Tuesday
24 Oct 2017

Tag : housing

പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതി നടപ്പാക്കും: റവന്യു മന്ത്രി

പ്രവാസികള്‍ക്കായി സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡ് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് റവന്യൂ ഭവനനിര്‍മ്മാണ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. ഭവനനിര്‍മ്മാണ ബോര്‍ഡിന്റെ ഇടപ്പള്ളി വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൂടുതല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഭവനനിര്‍മ്മാണ ബോര്‍ഡ് ഏറ്റെടുത്ത് നടത്തുമെന്ന് മന്ത്രി പറഞ്ഞു. കേരളത്തില്‍ അഞ്ച് ലക്ഷത്തിലധികം ആളുകള്‍ക്ക് ഇപ്പോഴും വീടില്ല. എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിലെത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് ഗണ്യമായ സംഭാവനകള്‍ നല്‍കുന്ന പല പ്രവാസികള്‍ക്കും സ്വന്തമായി വീട് […]

മുഴുവന്‍ ഭവനരഹിതര്‍ക്കും  2021 ഓടെ സ്വന്തമായി വീട്

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും ഭൂരഹിതരായ ഭവനരഹിതര്‍ക്കും 2021 ഓടെ സ്വന്തമായി വീട് നിര്‍മിച്ചു നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് തദ്ദേശഭരണമന്ത്രി കെടി ജലീലിനുവേണ്ടി നിയമസഭയില്‍ അറിയിച്ചു. ഈ വര്‍ഷം തന്നെ ഏഴായിരം വീട് പൂര്‍ത്തിയാക്കും. ലൈഫ് പാര്‍പ്പിട പദ്ധതിയുമായി ബന്ധപ്പെട്ട് നടപ്പാക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള സര്‍വെ നടപടികള്‍ പൂര്‍ത്തിയാക്കി. ആക്ഷേപങ്ങളും പരാതികളും പരിഹരിച്ച് അന്തിമ പട്ടിക സെപ്തംബര്‍ 25ന് പ്രസിദ്ധീകരിക്കും. ഇത് ഗ്രാമസഭകളുടെ അംഗീകാരത്തോടെയായിരിക്കും. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ഭവനപദ്ധതികളുടെ ഫണ്ടുകള്‍ ക്രോഡീകരിച്ച് പണംകണ്ടെത്തി […]

No News in this Category