Tuesday
24 Oct 2017

Tag : air india

എയര്‍ ഇന്ത്യ 1500 കോടി വായ്പയെടുക്കുന്നു

ന്യൂഡല്‍ഹി: ഓഹരികള്‍ വിറ്റഴിക്കാന്‍ നീക്കം നടത്തുന്നതിനിടെ എയര്‍ ഇന്ത്യ 1500 കോടി വായ്പയെടുക്കുന്നു. പ്രവര്‍ത്തന മൂലധനം കണ്ടെത്തുന്നതിെന്റ ഭാഗമായാണ് കമ്പനിയുടെ നടപടി. ഒക്‌ടോബര്‍ 26ന് മുമ്പ് വായ്പയെടുത്ത് നിലവിലെ പ്രതിസന്ധിയില്‍ നിന്ന് താല്‍ക്കാലികമായി കരകയറാനാണ് എയര്‍ ഇന്ത്യയുടെ നീക്കം. വായ്പ ആവശ്യപ്പെട്ട് കമ്പനി വിവിധ ബാങ്കുകള്‍ക്ക് കത്തയച്ചിട്ടുണ്ട്. 2018 ജൂണ്‍ 27 വരെ എയര്‍ ഇന്ത്യയുടെ വായ്പകള്‍ക്ക് സര്‍ക്കാറിെന്റ ഗ്യാരണ്ടിയുണ്ടാകും. അതിന് മുമ്പായി വില്‍പന സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കാനാവുമെന്നാണ് എയര്‍ ഇന്ത്യയുടെ പ്രതീക്ഷ.കഴിഞ്ഞ മാസവും ഇത്തരത്തില്‍ വായ്പയെടുക്കാന്‍ […]

എയര്‍ഇന്ത്യയെ വില്‍ക്കാന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍

നഷ്ടം പരിധിവിട്ടു, എയര്‍ഇന്ത്യയെ വില്‍ക്കാന്‍ തയ്യാറെന്ന് കേന്ദ്ര സര്‍ക്കാര്‍. വാങ്ങാന്‍ ആളുണ്ടെങ്കില്‍ എയര്‍ ഇന്ത്യെ വില്‍ക്കാന്‍ തയ്യാറാണ്. കടബാധ്യത താങ്ങാവുന്നതിലേറെയാണ് നീതി ആയോഗ് ആറുമാസത്തിനകം നടപടി ഉണ്ടാകുമെന്ന് അറിയിച്ചിരുന്നു. കടബാധ്യത മറികടക്കാന്‍ സ്വകാര്യ വല്‍ക്കരിക്കാതെ തരമില്ലെന്ന നിലപാടിലാണ് സര്‍ക്കാര്‍. എയര്‍ ഇന്ത്യവാങ്ങാന്‍ ടാറ്റ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. എയര്‍ഇന്ത്യയുടെ ബാധ്യത ഇപ്പോള്‍ 52000കോടി കവിഞ്ഞു. ഓരോ വര്‍ഷവും 4000കോടി രൂപ ബാദ്ധ്യത വര്‍ദ്ധിക്കുകയാണ്.കഴിഞ്ഞ യുപിഎ സര്‍ക്കാര്‍ 30000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അനുവദിച്ചതാണ് സഥാപനം നിലനിര്‍ത്തുന്നത്. വില്‍പനയിലൂടെ […]

പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത

ദുബായ്: അവധിക്കാലം കഴിഞ്ഞു ഗള്‍ഫിലേക്ക് മടങ്ങുന്ന യാത്രക്കാരുടെ തിരക്കു കഴിഞ്ഞു. ഇനിവരുന്ന മൂന്നു മാസം ഓഫറുകളുടെ കാലമാണ്. ഓഫ് സീസണിൽ യാത്രക്കാരെ ആകർഷിക്കാൻ ചരിത്രത്തിലാദ്യമായി കേരളത്തിലേക്ക് ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് 50 കിലോഗ്രാം ബാഗേജ് അലവൻസുമായാണ് എയർ ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഇക്കണോമി ക്ലാസുകാർക്കായി ഇന്നലെ ആരംഭിച്ച ആനുകൂല്യം ഒക്ടോബർ 31 വരെയാകും യാത്രക്കാർക്ക് ലഭിക്കുക. ഒരാൾക്ക് ചെക്ക്ഡ് ബാഗേജിൽ 50 കിലോഗ്രാം കൊണ്ടുപോകാമെങ്കിലും ഒരു ബാഗിൽ 32 കിലോയിൽ കൂടുതൽ പാടില്ലെന്നും മുന്നറിയിപ്പ് എയർ ഇന്ത്യ […]

ടൂറിസത്തിന് ചിറകുകള്‍ നല്‍കി സീപ്ലെയിനുകൾ തിരിച്ചെത്തുന്നു

ടൂറിസം മേഖലയെ ഏറെ സഹായിച്ചേക്കാവുന്ന  പദ്ധതിയായ സീപ്ലെൻ തിരികെ എത്തുന്നു. ജപ്പാനിലെ സെറ്റൗചി ഹോൾഡിംഗ്സിനൊപ്പം വാണിജ്യ വ്യോമയാന ഏജൻസിയായ സ്പൈസ് ജെറ്റ് ധാരണാപത്രത്തിൽ അടുത്താഴ്ച ഒപ്പിടും. കപ്പൽനിർമ്മാണം, ലോജിസ്റ്റിക്സ്, മറ്റ് ഗതാഗത സംബന്ധിയായ വ്യവസായങ്ങൾ തുടങ്ങിയവയിൽ പ്രമുഖരായുള്ള ഗ്രുപ്പാണ് സെറ്റൗച്ചി ഹോൾഡിംഗ്സ്. കേന്ദ്ര ഷിപ്പിംഗ് മന്ത്രി നിതിൻ ഖഡ്കരി ഇതിനുള്ള എല്ലാ പിന്തുണയും അറിയിച്ചിട്ടുണ്ട്. സീപ്ലെൻ അവതരിപ്പിക്കുന്നതിലൂടെ അത് ടൂറിസത്തെയും അതുപോലെതന്നെ വിവിധപ്രദേശങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്നതിനും ഏറെ സഹായകരമാകും. വിനോദത്തിനു മാത്രമല്ല പക്ഷെ വിദൂര സ്ഥലങ്ങളിൽ അപകടഘട്ടങ്ങളിലും അടിയന്തിരഘട്ടങ്ങളിലും ജലാശയത്തിലും […]

എയര്‍ ഇന്ത്യപൈലറ്റുമാരില്‍ മദ്യപര്‍ പെരുകുന്നോ

എയര്‍ ഇന്ത്യവിമാനത്തിലെ നിര്‍ബന്ധിതമായ മദ്യപാന പരിശോധനക്ക് 132 പൈലറ്റുമാരും 434കാബിന്‍ക്രൂ അംഗങ്ങളും  വിസമ്മതിക്കുന്നതായി കണക്കുകള്‍. ഇന്ത്യയുടെ ഏവിയേഷന്‍ റഗുലേറ്റര്‍ DGCA കണക്ക് പ്രകാരം സിംഗപ്പൂര്‍,കുവൈറ്റ്,ബാങ്കോക്ക്,അഹമ്മദാബാദ്,ഗോവ എന്നിവിടങ്ങളില്‍ നിന്നുള്ള ഫ്‌ളൈറ്റുകളിലെ ജീവനക്കാരാണ് ചട്ടപ്രകാരമുള്ള ബ്രത്ത് അനലൈസര്‍ പരിശോധനയില്‍ നിന്നും ഒഴിവാകുന്നത്. നിയമപ്രകാരം ഒരാള്‍ ബ്രത്ത് അനലൈസറില്‍ പരിശോധിക്കുമ്പോള്‍ പിടിക്കപ്പെടുകയോ പരിശോധനക്ക് വിസമ്മതം കാട്ടുകയോ ചെയ്താല്‍ അയാളെ നാല് ആഴ്ച ജോലിയില്‍ നിന്നും മാറ്റി നിര്‍ത്തുകയും അച്ചടക്കനടപടിക്ക് വിധേയനാക്കുകയും ചെയ്യും. പരിശോധകരായ ഡിജിസിഎയുടെ കണക്ക് പ്രകാരം 2016ല് 224 പൈലറ്റും […]

ഓണം അടിച്ചുപൊളിക്കാൻ പ്രവാസി മലയാളികൾക്ക് സന്തോഷവാർത്ത

ഓണം അടിച്ചുപൊളിക്കാൻ പ്രവാസികൾക്ക് ഒരു സന്തോഷവാർത്ത. എയർ ഇന്ത്യ എക്സ്പ്രസ്സ് വമ്പൻ ഓഫറാണ് ഓണത്തിന് മലയാളി പ്രവാസികൾക്കായി ഒരുക്കുന്നത്. ഓണത്തിന് ഇന്ത്യയിൽ നിന്നും ഷാർജയിലേക്കും തിരിച്ചും യാത്ര തിരക്ക് കൂടാതെ സുഗമമായി പറക്കാനുള്ള അവസരമാണ് എയർ ഇന്ത്യ നൽകുന്നത് . എയർ ഇന്ത്യ എക്സ്പ്രസ് ഒന്നിൽ കൂടുതൽ വിമാനങ്ങളാണ് ഈ സീസണിൽ രംഗത്ത് ഇറക്കുന്നത്. കേരളത്തിൽ നിന്നും ഡൽഹിയിൽ നിന്നും ഷാർജയിലേയ്ക്ക് 40 അധിക സർവീസുകളുളാണ് ഓണത്തിന് പറക്കുന്നത്.ഇത് മൂലം തിരക്ക് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും അധികൃതർ പറയുന്നു. […]

No News in this Category