയില്‍ നിന്ന് മാറി ഫാഷന്‍ രംഗത്തും ദത്തുമക്കളുടെ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയായിരുന്നു താരം. ഇതിനിടെയാണ് മോഡലായ രോഹ്മാന്‍ ഷാലിനെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

രണ്ട് പെണ്‍മക്കളെ ദത്തെടുത്ത് സന്തോഷ ജീവിതം നയിക്കുന്ന താരത്തിന്റെ വിവാഹ വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

View this post on Instagram

 

#duggadugga ❤️

A post shared by Sushmita Sen (@sushmitasen47) on