Saturday
21 Jul 2018

Tag : Beti bachao: India records worst child sex ratio in Gujarat

വര്‍ണചിറകുകള്‍ക്ക് ഇന്നു കൊടിയിറക്കം

വര്‍ണചിറകുകള്‍ക്ക് ഇന്നു കൊടിയിറക്കം. വനിതാ ശിശു  വികസന വകുപ്പ് സംഘടിപ്പിച്ച മൂന്നു ദിവസം നീണ്ടു നിന്ന ചില്‍ഡ്രന്‍സ് ഫെസ്റ്റിന് ഇന്നു നടക്കുന്ന സമാപന സമ്മേളനത്തോടെ തിരശീല വീഴും. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള 20 ചില്‍ഡ്രന്‍സ് ഹോമിലെ വിദ്യാര്‍ഥികളുടെ  ഇഞ്ചോടിഞ്ചു പോരാട്ടത്തിനാണ് തിരുവനന്തപുരം ചാല ഗവണ്മെന്റ് ബോയ്സ് ഹൈസ്‌കൂള്‍ വേദിയായത്.  അറുപതു മത്സരങ്ങളിലായി എണ്ണൂറോളം കുട്ടികള്‍പങ്കെടുത്തു.  തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. പ്രശസ്ത സിനി ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി മുഖ്യാത്ഥിയാകും. […]

ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം ; ഡോക്ടറടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

ലിംഗനിര്‍ണയം നടത്തിയതിന് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നാലു സ്ത്രീകളെയും ഒരു ഡോക്ടറെയുമാണ് യുപി മുസാഫര്‍നഗറില്‍ അറസ്റ്റ് ചെയ്തത്. ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ റെയിഡിനെത്തുടര്‍ന്നാണ് അറസ്റ്റ്. ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്നതിന് നഗരത്തിലെ ഒരു വീട്ടിലാണ് സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നത്. പൊലീസ് സ്ഥാപനം അടച്ചുപൂട്ടി. പതിനായിരത്തിനും പതിനയ്യായിരത്തിനും ഇടയിലാണ് ലിംഗനിര്‍ണയത്തിനായി സ്ഥാപനം ഈടാക്കിയിരുന്നത്. ലിംഗനിര്‍ണയം നടത്തി പെണ്‍ഭ്രൂണങ്ങളെ നശിപ്പിക്കുന്ന കേന്ദ്രങ്ങള്‍ ഉത്തരേന്ത്യയില്‍ വന്‍ബിസിനസായി മാറിയിട്ടുണ്ട്. പലയിടത്തും വന്‍ ആശുപത്രികളെ കേന്ദ്രീകരിച്ചാണ് ഇവ നടക്കുന്നത്.

രാജ്യത്ത് പെൺകുട്ടികളുടെ ജനസംഖ്യ നിരക്ക് കുറയുന്നു

പെൺകുട്ടികളുടെ ജനസംഖ്യ നിരക്ക് ക്രമാതീതമായി കുറയുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ആണ് ഇത് കൂടുതലും പ്രതിഫലിക്കുന്നത്. ഡെൽഹി ഉൾപ്പെടെയുള്ള ചില വലിയ നഗരങ്ങളിലാണ് ഇത് കൂടുതലും ചൂണ്ടിക്കാണിക്കുന്നത്. സർക്കാർ നൽകിയ ഡാറ്റ വിശകലനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുള്ളത്. മുംബൈയിൽ 2011-ൽ ലൈംഗിക അനുപാതങ്ങൾ സമതുലിതാവസ്ഥയിലായിരുന്നു. 2011 ൽ 0-6 വയസ്സില് പ്രായമുള്ള ആയിരത്തിലധികം ആൺകുട്ടികൾക്ക് മുംബൈയിൽ 852 പെൺകുട്ടികൾ എന്നായിരുന്നു കണക്ക് . ഡൽഹിയിൽ അത് 832 പെൺകുട്ടികളും .ഹൈദരാബാദിൽ 942 എന്നതിൽ ആയിരുന്നു അനുപാതം. […]

No News in this Category