Thursday
24 May 2018

Tag : Gandhi

ഗോഡ്‌സെക്കു വീരനായക പരിവേഷം ; സർവ്വകലാശാല വിവാദത്തിൽ

നാഥുറാം വിനായക് ഗോഡ്‌സെയെ നായകനാക്കി നാടകം ,ബനാറസ് ഹിന്ദു സർവ്വകലാശാലാ വിവാദത്തിൽ. സർവകലാശാല സംഘടിപ്പിച്ച സംസ്‌കൃതി ത്രിദിന ഫെസ്റിവലിലാണ് ”ഞാൻ എന്തിനു ഗാന്ധിജിയെ കൊന്നു ”എന്ന പേരിൽ നാടകം അവതരിപ്പിച്ചത്. ഗോഡ്‌സെയെ നാടകത്തിൽ വീര നായകനാക്കി അവതരിപ്പിക്കുക വഴി ഗാന്ധിജിയെയും സ്വാതന്ത്ര്യ സമരത്തെയും അത് വഴി രാജ്യത്തേയും  അപമാനിക്കുകയാണ് ചെയ്തതെന്നു സർവകലാശാലയിലെ വിദ്യാർത്ഥികൾ ആരോപിച്ചു. സർവകലാശാലക്ക് തറക്കല്ലിട്ടത് ഗാന്ധിജിയാണ് .സ്ഥാപകനായ മദൻ മോഹൻ മാളവ്യയുമായി ഗാന്ധിജിക്ക്‌ അടുത്ത ബന്ധം ആണ് ഉണ്ടായിരുന്നത്. അങ്ങനെയുള്ളൊരിടത്തു ഗാന്ധിജി അപമാനിക്കപ്പെടുന്നത് എങ്ങനെ സഹിക്കാൻ ആവും.  വിദ്യാർത്ഥികൾ  […]

പാല്‍ കസ്റ്റഡിയില്‍, മില്‍മയുടെ പരസ്യം വിവാദം

മില്‍മയ്ക്ക് വേണ്ടി തയ്യാറാക്കി ഫഹദ് ഫാസില്‍ അഭിനയിച്ച പാല്‍ കസ്റ്റഡിയില്‍’ എന്ന പരസ്യ ചിത്രം വിവാദത്തില്‍. മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷനാണ് പരസ്യത്തിനെതിരേ രംഗത്തുവന്നിരിക്കുന്നത്. പരസ്യചിത്രത്തില്‍ ഗാന്ധിജിയുടെ ചിത്രം ദുരുപയോഗിച്ചുവെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്. 1950ലെ എംബ്ലംസ് ആന്‍ഡ് നെയിം (Prevention of improper use) ആക്ട് പ്രകാരം പരസ്യ ആവശ്യങ്ങള്‍ക്ക് ഗാന്ധിജിയുടെ ചിത്രം ഉപയോഗിക്കുന്നത് വിലക്കിയിട്ടുണ്ട്. പരസ്യത്തില്‍ പൊലീസ് സ്റ്റേഷനിലെ ഭിത്തിയില്‍ ഗാന്ധിജിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചിരിക്കുന്നത് ഈ നിയമത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയാണ് മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ രംഗത്തെത്തിയിരിക്കുന്നത്. […]

ഗാന്ധിജിയെ വധിച്ചതിന്‍റെ ലാഭനഷ്ടക്കണക്ക് !

ബനാസ്‌കന്ത (ഗുജറാത്ത്): രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ലാഭം കോണ്‍ഗ്രസിന് മാത്രമെന്ന് കേന്ദ്ര മന്ത്രി ഉമാ ഭാരതി. ഗാന്ധിജിയുടെ മരണത്തില്‍ പുനരാലോചന നടത്തണമെന്നും ഉമാഭാരതി പറഞ്ഞു. ഗോഡ്‌സെ ഗാന്ധിജിയെ കൊന്നിരിക്കാം, പക്ഷെ ആരാണ് അയാള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും ഉമാ ഭാരതി ചോദിച്ചു. 1948 ജനുവരി 30നാണ് ഹിന്ദു മഹാസഭയുടെ അംഗമായ നാഥുറാം ഗോഡ്‌സെ മഹാത്മാ ഗാന്ധിജിയെ കൊലപ്പെടുത്തുന്നത്. ഗാന്ധിജിയുടെ മരണവുമായി ബന്ധപ്പെട്ട് മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലുമായ അമരേന്ദര്‍ ഷരണിനെ അമിക്യസ് ക്യുറിയായി സുപ്രിം […]

രണ്ട് ഗുജറാത്തികള്‍ അഥവാ ചെളിയട്ടയും ചെന്താമരയും

ഗുജറാത്തിലെ പോര്‍ബന്തറില്‍ 1869 ഒക്‌ടോബര്‍ രണ്ടിന് കരംചന്ദ് ഗാന്ധിയുടേയും പുത്തലിഭായിയുടെയും മകനായി ജനിച്ച നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ 148-ാമത് ജന്മദിനമാണ് ഇന്ന്. ”ഞാനും ഗാന്ധിജിയുടെ നാട്ടുകാരനാണ്” എന്ന പ്രസ്താവനയോടെ തെരഞ്ഞെടുപ്പിനെ നേരിട്ട് സ്വതന്ത്രഭാരതത്തിന്റെ പ്രധാനമന്ത്രിയായ ഗുജറാത്തിയാണ് നരേന്ദ്രമോഡി. നരേന്ദ്രമോഡിയും ഗാന്ധിജിയും ഗുജറാത്തില്‍ ജനിച്ചവരാണ്; ‘ഞാനൊരു ഹിന്ദു’ ആണെന്നു പറയുന്ന പ്രകൃതമുള്ളവരാണ് തുടങ്ങിയ സാദൃശ്യങ്ങള്‍ ഒറ്റ നോട്ടത്തില്‍ ഉണ്ട്. എന്നാല്‍ അതേസമയം നരേന്ദ്രമോഡിയും മഹാത്മജിയും തമ്മില്‍ ചെളിയട്ടയും ചെന്താമരയും തമ്മിലുള്ള വ്യത്യാസമുണ്ട്. ഒരേ ചെളിക്കുളത്തില്‍ തന്നെയാണ് ചോരകുടിക്കുന്ന ചേറട്ടയും […]

ഗാന്ധി ജയന്തിയ്ക്ക് അവധിയില്ല; രാജസ്ഥാനില്‍ സര്‍വകലാശാലകള്‍ കോടതിയെ സമീപിക്കും

  ജയ്പുര്‍: ഗാന്ധിജയന്തിദിനത്തിന് അവധി നല്‍കാത്തതിനെത്തുടര്‍ന്ന് രാജസ്ഥാന്‍ സര്‍വകലാശാലകള്‍ കോടതിയെ സമീപിക്കും. രാജസ്ഥാന്‍ ഗവര്‍ണറും സര്‍വകലാശാലകളിലെ ചാന്‍സലറുമായ കല്യാണ്‍ സിങ് ഇറക്കിയ 201718 അധ്യയന വര്‍ഷത്തെ കലണ്ടറുകളില്‍ നിന്നാണ് ഗാന്ധിജയന്തി ദിനത്തിലെ അവധി അപ്രത്യക്ഷമായത്. കലണ്ടര്‍ പ്രകാരം 24 അവധി ദിനങ്ങളാണ് ഈ അധ്യയന വര്‍ഷം ഉള്ളത്. സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും ഗാന്ധിജയന്തി ദിവസം ആഘോഷങ്ങള്‍ നടക്കുന്നതിനാലാണ് അവധി നല്‍കാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പുമന്ത്രി കിരണ്‍ മഹേശ്വരിയുടെ വാദം.

No News in this Category