Saturday
20 Jan 2018

Tag : donald trump

അമേരിക്കന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചേക്കും

വാഷിങ്ടണ്‍:  അമേരിക്ക കടന്നുപോകുന്നത് രാഷ്ട്രീയ, സാമ്പത്തിക പ്രതിസന്ധിയിലൂടെയാണെന്ന് റിപ്പോര്‍ട്ട്. ഒരു മാസത്തെ പ്രവര്‍ത്തനത്തിനുള്ള ബജറ്റ് സെനറ്റില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. നിര്‍ണായക വിഷയങ്ങളില്‍ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കന്‍ അംഗങ്ങളും തമ്മിലുള്ള രൂക്ഷമായ ഭിന്നതയ്ക്കിടെയാണ് ബജറ്റ് വോട്ടിന് കൊണ്ടുവന്നത്. ഇന്നലെ അര്‍ദ്ധരാത്രിയ്ക്കുള്ളില്‍ പാസാകേണ്ടിയിരുന്ന ബജറ്റ് പാസാക്കാന്‍ അവസാന നിമിഷം വരെ നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ ഫലം കാണാതെ പോകുകയായിരുന്നു. 2013-ല്‍ ഒബാമ സര്‍ക്കാരിന്റെ കാലത്താണ് അമേരിക്ക ഇതിന് മുമ്പ് സമാനമായ പ്രതിസന്ധി നേരിട്ടത്. അന്ന് പതിനാറ് ദിവസത്തോളം സര്‍ക്കാരിന്റെ പ്രവര്‍ത്തനം നിലച്ചു. […]

മികച്ച നുണ വാര്‍ത്തകള്‍ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മികച്ച നുണ വാര്‍ത്തകള്‍’ക്കുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ട്വിറ്ററിലൂടെ ബുധനാഴ്ച രാത്രിയായിരുന്നു ട്രംപിന്റെ അവാര്‍ഡ് പ്രഖ്യാപനം. തന്നെ പിന്തുണയ്ക്കുന്ന ഫോക്‌സ് ന്യൂസ് ഒഴികെയുള്ള മാധ്യമങ്ങളെയാണ് ട്രംപ് അവാര്‍ഡിനായി പരിഗണിച്ചത്. പ്രമുഖ ടെലിവിഷന്‍ നെറ്റ്‌വര്‍ക്കായ സി.എന്‍.എന്‍, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ് എന്നിവര്‍ക്കാണ് ട്രംപിന്റെ മികച്ച നുണ വാര്‍ത്തകള്‍ക്കുള്ള അവാര്‍ഡുകള്‍ ലഭിച്ചിരിക്കുന്നത്. തനിക്കെതിരെ വാര്‍ത്ത നല്‍കിയ പത്രങ്ങളെയും ചാനലുകളെയുമാണ് ട്രംപ് മികച്ച നുണ വാര്‍ത്തകള്‍ക്കുള്ള അവാര്‍ഡിനായി പരിഗണിച്ചത് എന്നതാണ് ശ്രദ്ദേയം. വ്യത്യസ്ത വിഭാഗങ്ങളിലായി 10 […]

‘അല്ല, അല്ല, ഞാന്‍ വംശീയവാദിയല്ല’

ന്യൂയോര്‍ക്ക്: താന്‍ വംശീയവാദിയല്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. താങ്കള്‍ വംശീയവാദിയാണെന്നാണ് ആളുകൾ കരുതുന്നത്, അതിനെക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് തോന്നുന്നത് എന്ന് ചോദ്യത്തിനു മറുപടിയായാണ് ട്രംപ് താന്‍ വംശീയവാദിയല്ലെന്ന് പറഞ്ഞത്. ‘അല്ല, അല്ല, ഞാന്‍ വംശീയവാദിയല്ല! നിങ്ങള്‍ സംസാരിച്ചതില്‍വെച്ച് ഏറ്റവും കുറഞ്ഞ വംശീയവാദിയായ വ്യക്തി ഞാനായിരിക്കും എന്ന് എനിക്കു പറയാനാവും’ ട്രംപ് പറയുന്നു. ഹെയ്തി, ആഫ്രിക്കന്‍ രാജ്യങ്ങളിലുള്ളവരെ അധിക്ഷേപിച്ചുളള തന്റെ പരാമര്‍ശം ഉയര്‍ത്തിയ വിവാദത്തെ പ്രതിരോധിച്ചുകൊണ്ട് തന്റെ സ്വകാര്യ ഗോള്‍ഫ് ക്ലബ്ബില്‍ അത്താഴത്തിന് എത്തിയ വേളയിലാണ് ട്രംപ് […]

ആദ്യ മുസ്‌ലിം മേയറെ അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി പ്രതിഷേധം

ന്യൂയോര്‍ക്ക്: ലണ്ടനിലെ ആദ്യ മുസ്‌ലിം മേയറെ അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി ട്രംപ് അനുകൂലികളുടെ പ്രതിഷേധം. ശനിയാഴ്ച മേയര്‍ സാദിഖ് ഖാന്‍ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു സംഭവം. ഫാബിയന്‍ സൊസൈറ്റിയിലെ കോണ്‍ഫറന്‍സ് ഹാളിലേക്ക് ട്രംപ് അനുകൂലികള്‍ കടന്നുവരികയും അദ്ദേഹത്തെ അറസ്റ്റു ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ പൊലീസ് അദ്ദേഹത്തെ സുരക്ഷിതമായി പുറത്തുകടക്കാന്‍ സഹായിച്ചു. സാദിഖ് ഖാന്‍ വിശ്വാസവഞ്ചകനാണെന്നും അദ്ദേഹത്തിന്റേത് ദുര്‍ഭരണമാണെന്നും അയാള്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അനാദരിച്ചെന്നും ആരോപിച്ചാണ് ട്രംപ് അനുകൂലികളുടെ അതിക്രമം. മേയര്‍ പ്രസംഗിച്ചു തുടങ്ങവെ ഡെവെ റസല്‍ എന്നയാളും […]

ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. നീലച്ചിത്രനടി സ്റ്റെഫാനി ക്ലിഫോർഡുമായി ട്രംപ് ബന്ധം പുലർത്തിയിരുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്തു വന്നത്. ഈ വിവരം മറച്ചുവയ്ക്കുന്നതിന് സ്റ്റോമി ഡാനിയൽ‌സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ക്ലിഫോർഡിന് 1,30,000 ഡോളർ ട്രംപ് നൽകിയെന്നാണ് റിപ്പോർട്ട്. വാൾസ്ട്രീറ്റ് ജേർണലാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 38കാരിയായ സ്റ്റോമി ഡാനിയൽസ് 2016ലാണ് അഭിനയം അവസാനിപ്പിച്ചത്. ​2006ൽ നടന്ന ഒരു ഗോൾഫ് ടൂർണമെന്‍റിനിടെയാണ് ഇരുവരും തമ്മിൽ പരിചയപ്പെടുന്നതും അടുപ്പത്തിലായതുമെന്നാണ് സൂചന. […]

ട്രംപിന്റെ ബ്രിട്ടന്‍ സന്ദര്‍ശനം റദ്ദാക്കി

ലണ്ടന്‍ : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുകെയിലേക്കു നടത്താനിരുന്ന സന്ദര്‍ശനം റദ്ദാക്കി. സെന്‍ട്രല്‍ ലണ്ടനില്‍ നിന്നു മാറ്റിയ യുഎസ് എംബസിയുടെ ഉദ്ഘാടനത്തിനാണ് ട്രംപ് ബ്രിട്ടന്‍ സന്ദര്‍ശിക്കാനിരുന്നത്. 120 കോടി ഡോളര്‍ ചിലവിട്ടാണ് ഗ്രോസ്‌വെനര്‍ സ്‌ക്വയറില്‍നിന്ന് യുഎസ് എംബസി മാറ്റിയത്. കഴിഞ്ഞവര്‍ഷം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുകെ സന്ദര്‍ശനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപത് ലക്ഷത്തോളം വരുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ഒരു നിവേദനം ഒപ്പിട്ടിരുന്നു. മേഫെയറിലെ പഴയ കെട്ടിടത്തില്‍ നിന്നും ദക്ഷിണ ലണ്ടനിലെ പുതിയ കെട്ടിടത്തിലേക്ക് ബ്രിട്ടനിലെ […]

‘വൃത്തികെട്ട’ രാജ്യങ്ങളിൽനിന്നുള്ളവരെ എന്തിനു സ്വീകരിക്കണം?

വാഷിങ്ടൻ: യുഎസിന്റെ കുടിയേറ്റ നയത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് അതിരൂക്ഷ പ്രതികരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചില ‘വൃത്തികെട്ട’ രാജ്യങ്ങളിൽനിന്നുള്ളവരെ യുഎസ് എന്തിനു സ്വീകരിക്കണമെന്നു ചോദിച്ച് കോൺഗ്രസിലെയും സെനറ്റിലെയും അംഗങ്ങളുടെ യോഗത്തിൽ ട്രംപ് പൊട്ടിത്തെറിച്ചതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഫ്രിക്കൻ രാജ്യങ്ങളെ ഉദ്ദേശിച്ചാണു ട്രംപിന്റെ പ്രതികരണമെന്നാണു വിലയിരുത്തൽ. അതേസമയം, ട്രംപിന്റെ പരാമർശങ്ങൾ‍ വൈറ്റ് ഹൗസ് നിഷേധിച്ചിട്ടില്ല. കുടിയേറ്റ പദ്ധതിയിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്ന യുഎസിനെ ശക്തിപ്പെടുത്തുന്നതിനു വേണ്ടിയുള്ള ശ്രമത്തിലാണ് പ്രസിഡന്റ്. വാഷിങ്ടനിലെ ചില രാഷ്ട്രീയ പ്രവർത്തകർ വിദേശരാജ്യങ്ങൾക്കായാണു […]

ഓപ്ര വിന്‍ഫ്രിക്ക് അമേരിക്കയിലെ ആദ്യവനിത പ്രസിഡന്‍റാകാന്‍ കഴിയുമോ?

പ്രശസ്ത അവതാരകയും മാധ്യമ ഉടമയുമായ ഓപ്ര വിന്‍ഫ്രി അമേരിക്കന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നു. തിങ്കളാഴ്ച ഹോളിവുഡില്‍ നടന്ന ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാര ചടങ്ങില്‍ വിന്‍ഫ്രി നടത്തിയ പ്രസംഗമാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. നിലവിലുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ശക്തയായ എതിരാളിയായി ഓപ്ര വിന്‍ഫ്രി രംഗത്തെത്തുമെന്ന വിലയിരുത്തലിലേയ്ക്കാണ് ജനങ്ങളെ ഇപ്പോള്‍ നയിച്ചിരിക്കുന്നത്. ലൈംഗിക പീഡന, ചൂഷണ അനുഭവങ്ങള്‍ തുറന്നുപറയുന്ന മീ ടു കാംപെയിനെയും തുറന്നുപറച്ചിലുകള്‍ നടത്തിയ എല്ലാ സ്ത്രീകളേയും പ്രശംസിച്ചുകൊണ്ടുമായിരുന്നു ഓപ്ര വിന്‍ഫ്രിയുടെ പ്രസംഗം തുടക്കമിച്ചത്. ഈ ഒരൊറ്റ […]

‘ഉന്നിന്‍റെ മാനസിക നില പരിശോധിക്കണം’

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ പ്രസിഡന്‍റ് കിങ് ജോങ് ഉന്നിന്‍റെ മാനസിക നില പരിശോധിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ്. അമേരിക്കയെ തകര്‍ക്കാനായുള്ള ആണവായുധത്തിന്‍റെ സ്വിച്ച് തന്‍റെ കയ്യിലാണെന്നും ഉത്തരകൊറിയക്കെതിരെ യുദ്ധം തുടങ്ങാന്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും കിങ് ജോങ് ഉന്‍ കഴിഞ്ഞ ദിവസം പ്രസ്താവനയിറക്കിയിരുന്നു. ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു സാന്‍ഡേഴ്‌സ്. “കിങ് ജോങ് ഉന്നിന്‍റെ മാനസിക നില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണം. കഴിഞ്ഞ നാല് വര്‍ഷമായി നിരവധി തവണയാണ് കിങ് ജോങ് ഉന്‍ മിസൈല്‍ […]

‘ആത്മാര്‍ത്ഥതയില്ലാത്ത അഴിമതി നിറഞ്ഞ മാധ്യമങ്ങൾക്ക് അവാർഡ്’

അമേരിക്കയിലെ മുഖ്യധാര മാധ്യമങ്ങളുമായി അത്ര നല്ല ബന്ധം ഇല്ലാത്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മാധ്യമ അവാർഡ് സംഘടിപ്പിക്കുന്നു. അതും “ഏറ്റവും ആത്മാര്‍ത്ഥതയില്ലാത്തതും അഴിമതിയും” നടത്തുന്ന മാധ്യമങ്ങൾക്കാണ് അവാർഡ് ഒരുക്കുന്നത്. സിഎൻഎൻ, എബിസി ന്യൂസ്, ദി ന്യൂയോർക്ക് ടൈംസ്, വാഷിംഗ്‌ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങളുമായി അത്ര നല്ല ബന്ധമല്ല ട്രംപിനുള്ളത്. ഈ ജനകീയ മാധ്യമങ്ങളെ “വ്യാജ” മാധ്യമമെന്ന് പലപ്പോഴും ട്രംപ് വിശേഷിപ്പിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് ട്രംപ് ഈ വിവരം അറിയിച്ചത്. എന്തായാലും ഈ അവാർഡ് ക്യാറ്റഗറിയിൽ നിന്നും ട്രംപിന്റെ പ്രിയ […]

No News in this Category