Wednesday
23 Jan 2019

സുസ്മിതയും സണ്ണിയും മലയാളത്തില്‍

By: Web Desk | Friday 11 January 2019 6:09 PM IST

പല്ലിശ്ശേരി

ഞ്ച് വര്‍ഷം മുമ്പ് മുന്‍ വിശ്വസുന്ദരിയും ബോളിവുഡ് നടിയുമായ സുസ്മിതാസെന്‍ എറണാകുളം വൈറ്റിലയില്‍ വന്നു. ഏതോ ഹിന്ദി സിനിമയുടെ ഒന്നരമുറി സീന്‍ എടുക്കാന്‍ വന്നെന്നായിരുന്നു പ്രചരണം. എന്നാല്‍ ഒരു സിനിമയും അഭിനയിക്കാനല്ല സുസ്മിതാസെന്‍ വന്നത്.

അംബികാപിള്ള ആധുനിക സജ്ജീകണങ്ങളോടെ ആരംഭിക്കുന്ന എട്ടാമത്തെ ബ്യൂട്ടി പാര്‍ലറിന്റെ ഉദ്ഘാടനത്തിനാണ് സുസ്മിത എത്തിയത്. താരം എത്തുന്നത് അറിഞ്ഞ് പിന്നണി പോപ് ഗായികയായ ഉഷാ ഉതുപ്പ് ഇവിടെ സ്വീകരിക്കാന്‍ എത്തിയിരുന്നു. അതേസമയം അംബികാപ്പിള്ളയുമായി അടുപ്പമുള്ള നിര്‍മ്മാതാക്കളും സുസ്മിതയെ നായികയാക്കി സിനിമ ചെയ്യാനും ആഗ്രഹിച്ചു. ഇക്കാര്യം അവര്‍ അംബികാപ്പിള്ളയോട് പറയുകയും ചെയ്തു.

കുറച്ച് കാലമായി സിനിമയില്‍ നിന്ന് മാറി നില്‍ക്കുന്ന സുസ്മിത ഫാഷന്‍ രംഗത്ത് സജീവമായിരുന്നു. തല്‍ക്കാലം സിനിമയില്‍ നിന്ന് മാറി നിന്നത് തന്റെ കുടുംബത്തിനും വളര്‍ത്തു മകള്‍ക്കും വേണ്ടിയാണെന്നും തുറന്ന് പറയാന്‍ അവര്‍ മടി കാണിച്ചില്ല.

തെന്നിന്ത്യന്‍ സിനിമകളെ കൂടുതല്‍ ഇഷ്ടപ്പെടുന്ന നടിയാണ് സുസ്മിത.

‘ഞാന്‍ വൈകാതെ ഒരു മലയാള സിനിമയില്‍ അഭിനയിക്കും’.

അടിയാധാരവും പാസ്ബുക്കും ഡ്രെസ്സും നോക്കുന്നവരോട് സച്ചിന് പറയാനുള്ളത്; സഹായിച്ചില്ലങ്കിലും ഉപദ്രവിക്കരുത്‌

ഈ ഓഫര്‍ എനിക്ക് നല്‍കിയത് മലയാളം-തമിഴ്-ഹിന്ദി സിനിമകളിലെ പ്രശസ്തനായ സംവിധായകനാണ്. ഒരു മലയാളിയായ അദ്ദേഹത്തിന്റെ പേര് തല്‍ക്കാലം തുറന്ന് വിടാന്‍ ആഗ്രഹിക്കുന്നില്ല. പ്രോജക്ട് എന്ന് തുടങ്ങാന്‍ കഴിയുമെന്ന് അറിയിച്ചിട്ടുമില്ല. നല്ല റോളാണന്നറിയാം. കച്ചവട സിനിമകളെക്കാള്‍ ഉപരി ഒരു നല്ല സിനിമ. ഈ സിനിമക്ക് വേണ്ടി ഞാന്‍ പ്രതിഭലം കണക്ക് പറഞ്ഞ് വാങ്ങിക്കില്ല.

‘സംവിധായകന്‍ പ്രിയദര്‍ശനാണോ അതോ സന്തോഷ് ശിവനോ’

‘നോകമന്റ്. എല്ലാം  അതിന്റെ സമയത്ത് അറിയിക്കാം’

കഴിഞ്ഞ രണ്ട് വര്‍ഷമായി കേള്‍ക്കുന്ന വാര്‍ത്തായാണ് സണ്ണിലിയോണ്‍ മലയാള സിനിമയില്‍ അഭിനയിക്കുന്ന കാര്യം. അന്ന് ഒരു പ്രഡ്യൂസര്‍ ചെന്നിരുന്നു. കഥയെക്കുറിച്ച് പറഞ്ഞു. അവര്‍ക്കിഷ്ടമായി. ഗ്ലാമര്‍ അധികം ഇല്ലെങ്കിലും പത്ത് മിനിറ്റ് സമയം മാത്രം നീണ്ടു നില്‍ക്കുന്ന ഒരു കിടപ്പറ രംഗം മാത്രമായിരുന്നു സിനിമയുടെ ഹൈലേറ്റ്. ഷൂട്ടിംഗ് ആരംഭിക്കുന്നതിന് മുമ്പ് കിടപ്പിറ ദൃശ്യത്തിന്റെ പോസ്റ്റര്‍ അടിക്കാനും വലിയ ഫ്ലെക്സ് വെക്കാനും തീരുമാനിച്ചു. ‘കമിംഗ്‌സൂണ്‍’ എന്നെഴുതിയ പോസ്റ്റര്‍. സിനിമയ്ക്ക് തല്‍ക്കാലം പേരിട്ടിരുന്നില്ല. സണ്ണിലിയോണ്‍ അത്തരം ഒരു കഥാപാത്രത്തെ അവതരിപ്പുന്നത് ആദ്യമായിട്ടായിരുന്നു.

ഇതിലെ ചര്‍ച്ചകള്‍ എറണാകുളത്ത് ഉദ്ഘാടനത്തിന് വരുമ്പോള്‍ നടത്താമെന്ന് സണ്ണിലിയോണ്‍ സൂചിപ്പിക്കുകയുണ്ടായി.

സണ്ണിലിയോണ്‍ ഉദ്ഘാടനത്തിന് എറണാകുളത്ത് വന്നു. റോഡ് സ്തംഭിച്ചു. വാഹനങ്ങല്‍ കടന്ന് പോയില്ല. നാലു മണിക്കൂര്‍ നഗരം സ്തംഭിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞു. തനിക്ക് ഇത്രയധികം ആരാധകര്‍ കേരളത്തില്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ ശരിക്കും ത്രില്ലടിച്ചു.

അന്ന് വൈകിട്ട് പഴയ നിര്‍മ്മാതാക്കള്‍ സണ്ണിലിയോണിനെ കാണാന്‍ വന്നു. സിനിമയെക്കുറിച്ച് സംസാരിച്ചു. അഡ്വാന്‍സ് ചോദിച്ചെങ്കിലും തല്‍ക്കാലം അതിന് പണമില്ലെന്നറിഞ്ഞപ്പോള്‍ സിനിമയുടെ ഗതി എന്താകുമെന്ന് സണ്ണിലിയോണിന് മനസ്സിലായി. എങ്കിലും ഒന്നും പറയാതെ സന്തോഷവതിയായി സ്ഥലം വിട്ടു.

ഇതറിയാനിടയായ മറ്റൊരു നിര്‍മ്മാതാവ് സണ്ണിലിയോണുമായി സംസാരിച്ച് അഡ്വാന്‍സും നല്‍കി. ഉടന്‍ തന്നെ സണ്ണിലിയോണിന്റെ ഈ സിനിമ പ്രദര്‍ശനത്തിനെത്തുമെന്നാണ് സൂചന.