Saturday
17 Mar 2018

Tag : assembly session

സംഗതി നിസാരമെങ്കിലും സങ്കടത്തില്‍ മുങ്ങി കടന്നപ്പള്ളി

ജി ബാബുരാജ് നീളന്‍ ജുബായുടെ കീശനിറയെ സ്‌നേഹവുമായി നടക്കുന്നയാളാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. സഭയിലായാലും സെക്രട്ടേറിയറ്റിലായാലും ഇടനാഴിയില്‍ കണ്ടുമുട്ടുന്നവരോട് തോളില്‍ തട്ടി വീട്ടുവിശേഷങ്ങള്‍ ചോദിച്ചില്ലെങ്കില്‍ കടന്നപ്പള്ളിക്ക് ഉറക്കം വരില്ല. മുഖപരിചയംപോലുമില്ലാത്തവരും അക്കൂട്ടത്തില്‍ കണ്ടേക്കാം. സ്‌നേഹം പങ്കിടുന്നതില്‍ അതൊന്നും കടന്നപ്പള്ളിക്ക് തടസമേയല്ല. അങ്ങനെയുള്ള സ്‌നേഹസമ്പന്നന്റെ മുഖത്തുനോക്കി കണ്ടിട്ടും മിണ്ടാത്തയാളെന്ന് വിളിച്ചാല്‍ ആര്‍ക്കാണ് സങ്കടം വരാത്തത്. കോഴിക്കോട്ടെ കോം ട്രസ്റ്റ് ഫാക്ടറി പ്രശ്‌നത്തില്‍ രണ്ട് വാക്ക് സംസാരിക്കാന്‍ രണ്ടാഴ്ച മുമ്പാണ് പ്രതിപക്ഷ ഉപനേതാവ് കൂടിയായ ലീഗിലെ ഡോ. എം കെ […]

നിയമസഭാ സമ്മേളനം;ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ഫെബ്രുവരി 26 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഏപ്രില്‍ നാല് വരെ 24 ദിവസമായിരിക്കും സഭ ചേരുക. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ മാസത്തില്‍ തന്നെ ബജറ്റ് പാസാകുമെന്ന അപൂര്‍വതയും ഈ സഭാ സമ്മേളനത്തിന്റെ പ്രത്യേകതയാണ്. കേരളത്തിന്റെ സമസ്തമേഖലകളിലും വികസനം എത്തിക്കുകയെന്ന ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ബജറ്റാണ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് അവതരിപ്പിച്ചത്. ബജറ്റ് പ്രഖ്യാപനത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ വകുപ്പുകളിലെയും പദ്ധതികള്‍ക്ക് […]

സോളാര്‍ റിപ്പോര്‍ട്ട് നവംബര്‍ ഒന്‍പതിന് പ്രത്യേക സഭയില്‍

തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് നവംബര്‍ ഒന്‍പതിന് നിയമസഭയില്‍ സമര്‍പ്പിക്കും. പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ത്താണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്ത് വയ്ക്കുന്നത്. ഇതു സംബന്ധിച്ച ശുപാര്‍ശ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന് കൈമാറാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളടക്കം വിശദമാക്കുന്ന കുറിപ്പുകള്‍ സഹിതമാകും റിപ്പോര്‍ട്ട് നിയമസഭയില്‍ എത്തുന്നത്. ആറു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. റിപ്പോര്‍ട്ട് […]

മുഴുവന്‍ ഭവനരഹിതര്‍ക്കും  2021 ഓടെ സ്വന്തമായി വീട്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും ഭൂരഹിതരായ ഭവനരഹിതര്‍ക്കും 2021 ഓടെ സ്വന്തമായി വീട് നിര്‍മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് തദ്ദേശഭരണമന്ത്രി കെടി ജലീലിനുവേണ്ടി നിയമസഭയില്‍ അറിയിച്ചു. ഈ വര്‍ഷം തന്നെ ഏഴായിരം വീട് പൂര്‍ത്തിയാക്കും. ലൈഫ് പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി. ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച് അന്തിമ പട്ടിക സെപ്തംബര്‍ 25ന് പ്രസിദ്ധീകരിക്കും. ഇത് ഗ്രാമസഭകളുടെ അംഗീകാരത്തോടെയായിരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഭവനപദ്ധതികളുടെ ഫണ്ടുകള്‍ ക്രോഡീകരിച്ച് പണംകണ്ടെത്തി […]

No News in this Category