Tuesday
24 Oct 2017

Tag : no-leadership-change-amma-actor-prithviraj-movie-news

‘അമ്മയുടെ നേതൃസ്ഥാനത്ത് ഇപ്പോഴുള്ളവർ തുടരണം’: പൃഥ്വിരാജ്

കൊച്ചി: ചലച്ചിത്ര താരസംഘടനയായ അമ്മയിൽ നേതൃസ്ഥാനത്ത് ഇപ്പോഴുള്ള മുതിർന്നവർ തന്നെ തുടരണം. സംഘടനയിൽ നേതൃമാറ്റം ആവശ്യമില്ലെന്നും നടൻ പൃഥ്വിരാജ്. അമ്മയിൽ താൻ നേതൃമാറ്റം ആവശ്യപ്പെട്ടെന്ന വാർത്തകൾ തെറ്റാണ്. കാലഘട്ടത്തിന് അനുസരിച്ച് നിലപാടുകളിൽ മാറ്റം വന്നേക്കാം. അതിനുത്തരം നേതൃമാറ്റമല്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അമ്മയുടെ എക്സിക്യൂട്ടീവ് യോഗത്തിൽ സംഘടനക്ക് നിലവിൽ നേതൃത്വം നൽകുന്നവർ മാറണമെന്ന്പൃഥ്വിരാജ് ആവശ്യപ്പെട്ടതായി മാധ്യമങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

No News in this Category