Thursday
19 Jul 2018

Tag : KOREA

പ്രതീക്ഷയുണര്‍ത്തുന്ന കൊറിയന്‍ ഉച്ചകോടി വിജയം

ഏഴുപതിറ്റാണ്ടുകളുടെ ദൈര്‍ഘ്യമുള്ള കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ സംഘര്‍ഷഭരിതമായ അന്തരീക്ഷത്തിന് അയവുവരുന്നതും അവിടെ സമാധാനം പുനഃസ്ഥാപിക്കപ്പെടുന്നതും ഈ ഭൂഖണ്ഡത്തിലെ സുപ്രധാന രാഷ്ട്രീയ സാമ്പത്തിക ശക്തിയായ ഇന്ത്യയ്ക്കും നിര്‍ണ്ണായകമാകും ഉത്തര-ദക്ഷിണ കൊറിയന്‍ നേതാക്കളുടെ ഉച്ചകോടി ഉപഭൂഖണ്ഡത്തിനും ലോകത്തിനും വന്‍ പ്രതീക്ഷയാണ് നല്‍കുന്നത്. ആറുപതിറ്റാണ്ടിലധികമായി സംഘര്‍ഷനിര്‍ഭരമായിരുന്ന ഉപഭൂഖണ്ഡത്തില്‍ സമാധാനം വാഗ്ദാനം ചെയ്യുന്ന ഉച്ചകോടിയാണ് സമാപിച്ചത്. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉനും ദക്ഷിണകൊറിയന്‍ നേതാവ് മുണ്‍ ജേ ഇനുമായി നടന്ന കൂടിക്കാഴ്ച ആണവ നിരായുധീകരണത്തിലേക്കും സമാധാന ഉടമ്പടിയിലേക്കും സൈനിക പരസ്പര വിശ്വാസം പുനസ്ഥാപിക്കുന്നതിലേക്കും […]

വിരോധങ്ങള്‍ മറന്ന് ഇരു കൊറിയകളും ഇന്ന് ചർച്ചയ്ക്ക്

സോള്‍: വിരോധങ്ങള്‍ മറന്ന് ഉത്തര കൊറിയയും ദക്ഷിണ കൊറിയയും ഇന്ന് ചര്‍ച്ചയ്ക്ക്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്കാണ് ഇരുരാജ്യങ്ങളും ചര്‍ച്ചനടത്തുക. ഇതിനെതുടര്‍ന്ന്, അതിര്‍ത്തിയില്‍ ഹോട്ട്  ലൈന്‍ പുനസ്ഥാപിക്കാന്‍ കിം ജോങ് ഉന്‍ ഉത്തരവിട്ടിട്ടുണ്ട്. നേരത്തെ, ഉ​ത്ത​ര കൊ​റി​യ​യു​മാ​യി ജ​നു​വ​രി ഒ​മ്പതി​ന് ഉ​ന്ന​ത​ത​ല ച​ര്‍​ച്ച ന​ട​ത്തു​മെ​ന്ന് ദ​ക്ഷി​ണ കൊ​റി​യ അറിയിച്ചിരുന്നു. ശീ​ത​കാ​ല ഒ​ളിം​പി​ക്സി​ല്‍ ഉത്തര കൊറിയന്‍ താ​ര​ങ്ങ​ളെ പ​ങ്കെ​ടു​പ്പി​ക്കു​ന്ന​ത് ബ​ന്ധ​പ്പെ​ട്ടാ​ണ് ച​ര്‍​ച്ച​യെ​ന്നു ദ​ക്ഷി​ണ കൊ​റി​യ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ചര്‍ച്ചയിലൂടെ ഇരു രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായവ്യത്യാസങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്നാണ് […]

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ബ്രസീല്‍; നിലനില്‍പ്പിനായി കൊറിയ

  ആര്‍ ഗോപകുമാര്‍ കൊച്ചി: ലോകകപ്പ് ഫുട്‌ബോളിന്റെ ഗ്രൂപ്പ് ഡിയില്‍ ഇന്ന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ ആദ്യ മത്സരത്തില്‍ വൈകിട്ട് 5ന് സ്‌പെയിന്‍ നൈജറിനെ നേരിടുമ്പോള്‍ രണ്ടാം കളിയില്‍ രാത്രി 8ന് ബ്രസീലിന് എതിരാളികള്‍ വടക്കന്‍ കൊറിയ. ആദ്യ കളിയില്‍ സ്‌പെയിനിനെ 2-1ന് പരാജയപ്പെടുത്തിയ ബ്രസീല്‍ ഇന്ന് കൊറിയയെ തോല്‍പ്പിച്ച് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാനാണ് ഇറങ്ങുന്നത്. അതേസമയം, കൊറിയക്കും ഇന്നത്തെ കളി നിര്‍ണ്ണായകമാണ്. ആദ്യ മത്സരത്തില്‍ നൈജറിനോട് തോറ്റ അവര്‍ക്ക് ഇന്ന് ജയിച്ചാല്‍ മാത്രമേ പ്രീ […]

ട്രംപിന്റെ ആണവായുധപ്രയോഗ അധികാരം നിയന്ത്രിക്കുവാന്‍ നീക്കം

ന്യൂയോര്‍ക്ക്: ആണവായുധപ്രയോഗ കാര്യകര്‍ത്താവെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരത്തിന്മേല്‍ നിയമപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ നീക്കം. ഉത്തരകൊറിയക്കെതിരെ ആണവയുദ്ധത്തിന് പോലും മടിച്ചേക്കില്ലെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രകോപനപരമായ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. രാജ്യത്തെ നിയമ നിര്‍മ്മാതാക്കളും ന്യൂയോര്‍ക്കില്‍ സജീവമായിട്ടുള്ള വര്‍ക്കിങ്ങ് ഫാമിലി പാര്‍ട്ടിയടക്കമുള്ളവരുമാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ആണവായുധ പ്രയോഗ അധികാര നിയന്ത്രണ ദിശയില്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ചുള്ള നിവേദനത്തില്‍ ജനങ്ങള്‍ ഒപ്പുവെയ്ക്കണമെന്ന് ഫാമിലി പാര്‍ട്ടി അഭ്യര്‍ഥിച്ചിട്ടുണ്ട്. ചിന്തിക്കാന്‍പോലും കഴിയാത്ത ആഗോള സര്‍വ്വനാശത്തിലേക്ക് നയിക്കാവുന്ന ട്രംപിന്റെ ചെയ്തികള്‍ക്ക് തടയിടുന്നതിനായി […]

No News in this Category