Friday
23 Mar 2018

Tag : CONGRESS

മോഡി സര്‍ക്കാരിന്‍റെ സാമ്പത്തിക വിദേശകാര്യ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ്

സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: നരേന്ദ്ര മോഡി സര്‍ക്കാരിന്‍റെ സാമ്പത്തിക, വിദേശകാര്യ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്. എഐസിസി പ്ലീനറി സമ്മേളനമാണ് ഇക്കാര്യത്തില്‍ പ്രമേയങ്ങള്‍ പാസാക്കിയത്. മോഡി സര്‍ക്കാര്‍ ഇന്ത്യയുടെ സാമ്പത്തിക രംഗം താറുമാറാക്കി എന്ന് പ്ലീനത്തില്‍ സംസാരിച്ച മന്‍മോഹന്‍ സിങ് കുറ്റപ്പെടുത്തി. രണ്ട് കോടി തൊഴില്‍ അവസരങ്ങള്‍ വാഗ്ദാനം ചെയ്ത നരേന്ദ്ര മോഡി രണ്ട് ലക്ഷം തൊഴില്‍ അവസരങ്ങളെങ്കിലും സൃഷ്ടിച്ചോ എന്ന് മന്‍മോഹന്‍ സിങ് ചോദിച്ചു. ജമ്മുകശ്മീര്‍ വിഷയം കൈകാര്യം ചെയ്യുന്നതിലും മോഡി സര്‍ക്കാര്‍ പരാജയപെട്ടു. കശ്മീരിലെ […]

കൈപ്പത്തി ശരിയല്ലെന്ന് ബിജെപി

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് ചിഹ്നമായി കൈപ്പത്തി ഉപയോഗിക്കുന്നത് ചോദ്യം ചെയ്ത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ബിജെപി നേതാവ് അശ്വനി ഉപാധ്യായയാണ് പരാതി നല്‍കിയത്. ശരീരത്തിലെ അവയവമായ കൈപ്പത്തി ചിഹ്നമായി നല്‍കിയിരിക്കുന്നതിനാല്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കപ്പെടുന്നെന്ന് പരാതിയില്‍ പറയുന്നു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയം അവസാനിച്ച ശേഷവും പാര്‍ട്ടി ചിഹ്നം പ്രചരിപ്പിക്കാന്‍ കോണ്‍ഗ്രസിന് തടസമില്ല. പോളിങ് ദിനത്തിലും കൈപ്പത്തി പ്രദര്‍ശിപ്പിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് പിടിക്കുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഓം പ്രകാശ് റാവത്തിന് നല്‍കിയ […]

വാഴക്കൻ മറുപടി അർഹിക്കുന്നില്ല ;മുരളീധരൻ

കോഴിക്കോട്: കെ കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് കെ മുരളീധരനാണെന്ന ഐ ഗ്രൂപ്പ് നേതാവിന് മറുപടിയുമായി കെ മുരളീധരന്‍. ജോസഫ് വാഴക്കന്റെ പരാമര്‍ശത്തിന് മറുപടി അര്‍ഹിക്കുന്നില്ലെന്നായിരുന്നു മുരളീധരന്റെ മറുപടി. പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം നന്നായി നിറവേറ്റുന്നുണ്ട്. താന്‍ ഐ ഗ്രൂപ്പ് വി്ട്ടെന്ന് പറയുന്നവര്‍ ആരാണ്. ഞാന്‍ ഇപ്പോഴും നില്‍ക്കുന്നത് കരുണാകരന്‍ നയിച്ച ഭാഗത്തിനൊപ്പമാണ്. അഭിപ്രായങ്ങള്‍ പറയേണ്ടിടത്ത് അഭിപ്രായം പറയാന്‍ മടികാണിക്കില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി. കെ മുരളീധരന്‍ പാര്‍ട്ടിയോട് കൂറ് കാട്ടണമെന്നും  മുന്‍മുഖ്യമന്ത്രി കെ കരുണാകരനെ ഏറ്റവും വേദനിപ്പിച്ചത് കെ […]

കരുണാകരനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചത് മുരളീധരനെന്നു വാഴക്കൻ

തൊടുപുഴ: കെ.കരുണാകനെ ഏറ്റവുമധികം വേദനിപ്പിച്ചത് കെ.മുരളീധരനെന്ന് ഐ ഗ്രൂപ്പ് നേതാവ് ജോസഫ് വാഴയ്ക്കന്‍. മുരളീധരന്‍ പാര്‍ട്ടിയോടു കൂറു കാണിക്കണം. തന്‍പ്രമാണിയാകാനാണ് മുരളിയുടെ ശ്രമം. വിവാദം സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നത് ശരിയല്ലെന്നും കെ.പി.സി.സി വക്താവ് കൂടിയായ വാഴയ്ക്കന്‍ പറഞ്ഞു. പാര്‍ട്ടിയിലേക്ക് മടങ്ങിയ ശേഷം കരുണാകരനെ വേദനിപ്പിച്ചത് മുരളീധരന്റെ വാക്കും പ്രവൃത്തികളുമാണെന്നും ജോസഫ് ചൂണ്ടിക്കാട്ടി.

ഹിമാചലില്‍ അധികാരം നിലനിര്‍ത്തുമെന്ന് വീരഭദ്രസിങ്

കോട്ടയം: ഹിമാചലില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരികെ എത്തുമെന്നു മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വീരഭദ്രസിങ്. കോണ്‍ഗ്രസിന്റെ ജനകീയ അടിത്തറ അവിടെ ശക്തമാണെന്നും അദ്ദേഹം പറഞ്ഞു. പള്ളം ആത്രേയ ആയുര്‍വേദ റിസോര്‍ട്ടില്‍ പത്തു ദിവസത്തെ ചികിത്സയ്ക്കു ശേഷം മടങ്ങും മുന്‍പ് മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചലില്‍ തിരിച്ചു വരുമെന്നു ബിജെപിയും അവകാശപ്പെടുന്നുണ്ട്. അവര്‍ക്ക് അങ്ങിനെ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍, ഹിമാചലിലെ കോണ്‍ഗ്രസ് പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്ന ശുഭാപ്തി വിശ്വാസത്തില്‍ തന്നെയാണ്. ഹിമാചലില്‍ ഒരു സീറ്റില്‍ സിപിഎം സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പിന്‍തുണയ്ക്കുന്നുണ്ട്. […]

മേഘാലയ മന്ത്രിസഭയില്‍ കോണ്‍ഗ്രസ് കൊഴിഞ്ഞുപോക്ക്

ഷില്ലോങ്: മേഘാലയ മുകുള്‍ സാങ്‌മ മന്ത്രി സഭയിലെ വൈദ്യുതി മന്ത്രിയായ കോമിംഗോണ്‍ ഇംബോന്‍ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് രാജിയെന്നു പറയുന്നുണ്ടെങ്കിലും മേഘാലയ മന്ത്രിസഭയില്‍ നിന്ന്  രാജിവെയ്ക്കുന്നതും രാജിക്ക് തയ്യാറാകുന്നതും കോണ്‍ഗ്രസ് മന്ത്രിമാരാണ്.  കോണ്‍ഗ്രസ് മന്ത്രിയായി തുടരുന്നതിലെ അതൃപ്തിയാണ് ഇതിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ കഴിഞ്ഞ ഓഗസ്റ്റിലാണ് ഇംബോന്‍ വൈദ്യുതി മന്ത്രിയായി അധികാരത്തിലേറിയത്. വരുന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനുവേണ്ടി മത്സരിക്കാന്‍  ഇദ്ദേഹം എത്തില്ലെന്നും  അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ഉപമുഖ്യമന്ത്രി റോവെല്‍ ലിങ്‌ദോ അടക്കം മന്ത്രിസഭയിലുള്ള പ്രെസ്‌ടോണ്‍ ടൈസോങ്, സ്‌നിയവാ ബലാങ് […]

കുന്നത്തൂരില്‍ ‘പടയൊരുക്കം’  ജാഥ പ്രതിസന്ധിയില്‍

ശൂരനാട്: കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള സംഘത്തിന്റെ പേരില്‍ നാലു കോടിയില്‍പ്പരം രൂപാ തട്ടിപ്പു നടത്തിയ കേസില്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന വനിതാനേതാവ് ജയിലിലായതോടെ ഇന്ന് നടക്കേണ്ട രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ ജാഥ പ്രതിസന്ധിയിലായി. ഇന്ന് വൈകിട്ട് ഭരണിക്കാവിലാണ് പ്രതിപക്ഷ നേതാവ് നയിക്കുന്ന ജാഥയ്ക്ക് നിയോജക മണ്ഡലാടിസ്ഥാനത്തില്‍ സ്വീകരണം ആലോചിച്ചിരുന്നത്.ഇതിനിടയിലാണ് കെപിസിസി മുന്‍ സെക്രട്ടറിയും, മുന്‍ നിര്‍വാഹക സമിതി അംഗവുമായിരുന്ന എ വിശാലാക്ഷിയെ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്തത്. ഇതിനെ തുടര്‍ന്ന് തട്ടിപ്പിനു സഹായം ചെയ്ത ചില […]

കോണ്‍ഗ്രസിന്റെ സൂററ്റ് ഓഫീസ് പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി ആക്രമിച്ചു

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തു വന്ന് മണിക്കൂറുകള്‍ക്ക് പിന്നാലെ കോണ്‍ഗ്രസിന്റെ സൂററ്റിലെ ഓഫീസ് ഹാര്‍ദിക് പട്ടേലിന്റെ നേതൃത്വത്തിലുള്ള പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി ആക്രമിച്ചു. സമിതിയുടെ അനുവാദമില്ലാതെ സ്ഥാനാര്‍ഥി പട്ടിക പുറത്ത് വിട്ടതിനെ തുടര്‍ന്നായിരുന്നു പ്രതിഷേധം. 77 സ്ഥാനാര്‍ഥികളുടെ പട്ടികയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പുറത്ത് വിട്ടത്. ഇതില്‍ പട്ടീദാര്‍ സമിതിയുടെ പ്രധാന നേതാക്കന്‍മാരായ ലളിത് വാസൂയ, നീലേഷ് പട്ടേല്‍ എന്നിവരെ മാത്രമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 20 സീറ്റുകളാണ് […]

ഉപാധ്യക്ഷസ്ഥാനം കോണ്‍ഗ്രസ്സ് എ കെ ആന്റണിക്ക് സമ്മാനിക്കുമോ

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ രാഹുല്‍ ഗാന്ധി വച്ചൊഴിയുന്ന ഉപാധ്യക്ഷസ്ഥാനം എ കെ ആന്റണിക്ക് സമ്മാനിക്കുമോ. പാരമ്പര്യവും അഴിമതി വിരുദ്ധ പ്രതിഛായയും മൂലം ആന്ററണി കോണ്‍ഗ്രസ്സ് ദേശീയ ഉപാധ്യക്ഷന്‍ ആയേക്കുമെന്ന് സൂചന. ഉപാധ്യക്ഷ സ്ഥാനം തുടരുകയാണെങ്കില്‍ ആന്റണിയ്ക്കാണ് കൂടുതല്‍ സാധ്യത. സോണിയ ഗാന്ധിയുടെ അധ്യക്ഷതയില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തക സമിതി യോഗം ഡല്‍ഹിയില്‍ പുരോഗമിക്കുകയാണ്. എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ സമയക്രമം തീരുമാനിക്കും. ഡിസംബര്‍ ആദ്യ വാരം തിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കാനാണ് ആലോചന. ലളിതമായ ചടങ്ങിലായിരിക്കും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാരോഹണം. തിരഞ്ഞെടുപ്പ് അതോറിറ്റി മേധാവി […]

സഹകരണ സംഘം ക്രമക്കേട്, തെളിവെടുപ്പ് തുടങ്ങുന്നു

ശൂരനാട്: കോണ്‍ഗ്രസിന്റെ മുന്‍ കെപിസിസി സെക്രട്ടറിയും ഇപ്പോള്‍ നേതൃനിരയില്‍ പ്രവര്‍ത്തിക്കുന്ന ഒരു വനിത പ്രസിഡന്റായിരുന്ന കോണ്‍ഗ്രസ്സ് നിയന്ത്രണത്തിന്‍ കീഴിലുണ്ടായിരുന്ന സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ച വിജിലന്‍സ് അന്വേഷണം പുരോഗമിയ്ക്കുന്നു. കുന്നത്തൂര്‍ താലൂക്ക് റസിഡന്‍ഷ്യല്‍ സഹകരണ സംഘത്തിന്റെ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ചാണ് വിജിലന്‍സിന്റെ സാമ്പത്തിക വിഭാഗം അന്വേഷണം നടത്തുന്നത്. നിക്ഷേപകരുടെ പേരില്‍ വായ്പ ഇനത്തില്‍ ലക്ഷങ്ങളുടെ തിരിമറി നടത്തിയതാണ് കേസിനാസ്പദം. കേസുമായി ബന്ധപ്പെട്ട തെളിവു ശേഖരണം ഈ മാസം 21, 22, 23 തീയതികളില്‍ ശാസ്താംകോട്ട റസ്റ്റ് […]

No News in this Category