Monday
19 Feb 2018

സിറിയ: വ്യോമാക്രമണത്തിൽ 35 സാധാരണക്കാർ കൊല്ലപ്പെട്ടു

By: Web Desk | Wednesday 13 September 2017 3:15 PM IST

ഇറാഖിലെ കിഴക്കൻ പ്രവിശ്യയായ ഡയർ ഏസറിൽ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ 35 സാധാരണക്കാർ കൊല്ലപ്പെട്ടു. ഇറാഖ് – സിറിയ അതിർത്തി പ്രദേശമായ ഇവിടം ഇരുകൂട്ടരെയും സംബന്ധിച്ച് ഏറെ തന്ത്രപ്രധാനമാണ്.

മേഖലയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെതിരെ അമേരിക്കയും റഷ്യയും സമാന്തര ആക്രമണങ്ങളാണ് നടത്തികൊണ്ടിരിക്കുന്നത്. യൂഫ്രട്ടീസ് നദിയിയുടെ പടിഞ്ഞാറൻ തീരത്ത് റഷ്യ നടത്തിയ വ്യോമാക്രമണത്തിൽ അഞ്ചുകുട്ടികളുൾപ്പെടെ 16 സാധാരണക്കാരാണ് കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ടുണ്ട്. അൽ ഷഹാബത്ത് ഗ്രാമത്തിൽ യുഎസിന്റെ നേതൃത്വത്തിലുണ്ടായ വ്യോമാക്രമണത്തിൽ അഞ്ചുകുട്ടികളടക്കം ഒരു കുടുംബത്തിലെ 12 പേരും കൊല്ലപ്പെട്ടിരുന്നു.

റഷ്യയുടെയും യുഎസ് സഖ്യസേനയുടെയും  നേതൃത്വത്തിൽ സമാന്തര 28 ആക്രമണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് ബ്രിട്ടൺ ആസ്ഥാനമായ മോണിറ്റർ സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സിനെ ഉദ്ധരിച്ച് എഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.

 

Related News