Tuesday
22 Aug 2017

Tag : kerala

കൊത്തങ്കല്ല്

കേരളത്തിലെ പെണ്‍കുട്ടികളുടെ ഒരു നാടന്‍ കളിയാണ് കൊത്തങ്കല്ല് അഥവാ കല്ലുകൊത്തിക്കളി. കളി നിയമങ്ങള്‍ അഞ്ചോ ഏഴോ മണിക്കല്ല് നിലത്ത് ചിതറി ഇടും. അതില്‍ ഒന്നെടുത്ത് മേലോട്ട് എറിയും നിലത്തുള്ള ഒരു കല്ല് മറ്റു കല്ലുകളില്‍ തൊടാതെ എടുക്കണം. മുകളിലേക്ക് എറിഞ്ഞ കല്ല് തിരിച്ചുവീഴും മുമ്പ് അത് പിടിക്കുകയും വേണം. ഇതു രണ്ടും തെറ്റുകൂടാതെ ചെയ്യലാണ് കളിയുടെ ഒരു നിയമം. കൊത്ത്, കോയിക്കൊത്ത്, കൊത്തലടക്ക, വെച്ചാലടപ്പം, വാരിപ്പിടുത്തം, തപ്പ്, താളം, മേളം എന്നിങ്ങനെ താളത്തില്‍ പറഞ്ഞുകൊണ്ടാണ് കല്ലു കൊത്തി […]നാട്ടിലെ സ്ലോ പോയിസണ്‍

തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രധാനമായ ഒരു മാര്‍ക്കറ്റ് ആണ് പാളയം മാര്‍ക്കറ്റ് അല്ലെങ്കില്‍ കണ്ണിമാറ മാര്‍ക്കറ്റ്. 1857 ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീ ഉത്രാടം തിരുനാള്‍ മഹാരാജാവ് പ്രധാനമായും പട്ടാളാവശ്യങ്ങള്‍ക്കായുള്ള എല്ലാ അവശ്യ സാധനങ്ങളും വിതരണം ചെയ്യുന്നതിന് 1857 ല്‍ ആരംഭിച്ചതാണ് പാളയം മാര്‍ക്കറ്റ്. മാര്‍ക്കറ്റിന്റെ കവാടം പിന്നീട് നിര്‍മിക്കുകയും 1888 ല്‍ മദ്രാസ് പ്രസിഡന്‍സിയിലെ ഗവര്‍ണറായിരുന്ന ബാരണ്‍ കണ്ണിമാറ എന്ന ഓഫീസര്‍ അത് ഉദ്ഘാടനം ചെയ്യുകയും ചെയ്തു. 1888 ല്‍ അദ്ദേഹം […]പാസ്‌പോര്‍ട്ട് ലഭിക്കാന്‍ കാലതാമസം ഇനിവേണ്ട

പാസ്‌പോര്‍ട്ട് ലഭിക്കാന്‍ പൊലീസ് വെരിഫിക്കേഷന്‍ മൂലമുള്ള കാലതാമസം ഇനിവേണ്ട, നടപടിക്രമങ്ങള്‍ ഓണ്‍ലൈനിലാക്കാന്‍ നടപടിആരംഭിച്ചു. കുറ്റകൃത്യങ്ങളെയും ക്രിമിനലുകളെയും സംബന്ധിച്ച് ദേശീയതലത്തില്‍ തയ്യാറാക്കുന്ന വിവരപട്ടിക പ്രകാരം നടക്കുന്ന പരിശോധനയാണ് നടപടി ലഘൂകരിക്കുന്നത്.രാജ്യത്തെ 15,398 പൊലീസ് സ്റ്റേഷനുകളിലെയും വിവരങ്ങള്‍ കോര്‍ത്തിണക്കിയ നെറ്റ്‌വക്ക് ആഭ്യന്തരമന്ത്രി രാജ് നാഥ് സിംങ് പുറത്തിറക്കുന്നതോടെ ജനങ്ങള്‍ക്ക് പരാതികള്‍ നല്‍കുന്നതിനും വിവരങ്ങള്‍ അറിയുന്നതിനും ഇതുവഴി സാധിക്കും.നാഷണല്‍ ഡിജിറ്റല്‍ പൊലീസ് പോര്‍ട്ടല്‍ കുറ്റകൃത്യങ്ങളുടെ അന്വേഷണങ്ങള്‍ സംബന്ധിച്ച് ഏറെ പുരോഗതിക്ക് ഇടയാക്കുമെന്നാണ് കരുതുന്നത്. പാസ്‌പോര്‍ട്ട് സമയത്തിന് ലഭ്യമാക്കുന്നതിലെ ഏറ്റവും വലിയതാമസമായ പൊലീസ് […]സംയുക്ത പരിശോധന ഡിസംബര്‍ 31 നകം പൂര്‍ത്തിയാക്കും

സംയുക്ത പരിശോധന നടത്തുവാന്‍ ശേഷിക്കുന്ന ഭൂമിയില്‍ ഈ വര്‍ഷം ഡിസംബര്‍ 31 നകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിയമസഭയെ അറിയിച്ചു. ഇനിയും സംയുക്ത പരിശോധന പൂര്‍ത്തിയാകാത്ത ജില്ലകളില്‍ ഡിസംബര്‍ 31ന് മുന്‍പ് പരിശോധന പൂര്‍ത്തിയാക്കി കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി സമര്‍പ്പിച്ച് കേന്ദ്രാനുമതിയോടുകൂടി പട്ടയം നല്‍കുന്നതാണെന്നും മന്ത്രി പറഞ്ഞു. സി കെ ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ഈ വിഷയം ചര്‍ച്ച ചെയ്യുന്നതിന് റവന്യൂമന്ത്രിയുടെ […]എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ

സംസ്ഥാനത്തെ എംഎല്‍എമാരുടെ ശമ്പളം ഇരട്ടിയാക്കാന്‍ ശുപാര്‍ശ. ജസ്റ്റിസ് ജയിംസ് കമ്മിറ്റി സ്പീക്കര്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ശമ്പളം 80,000ത്തോളം ഉയര്‍ത്തണമെന്ന ശുപാര്‍ശയുള്ളത്. നിലവിലുള്ള ശമ്പളത്തിന്റെ ഇരട്ടിയോളമാകുമിത്. അയല്‍ സംസ്ഥാനങ്ങളില്‍ ശമ്പളത്തില്‍ വന്‍ വര്‍ധനവുണ്ടായെന്ന് ചൂണ്ടിക്കാട്ടി എംഎല്‍എമാര്‍ പരാതി ഉന്നയിച്ചതിനെത്തുടര്‍ന്നാണ് ഇത് പഠിക്കാന്‍ കമ്മിറ്റിയെ നിയോഗിച്ചത്. വീട് വയ്ക്കുന്നതിനും വാഹനം വാങ്ങുന്നതിനും അഡ്വാന്‍സ് തുക ഇരട്ടിയാക്കിയിരുന്നു. വീട് വയ്ക്കുന്നതിനുള്ള തുക 10 ലക്ഷത്തില്‍ 20 ലക്ഷമായും വാഹനം വാങ്ങുന്നതിന്റെ തുക അഞ്ച് ലക്ഷത്തില്‍ നിന്ന് 10 ലക്ഷമായും ഉയര്‍ത്തിയിരുന്നു. അയല്‍ […]ചെമ്മീനും ലൗ ജിഹാദ്?

പ്രണയത്തിന്റെ നിത്യവസന്തമായി മലയാളി ഹൃദയത്തോട് ചേര്‍ത്തുവച്ച ‘ചെമ്മീന്‍’ എന്ന അഭ്രകാവ്യം ഇപ്പോഴാണ് പുറത്തുവരുന്നതെങ്കില്‍ അത് സംഘപരിവാറിന്റെ ‘ലൗ ജിഹാദി’ന്റെ പേരില്‍ സെന്‍സര്‍ തടഞ്ഞേയ്ക്കും. അഥവാ സെന്‍സറിങ് കടന്ന് പുറത്തുവന്നാലും ഇന്ത്യന്‍ തിയേറ്ററുകളില്‍ സന്മാര്‍ഗ പൊലീസ് തടഞ്ഞേയ്ക്കും. ‘കറുത്തമ്മ ഈ കടാപ്പുറത്തുനിന്ന് പോയാല്‍ ഞാന്‍ ഈ കടാപ്പുറത്താകെ പാടിപ്പാടി നടക്കും’ എന്ന പരീക്കുട്ടിയുടെ വാക്കുകള്‍ ഒരിക്കലും തിയറ്ററിലെത്താന്‍ അനുവദിക്കപ്പെടാതെ പോകും. കാരണം പരീക്കുട്ടി ഒരു മുസ്‌ലിം കച്ചവടക്കാരനാണ്. കറുത്തമ്മ ദളിത് ഹിന്ദു പെണ്‍കുട്ടിയും. തകഴിയുടെ വിശ്രുതമായ കഥയെ 1965-ല്‍ […]മിക്‌സഡ് പുഴുക്കും അയലക്കറിയും വിളമ്പി ‘താളും തകരയും’

ഇത്തവണ ഓണത്തിന് നാവിന് രുചിയുള്ള പാരമ്പര്യ ഭക്ഷ്യമേളയുമായി കുടുംബശ്രീ ഒരുങ്ങി. ‘താളും തകരയും’ എന്ന് പേരിട്ട മേളയില്‍ പാരമ്പര്യ രുചിയറിയാന്‍ തുടക്ക ദിവസം തന്നെ വലിയ തിരക്ക്. വന്‍പയര്‍, ചേന, മത്തന്‍, കാച്ചില്‍ തുടങ്ങി വിവിധ കിഴങ്ങുവര്‍ഗ്ഗങ്ങള്‍ കൊണ്ടുണ്ടാക്കിയ പുഴുക്കിന് പുറമേ ആരെയും മയക്കുന്ന ചുവചുവപ്പന്‍ മുളകിട്ട അയലക്കറിയും. ഉച്ചയ്ക്ക് രണ്ടുമണിയോടെ വിവരമറിഞ്ഞെത്തിയ പലര്‍ക്കും വിഭവങ്ങള്‍ നല്‍കാനാകാതെ കുടുംബശ്രീയുടെ പ്രവര്‍ത്തര്‍ വിഷമത്തിലായി. ചിലര്‍ക്ക് കുഞ്ഞിപ്പത്തിരിയും ചിക്കന്‍ കറിയുമായിരുന്നു പഥ്യം. മറ്റു ചിലര്‍ക്കാകട്ടെ കഞ്ഞിവാങ്ങി പുഴുക്കുമായി കഴിക്കാമെന്ന് വച്ചിരുന്നപ്പോഴാണ് […]ചന്ദനമരം മുറിച്ച് കടത്തിയ രണ്ട് പേര്‍ പിടിയില്‍

വയനാട് വന്യജീവി സങ്കേതത്തിന്റെ പരിധിയിലെ കുപ്പാടി ഡിപ്പോ പരിസരത്ത് നിന്ന് ചന്ദനമരം മുറിച്ച് കടത്തിയ രണ്ട് പേര്‍ വനം വകുപ്പിന്റെ പിടിയില്‍. പാലക്കാട് ഒലവക്കോട് നിരപ്പേല്‍ രാജന്‍ (48) ബത്തേരി ചുള്ളിയോട് താന്നിക്കാട്ട് മാനുപ്പ എന്ന കുഞ്ഞിമുസ(60) എന്നിവരെയാണ് പിടിയിലായത് 2017 ജൂണ്‍ മാസം 23 ന് ബത്തേരി കുപ്പാടി ഡിപ്പോ പരിസരത്ത് നിന്ന് 2ചന്ദന മരങ്ങള്‍ മോഷണം പോയത്. വനം വകുപ്പ് അന്വേഷണം നടത്തുന്നതിനിടയില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ രാജനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ മറ്റ് […]മൂന്ന് മാസമായി ശമ്പളമില്ല; ആറളം ഫാമില്‍ തൊഴിലാളികള്‍ വീണ്ടും സമരത്തിലേക്ക്

ശമ്പളകുടിശ്ശിക നല്‍കണമെന്നാവശ്യപ്പെട്ട് ആറളം ഫാമിലെ തൊഴിലാളികള്‍ 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുന്നു. ആദിവാസികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും മൂന്ന് മാസത്തെ ശമ്പളമാണ് മുടങ്ങിക്കിടക്കുന്നത്. തൊഴിലാളികളുടെ സമരം മൂലം ഉണ്ടാകാനിടയുള്ള പ്രതിസന്ധി പരിഹരിക്കുന്നതിനായി ഫാം മാനേജ്‌മെന്റ് തൊഴിലാളി യൂണിയനുമായി തിങ്കളാഴ്ച്ച നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഫാം ഓഫീസിന് മുന്നില്‍ സത്യാഗ്രഹ സമരം ഉള്‍പ്പെടെയുളള സമര മാര്‍ഗ്ഗങ്ങളും ഓണത്തിന് പട്ടിണി സമരവുമാണ് തൊഴിലാളി യൂണിയനുകള്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഫാമിലെ ജീവനക്കാര്‍ ഉള്‍പ്പെടെ 440 തൊഴിലാളികളില്‍ 261 പേരും ആദിവാസികളാണ്.440ല്‍ […]ആട്ടചതുഷ്‌കം സെപ്തംബര്‍ 21 മുതല്‍

ഇരുപത്തെട്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തോടയം കഥകളി യോഗം അവതരിപ്പിക്കുന്ന ‘ആട്ടചതുഷ്‌കം 2017’ സെപ്തംബര്‍ 21 മുതല്‍ പത്മശ്രീ കല്ല്യാണ മണ്ഡപത്തില്‍ അരങ്ങേറും. ആഘോഷ പരിപാടി 21 ന് രാവിലെ പത്ത് മണിക്ക് ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. സുരേഷ് ഗോപി മുഖ്യാതിഥിയായിരിക്കും. അക്കിത്തം അച്ചുതന്‍ നമ്പൂതിരി, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം ജി എസ് നാരായണന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ എന്നിവരെ പരിണത പ്രജ്ഞ പുരസ്‌ക്കാരം നല്‍കി ആദരിക്കും. 24 ന് നടക്കുന്ന സമാപന യോഗത്തില്‍ തോടയം […]No News in this Category