Tuesday
24 Oct 2017

Tag : October

പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ റിപ്പോര്‍ട്ട് ഉടന്‍

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പുതുവൈപ്പ് എല്‍പിജി ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാര്‍ നിയോഗിച്ച സമിതി ഒക്‌ടോബര്‍ അവസാനത്തോടെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എറണാകുളം ഗവ ഗസ്റ്റ്ഹൗസില്‍ നടന്ന സിറ്റിങിനും പുതുവൈപ്പ് സന്ദര്‍ശനത്തിനും ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു സമിതിയംഗങ്ങള്‍. ഐഒസിയുടെ പദ്ധതിയെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും പരിശോധിക്കുകയും ചോദിച്ചറിയുകയും ചെയ്‌തെന്ന് സമിതി ചെയര്‍മാന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് ഡയറക്ടര്‍ ഡോ എന്‍ പൂര്‍ണചന്ദ്രറാവു പറഞ്ഞു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍, പുതുവൈപ്പ് നിവാസികള്‍, വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികള്‍ […]

ഗാന്ധി ജയന്തിയ്ക്ക് അവധിയില്ല; രാജസ്ഥാനില്‍ സര്‍വകലാശാലകള്‍ കോടതിയെ സമീപിക്കും

  ജയ്പുര്‍: ഗാന്ധിജയന്തിദിനത്തിന് അവധി നല്‍കാത്തതിനെത്തുടര്‍ന്ന് രാജസ്ഥാന്‍ സര്‍വകലാശാലകള്‍ കോടതിയെ സമീപിക്കും. രാജസ്ഥാന്‍ ഗവര്‍ണറും സര്‍വകലാശാലകളിലെ ചാന്‍സലറുമായ കല്യാണ്‍ സിങ് ഇറക്കിയ 201718 അധ്യയന വര്‍ഷത്തെ കലണ്ടറുകളില്‍ നിന്നാണ് ഗാന്ധിജയന്തി ദിനത്തിലെ അവധി അപ്രത്യക്ഷമായത്. കലണ്ടര്‍ പ്രകാരം 24 അവധി ദിനങ്ങളാണ് ഈ അധ്യയന വര്‍ഷം ഉള്ളത്. സ്‌കൂളുകളിലും കോളജുകളിലും സര്‍വകലാശാലകളിലും ഗാന്ധിജയന്തി ദിവസം ആഘോഷങ്ങള്‍ നടക്കുന്നതിനാലാണ് അവധി നല്‍കാത്തതെന്നാണ് വിദ്യാഭ്യാസ വകുപ്പുമന്ത്രി കിരണ്‍ മഹേശ്വരിയുടെ വാദം.

No News in this Category