Tuesday
22 Aug 2017

Tag : case

തളിപ്പറമ്പ് ബാലകൃഷ്ണന്‍ മരണം; അഡ്വ. ശൈലജയും ഭര്‍ത്താവും റിമാന്റില്‍

സ്വത്ത് തട്ടിയെടുക്കാന്‍ ബാലകൃഷ്ണനെ കൊലപ്പെടുത്തിയതാകാമെന്ന് സൂചനകള്‍ തളിപ്പറമ്പ് സ്വദേശിയായ റിട്ട സഹകരണ രജിസ്ട്രാറുടെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് തട്ടിയെടുത്ത കേസില്‍ കഴിഞ്ഞ ദിവസം പോലീസില്‍ കീഴടങ്ങിയ അഭിഭാഷക കെ വി ശൈലജയെയും ഭര്‍ത്താവ് പി.കൃഷ്ണകുമാറിനെയും പയ്യന്നൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്റ് ചെയ്തു. പയ്യന്നൂര്‍ ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തില്‍ ശൈലജയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത പോലീസിനോട് താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു ശൈലജ. ബാലകൃഷ്ണന്‍ തന്റെ സഹോദരിയെ വിവാഹം ചെയ്തിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട് സമര്‍പിച്ച രേഖകളെല്ലാം ഒറിജിനലാണെന്നുമുള്ള വാദത്തില്‍ […]നന്ദന്‍കോട് കൂട്ടക്കൊലക്കേസിന് പിന്നിലും ബ്ലൂവെയില്‍ ഗെയിം?

സാത്താന്‍ സേവയുടെ പേരില്‍ മാതാപിതാക്കളെയും സഹോദരിയേയും ബന്ധുവിനേയും കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ബ്ലൂവെയില്‍ ഗെയിമിന് അടിമയായിരുന്നുവെന്ന് റിപ്പോര്‍ട്ട്. നന്ദന്‍കോട് ഏപ്രില്‍ എട്ടിന് നടന്ന കൂട്ടക്കൊലകേസിന്റെ ദുരൂഹത ഇതോടെ ഏറുകയാണ്. സഹതടവ്കാരനോട് കേഡല്‍ തന്നെ ഇക്കാര്യം പറയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഒരു പ്രത്യേക ഗെയിം താന്‍ സ്ഥിരമായി കളിക്കാറുണ്ടെന്നും ഇത് കളിക്കുമ്പേള്‍ ആരോ തന്നെ നിയന്ത്രിക്കുന്നത് പോലെ തോന്നുമെന്നും കേഡല്‍ പറഞ്ഞിരുന്നു. ഒരു പുതിയ ഗെയിം കാണിച്ചുതരാമെന്ന് പറഞ്ഞായിരുന്നു ബന്ധുകൂടിയായ യുവാവിനെ കേഡല്‍ ടെറസില്‍ കൊണ്ടുപോയി കൊന്നതെന്ന് […]രാജീവ് ഗാന്ധിവധം; ഗൂഢാലോചന അന്വേഷിക്കാന്‍ സുപ്രിംകോടതി നിര്‍ദേശം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രിം കോടതി നിര്‍ദേശിച്ചു. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബ് നിര്‍മിച്ചതും അത് വിതരണം ചെയ്തതും ആരാണെന്നും, ഇതിന് പിറകിലുള്ള ഗൂഢാലോചന സംബന്ധിച്ച കേസന്വേഷണത്തിന്റെ വിവരങ്ങള്‍ അന്വേഷണ ഏജന്‍സിയായ മള്‍ട്ടി ഡിസിപ്ലിനറി മോണിറ്ററിംഗ് ഏജന്‍സിയില്‍ നിന്ന് ശേഖരിക്കണമെന്നുമാണ് കേന്ദ്ര സര്‍ക്കാരിനോട് പരമോന്നത കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ബോംബ് നിര്‍മിക്കാന്‍ സഹായിച്ചെന്ന കേസില്‍ തടവില്‍ കഴിയുന്ന പേരറിവാളന്റെ അപേക്ഷയില്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ട് […]പി.സിക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ പരാമര്‍ശം നടത്തിയ പി.സി ജോര്‍ജ്ജ് എം.എല്‍.എയ്‌ക്കെതിരെ കേസെടുക്കാന്‍ വനിതാ കമ്മിഷന്‍ നിര്‍ദേശം. നടിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നടപടി. കമ്മിഷന്‍ ഡയരക്ടറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. അതേസമയം, ജോര്‍ജ്ജിന്റെ മൊഴി എടുക്കാണമെന്ന ആവശ്യമുന്നയിച്ച് സ്പീക്കര്‍ക്കും കമ്മിഷന്‍ കത്തയക്കുന്നുണ്ട്.നടിയെ ആക്രമിച്ച കേസിൽ നടപടികൾ ഇനി രഹസ്യമായി

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ കോടതി നടപടി ക്രമങ്ങൾക്ക്‌ ഇനി മുതൽ രഹസ്യ സ്വഭാവം. അടച്ച കോടതിയിലാകും ഇനി കേസിലെ തുടർ നടപടികൾ. നടപടിക്രമങ്ങൾ രഹസ്യമാക്കണമെന്ന്‌ പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ്‌ രഹസ്യ വിചാരണയ്ക്ക്‌ അങ്കമാലി മജിസ്ട്രേറ്റ്‌ കോടതി തീരുമാനമെടുത്തത്‌. നടിയുടെ രഹസ്യമൊഴിയും പ്രോസിക്യൂഷന്റെ പക്കലുള്ള രഹസ്യ സ്വഭാവമാർന്ന രേഖകളും പുറത്തുവരുന്നതു തടയാൻ തുറന്ന കോടതിയിലെ നടപടിക്രമങ്ങൾ ഒഴിവാക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. നടിയുടെ കേസ്‌ നിർഭയയെക്കാൾ പ്രഹരശേഷിയുളളതാണെന്ന്‌ പ്രോസിക്യൂഷൻ ഇന്നലെ കോടതിയിൽ പറഞ്ഞിരുന്നു. നടിയുടെ രഹസ്യ മൊഴി […]തച്ചങ്കരി കേസ്‌: ടി സെക്ഷനിലെ ഫയലുകൾ നഷ്ടമായിട്ടില്ലെന്ന്‌ സർക്കാർ

കൊച്ചി: ടോമിൻ ജെ തച്ചങ്കരിയെ പൊലീസ്‌ ആസ്ഥാനത്ത്‌ നിയമിച്ചശേഷം അതീവ രഹസ്യ സ്വഭാവമുള്ള ടി സെക്ഷനുകളിൽ നിന്ന്‌ ഫയലുകളൊന്നും നഷ്ടപ്പെട്ടില്ലെന്ന്‌ ഓഡിറ്റിങ്ങിൽ കണ്ടെത്തിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ബോധിപ്പിച്ചു. സുപ്രിം കോടതിയുടെ ഉത്തരവിനെത്തുടർന്ന്‌ ടി പി സെൻകുമാർ ഡിജിപിയായി ചുമതലയേൽക്കും മുമ്പ്‌ പൊലീസ്‌ ആസ്ഥാനത്ത്‌ തച്ചങ്കരിയടക്കമുള്ളവരെ നിയമിച്ചത്‌ ചോദ്യം ചെയ്ത്‌ ആലപ്പുഴ രാമങ്കരി സ്വദേശി ജോസ്‌ തോമസ്‌ നൽകിയ ഹർജിയിലാണ്‌ സർക്കാർ ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നൽകിയത്‌. ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന സെൻകുമാറിന്റെ ആരോപണത്തെത്തുടർന്ന്‌ ഓഡിറ്റിങ്ങിന്‌ ഡിജിപി ലോക്നാഥ്‌ […]കാവ്യാ മാധവനെയും അമ്മയെയും വീണ്ടും ചോദ്യം ചെയ്യും, അറസ്റ്റുണ്ടാകുമെന്നും അഭ്യൂഹം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനിൽനിന്നു പൊലീസിന് കാര്യമായ വിവരങ്ങൾ കിട്ടിയിട്ടില്ലെന്ന് സൂചന. കാവ്യയുടെ അമ്മ ശ്യാമളയെയും പൊലീസ് ചോദ്യം ചെയ്തു. കാവ്യയുടെ ചോദ്യം ചെയ്യലിനുശേഷമാണ് അമ്മയുടെ മൊഴിയെടുത്തത്. ചൊവ്വാഴ്ച ആറ് മണിക്കൂർ ചോദ്യം ചെയ്ത കാവ്യയെ ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് വിളിച്ചുവരുത്തുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തപ്പോൾ സുനിൽകുമാർ എന്ന പൾസർ സുനിയെ താൻ ഇതുവരെ കണ്ടിട്ടില്ലെന്നും കേസിൽ ദിലീപിനെ നിങ്ങൾ എന്തിനാണ് അറസ്റ്റ് ചെയ്തതെന്നും കാവ്യ പോലീസിനോട് ചോദിച്ചു. ഇന്നോ‍ […]ഇനിയും സ്രാവുകൾ പിന്നാലെയെത്തുമെന്ന്‌ പൾസർ സുനി

ചേർത്തല: കേസിൽ വൻ സ്രാവുകൾ ഇനിയും ഉണ്ടെന്നും അവർ പിന്നാലെയെത്തുമെന്നും പൾസർ സുനി. താൻ കള്ളം പറയാറില്ലെന്നും പറയുന്നത്‌ മാറ്റിപ്പറയില്ലെന്നും എല്ലാത്തിനും തെളിവുണ്ടെന്നും ചേർത്തല കോടതി പരിസരത്ത്‌ മാധ്യമങ്ങളോട്‌ സുനി പറഞ്ഞു. നടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലും മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിലും കസ്റ്റഡിയിലുള്ള സുനിയെ ചൊവ്വാഴ്ച രാവിലെയാണ്‌ ചേർത്തല കോടതിയിൽ എത്തിച്ചത്‌. 2012ൽ പാലക്കാട്‌ നെന്മാറ സ്വദേശിയുടെ യമഹ ബൈക്ക്‌ മോഷ്ടിച്ചതിന്‌ അരൂർ പൊലീസ്‌ രജിസ്റ്റർചെയ്ത കേസിലാണ്‌ കോടതിയിൽ ഹാജരാക്കിയത്‌. ഈ കേസിൽ ഒന്നാംപ്രതിയായ […]വിൻസെന്റ്‌ പൊലീസ്‌ കസ്റ്റഡിയിൽ

നെയ്യാറ്റിൻകര: വിട്ടമ്മയെ പീഡിപ്പിച്ച കേസിൽ കോവളം എംഎൽഎ എം വിൻസെന്റിനെ ഇന്നലെ പൊലീസ്‌ കസ്റ്റഡിയിൽ വിട്ടു. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച്‌ നെയ്യാറ്റിൻകര മുൻസിഫ്‌ കോടതിയാണ്‌ പൊലീസ്‌ കസ്റ്റഡിയിൽ വിട്ടത്‌. ഇന്നു വൈകിട്ട്‌ നാല്‌ മണിവരെയാണ്‌ കസ്റ്റഡി കാലാവധി. കൂടുതൽ ചോദ്യം ചെയ്യലിനായി വിൻസെന്റിനെ അഞ്ച്‌ ദിവസത്തേക്ക്‌ കസ്റ്റഡിയിൽ ആവശ്യപ്പെട്ടായിരുന്നു അസിസ്റ്റന്റ്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്‌. എംഎൽഎയുടെ ഫോണിലേക്ക്‌ കഴിഞ്ഞ പത്ത്‌ മാസത്തിനുള്ളിൽ നടന്ന ഫോൺവിളിയുടെ വിശദാംശങ്ങൾ പൊലീസ്‌ കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്റെ വിശദാംശങ്ങളും മറ്റ്‌ […]നടിയുടെ പരാതി: ജീൻപോൾ ലാൽ, ശ്രീനാഥ്‌ ഭാസി എന്നിവരടക്കം നാല്‌ പേർക്കെതിരെ കേസെടുത്തു

കൊച്ചി: ലൈംഗികച്ചുവയോടെ സംസാരിച്ചുവെന്നും സിനിമയിൽ അഭിനയിച്ചതിന്‌ പ്രതിഫലം നൽകിയില്ലെന്നും ചൂണ്ടികാട്ടി നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംവിധായകൻ ജീൻപോൾ ലാൽ, നടൻ ശ്രീനാഥ്‌ ഭാസി എന്നിവരടക്കം നാല്‌ പേർക്കെതിരെ പൊലീസ്‌ കേസെടുത്തു. സിനിമയിൽ അഭിനയിച്ചതിന്‌ പ്രതിഫലം നൽ്കാതെ വഞ്ചിച്ചെന്നും അത്‌ ആവശ്യപ്പെട്ടപ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചെന്നും നടി നൽകിയ പരാതിയിൽ പറയുന്നു. അനൂപ്‌, അനിരുദ്ധ്‌ എന്നിവരാണ്‌ കേസിൽ ആരോപണ വിധേയരായ മറ്റ്‌ രണ്ട്പേർ. 2016ൽ ഹണി ബി ടു സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു കേസിനാസ്പദമായ സംഭവം. പനങ്ങാടുള്ള സ്വകാര്യ […]No News in this Category