Tuesday
24 Oct 2017

Tag : Jayanthi

ശോഭായാത്രയില്‍ കുഞ്ഞിനെ കെട്ടിയിട്ടു; ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കണ്ണൂര്‍: ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ പയ്യന്നൂരില്‍  നടന്ന ശോഭായാത്രയില്‍ ആലിലയില്‍  മൂന്നുവയസുള്ള കുഞ്ഞിനെ മണിക്കൂറുകളോളം  കെട്ടിയിട്ടു പ്രദര്‍ശിപ്പിച്ചച്ചതിനു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചിത്രത്തിന്റെ അടിസ്ഥാനത്തിലാണു കേസ്. മൂന്നു വയസ്സുള്ള കുഞ്ഞിനെ രണ്ടര മണിക്കൂര്‍ വെയിലത്തു കിടത്തിയെന്നാണ് ആരോപണം. ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി, കലക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ എന്നിവര്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണം. കുട്ടികളുടെ അവകാശ സംരക്ഷണത്തിനു സര്‍ക്കാര്‍ നേരത്തേ പുറപ്പെടുവിച്ച ഉത്തരവുകള്‍ നടപ്പാക്കുന്നതിലെ […]

ഗാന്ധി ജയന്തിയ്ക്ക് അവധിയില്ല; രാജസ്ഥാനില്‍ സര്‍വകലാശാലകള്‍ കോടതിയെ സമീപിക്കും

  ജയ്പുര്‍: ഗാന്ധിജയന്തിദിനത്തിന് അവധി നല്‍കാത്തതിനെത്തുടര്‍ന്ന് രാജസ്ഥാന്‍ സര്‍വകലാശാലകള്‍ കോടതിയെ സമീപിക്കും. രാജസ്ഥാന്‍ ഗവര്‍ണറും സര്‍വകലാശാലകളിലെ ചാന്‍സലറുമായ കല്യാണ്‍ സിങ് ഇറക്കിയ 201718 അധ്യയന വര്‍ഷത്തെ കലണ്ടറുകളില്‍ നിന്നാണ് ഗാന്ധിജയന്തി ദിനത്തിലെ അവധി അപ്രത്യക്ഷമായത്. കലണ്ടര്‍ പ്രകാരം 24 അവധി ദിനങ്ങളാണ് ഈ അധ്യയന വര്‍ഷം ഉള്ളത്. സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും ഗാന്ധിജയന്തി ദിവസം ആഘോഷങ്ങള്‍ നടക്കുന്നതിനാലാണ് അവധി നല്‍കാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പുമന്ത്രി കിരണ്‍ മഹേശ്വരിയുടെ വാദം.

No News in this Category