Friday
23 Mar 2018

Tag : India

രാജ്യത്ത് നാല് ലക്ഷത്തിലധികം ഭിക്ഷാടകര്‍: പശ്ചിമ ബംഗാള്‍ മുന്നില്‍

ഇന്ത്യയിലാകെയുള്ളത് നാലു ലക്ഷം (4,13,670) ഭിക്ഷാടകര്‍. അതില്‍ 2,21,673 പേര്‍ പുരുഷന്മാരും 1,91,997 പേര്‍ സ്ത്രീകളുമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭിക്ഷാടകരുളള സംസ്ഥാനം പശ്ചിമ ബംഗാളാണെന്ന് കേന്ദ്ര സാമൂഹ്യ നീതി മന്ത്രി തവര്‍ ചന്ദ് ഗെഹ്ലോട്ട് ലോക്‌സഭയില്‍ പറഞ്ഞു. 2011 ലെ സെന്‍സസ് അടിസ്ഥാനമാക്കിയുള്ള കണക്കുകളാണിത്. നാല് ലക്ഷം ഭിക്ഷാടകരില്‍ 81,000 ഭിക്ഷാടകരുമായി പശ്ചിമ ബംഗാളാണ്  ഒന്നാം സ്ഥാനത്ത്.  രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശും മൂന്നാം സ്ഥാനത്ത് ബിഹാറുമാണ്.   കേരളത്തിലുള്ളത് 4023 ഭിക്ഷാടകരാണ്. ഇതില്‍ 2397 പേര്‍ പുരുഷന്മാരും 1626 […]

ഇന്ത്യയില്‍ ആറേകാല്‍ ലക്ഷം കുട്ടിപുകവലിക്കാര്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ പുകവലിക്കാരില്‍ 10 വയസ്സിനും 14 വയസ്സിനും ഇടയില്‍ പ്രായമുള്ള 6,25,000 കുട്ടികള്‍ ദിവസവും പുകവലിക്കുന്നവരാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗ്ലോബല്‍ റ്റുബാകോ അറ്റ്‌ലസിന്‍റെ പുതിയ റിപ്പോര്‍ട്ടിലാണ് ഗൗരവമായ പരാമര്‍ശം. എല്ലാവര്‍ഷവും പുകയിലയുടെ ഉപയോഗം മൂലമുണ്ടാകുന്ന അസുഖത്താല്‍ 9,32,600 ഇന്ത്യക്കാര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. അതില്‍തന്നെ ഒരാഴ്ചയിലെ മാത്രം കണക്കെടുക്കുകയാണെങ്കില്‍ മരണം 17,887 ആണെന്ന് റിപ്പോര്‍ട്ട് തയ്യാറാക്കിയ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി സാക്ഷ്യപ്പെടുത്തുന്നു. പതിനഞ്ചു വയസ്സിന് മുകളില്‍ പ്രായമുള്ള 10.3 കോടിജനങ്ങള്‍ രാജ്യത്ത് ദിവസവും പുകവലിക്കുന്നു. പുകവലിക്കാനായി മാത്രം […]

ഉദ്യോഗസ്ഥര്‍ക്ക് പാകിസ്ഥാനില്‍ അധിക്ഷേപം; ഇന്ത്യ പരാതി നല്‍കി

മൂന്ന് മാസത്തിനിടെ ഇന്ത്യ നല്‍കുന്ന പന്ത്രണ്ടാമത്തെ പരാതി ന്യൂഡല്‍ഹി: പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കെ ഇന്ത്യന്‍ ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥര്‍ അധിക്ഷേപത്തിനിരയാവുന്നതായി ഇന്ത്യ പരാതി നല്‍കി. ഇന്ത്യന്‍ ഉദ്യോഗസ്ഥരെ പാകിസ്ഥാന്‍ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായാണ് ഇന്ത്യ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്. മൂന്ന് മാസത്തിനിടെ ഇന്ത്യ നല്‍കുന്ന പന്ത്രണ്ടാമത്തെ പരാതിയാണിത്. ഈ മാസം 17, 15 തീയതികളില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്ന ദുര്യോഗങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ പരാതി നല്‍കിയത്. 17ന് ഇസ്‌ലാമാബാദിലെ ബ്ലൂ ഏരിയയില്‍ ഷോപ്പിംഗിന് പോയ ഇന്ത്യന്‍ […]

ലോക സന്തോഷ സൂചികയില്‍ ഇന്ത്യക്ക് 133ാം സ്ഥാനം

 യു എന്‍ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ലോക സന്തോഷ സൂചികയില്‍ ഇന്ത്യക്ക് 133ാം സ്ഥാനം. 156 രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യയെ 133ാം സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. 2017 ല്‍ 122 ാം സ്ഥാനത്തായിരുന്ന ഇന്ത്യ 11 സ്ഥാനങ്ങള്‍ പിറകിലാണ് ഇൗ വര്‍ഷം എത്തിയിരിക്കുന്നത്. 2016 ല്‍ ഇന്ത്യ 118ാം സ്ഥാനത്തായിരുന്നു, റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനത്ത് ഇടംനേടി. നോര്‍വയെ പിന്തള്ളിയാണ് ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനത്തെത്തിയത്. അയൽ രാജ്യങ്ങളായ പാക്കിസ്ഥാൻ, നേപ്പാൾ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇന്ത്യ വളരെ പിന്നിലാണ്. സന്തോഷ […]

ഹൈപര്‍ ലൂപ്പ് പദ്ധതി മഹാരാഷ്ട്രയില്‍

മുംബൈ: രാജ്യത്തെ ആദ്യ അതിവേഗ ട്രെയിന്‍ സംവിധാനമായ ഹൈപര്‍ ലൂപ്പ് പദ്ധതി മഹാരാഷ്ട്രയില്‍ സ്ഥാപിക്കും. വിര്‍ജിന്‍ ഹൈപര്‍ ലൂപ്പ് വണ്‍ എന്ന കമ്പനിയുമായി ഇത് സംബന്ധിച്ച കരാറില്‍ ഇന്ത്യ ഒപ്പു വച്ചു. മുംബൈയില്‍ നിന്ന് പുനെ വരെയാകും ആദ്യഘട്ടത്തില്‍ ഹൈപര്‍ ലൂപ്പ് നിലവില്‍ വരിക. വെറും 25 മിനിറ്റ് കൊണ്ട് ഇത്രയും ദൂരം സഞ്ചരിക്കാനാകുമെന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രത്യേകത. ഇരുപതാം നൂറ്റാണ്ടില്‍ റയില്‍വേ ഇന്ത്യയിലെ ഗതാഗതമേഖലയില്‍ കൊണ്ടു വന്ന വിപ്ലവം ഹൈപര്‍ ലൂപ് 21 ാം നൂറ്റാണ്ടില്‍ […]

ആഗോള ജനാധിപത്യ സൂചികയിലും ഇന്ത്യ പിന്നില്‍

ന്യൂഡല്‍ഹി: മതമൗലിക വാദവും അതുമായ ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുന്ന ആക്രമണങ്ങളും ആഗോള ജനാധിപത്യ സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാക്കി. കഴിഞ്ഞ വര്‍ഷം 32-ാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ പട്ടികയില്‍ 42-ാം സ്ഥാനത്തായി. അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍, ഗോസംരക്ഷകര്‍ അഴിച്ചുവിടുന്ന അക്രമങ്ങള്‍ തുടങ്ങിയ അനാരോഗ്യകരമായ പ്രവര്‍ത്തനങ്ങളാണ് സൂചികയില്‍ ഇന്ത്യയുടെ സ്ഥാനം ഏറെ പിന്നിലാകാനുള്ള കാരണമായി വിദഗ്ധര്‍ വിലയിരുത്തുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നേര്‍വേയാണ്. ഐസ്ലാന്‍ഡ്, സ്വീഡന്‍ എന്നീ […]

ഇന്ത്യാക്കാരുടെ ഗുഡ്‌മോണിങ് ആശംസ ഇന്റര്‍നെറ്റിനെ തളര്‍ത്തുന്നു

സിലിക്കണ്‍വാലി: ഫോട്ടോകളും വീഡിയോകളും ഉള്‍പ്പെടുത്തിയുളള ഇന്ത്യാക്കാരുടെ ഗുഡ്‌മോര്‍ണിങ് മെസേജുകള്‍ ഇന്റര്‍നെറ്റ് ഉപയോഗത്തെ മൂര്‍ദ്ധന്യത്തിലെത്തിച്ചിരിക്കുന്നതായി ഗൂഗിള്‍ ഗവേഷകര്‍. അടുത്തിടെ ഇവര്‍ നടത്തിയ ഒരു പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുറമെ ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഫോണുകളില്‍ മൂന്നില്‍ ഒരു ഫോണിന്റെയും മെമ്മറി നിറയുന്നതും ഗുഡ്‌മോണിങ് സന്ദേശങ്ങള്‍ മൂലമാണ്. വികസിത രാജ്യമായ അമേരിക്കയില്‍ ഇത് പത്തില്‍ ഒന്ന് മാത്രമാണ്. ടെക്സ്റ്റിന് പുറമെ പൂക്കള്‍, ഉദയസൂര്യന്‍, കുഞ്ഞുങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇന്ത്യയില്‍ അയക്കുന്നത്. ഇന്ത്യാക്കാരുടെ ഈ ഗുഡ്‌മോര്‍ണിങ് പ്രേമത്തിന്റെ […]

റഷ്യയില്‍ നിന്നും 39,000 കോടിയുടെ മിസൈല്‍ വാങ്ങുന്നു

ന്യൂഡല്‍ഹി: ഇന്ത്യന്‍ സൈന്യത്തിന്‍റെ പ്രതിരോധ ശേഷിക്ക് കരുത്തേകാന്‍ റഷ്യയില്‍ നിന്നും 39,000 കോടി രൂപ ചെലവില്‍ അഞ്ച് എസ്400 ട്രൈംഫ് മിസൈല്‍ വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുന്നു. മിസൈല്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് റഷ്യയുമായി കേന്ദ്രം അവസാനവട്ട കൂടിക്കാഴ്ച നടത്തി. 400 കിലോമീറ്റര്‍ ദൂരപരിധിയില്‍ വരുന്ന വിമാനങ്ങള്‍, മിസൈലുകള്‍, ഡ്രോണ്‍ എന്നിവയെ കണ്ടെത്തുന്നതിനും തകര്‍ക്കുന്നതിനും ശേഷിയുള്ള മിസൈലുകളാണിവ. ഇന്ത്യ റഷ്യയുമായി നടത്തുന്ന ഏറ്റവും വലിയ ആയുധ ഇടപാട് കൂടിയാണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2015 ഡിസംബറിലാണ് മിസൈല്‍ […]

40 സ്കൂള്‍ കുട്ടികളുമായി ബോട്ട് മുങ്ങി; 5 മരണം

മഹാരാഷ്ട്രയില്‍ കടലില്‍ ബോട്ട് മുങ്ങി അഞ്ചുകുട്ടികള്‍ മരിച്ചു. 10 പേരെ കാണാതായി. 25 കുട്ടികളെ രക്ഷപെടുത്തി.രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പാല്‍ഘര്‍ തീരത്താണ് 40 കുട്ടികളുമായിപ്പോയ ബോട്ട് മറിഞ്ഞത്.

ഹെലികോപ്ടര്‍ അപകടം: നാല് മരണം

മുംബൈ: മുംബൈയില്‍ ഒഎന്‍ജിസിയിലെ ജീവനക്കാരുമായി പോയ ഹെലികോപ്ടര്‍ കടലില്‍ തകര്‍ന്ന് വീണ് നാല് പേര്‍ മരിച്ചു. സംഭവത്തില്‍ രണ്ടു മലയാളികളടക്കം നാലു പേരെ കാണാതായി. എറണാകുളം കോതമംഗലം സ്വദേശി ജോസ് ആന്റണി, വി.കെ ബാബു എന്നിവരാണ് കാണാതായ മലയാളികള്‍. തിരച്ചില്‍ തുടരുകയാണ്. ഇന്ന് രാവിലെയാണ് അപകടം നടന്നത്. മുംബൈ തീരത്തുനിന്നും 30 നോട്ടിക്കല്‍ മൈല്‍ അകലെ കടലിനു മുകളില്‍ വച്ച്‌ എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടമായത്.. പവന്‍ ഹാന്‍സ് കമ്ബനിയുടെയാണ് കോപ്ടര്‍. കടലിലെ ഓയില്‍ റിഗിലേക്ക് പോയതായിരുന്നു […]

No News in this Category