Thursday
24 Aug 2017

Tag : President

രാം നാഥ് കോവിന്ദ് ഇന്ന് കാശ്മീരിൽ

രാ​ഷ്​​ട്ര​പ​തി​ രാം നാഥ് കോവിന്ദ് ഇന്ന് കാഷ്മീർ സന്ദർശിക്കും. രാഷ്ട്രപതിയായ ശേ​ഷ​മു​ള്ള രാഷ്ട്രപതിയുടെ ആ​ദ്യ ഔദ്യോ​ഗി​ക സ​ന്ദ​ർ​ശ​നമാണിത്. ലേ​യി​ലാണ് അദ്ദേഹമെത്തുന്നത്. ലേ​യി​ലെ​ത്തു​ന്ന രാം​നാ​ഥ്​ കോ​വി​ന്ദ്​ ഒ​രു​ദി​വ​സം മു​ഴു​വ​ൻ അ​വി​ടെ ചെ​ല​വി​ടു​മെ​ന്നാണ്​ രാ​ഷ്​​ട്ര​പ​തി ഭ​വ​ൻ വൃ​ത്ത​ങ്ങ​ൾ നൽകുന്ന സൂചന. കരസേനാ മേധാവി ബിപിൻ റാവത്തും രാഷ്ട്രപതിയ്ക്കൊപ്പം ചേരും. രാഷ്ട്രപതിയുടെ സന്ദർശനം കണക്കിലെടുത്ത്ഇവിടെ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അ​തി​ർ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ന്ത്യ-​ചൈ​ന സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ്​ രാ​ഷ്​​ട്ര​പ​തിയുടെ സന്ദർശനം.പൊരുതിജയിക്കാന്‍ സ്ത്രീസമൂഹം ശക്തി പ്രാപിക്കണം

ഓഗസ്റ്റ് 11ലെ സ്ത്രീയുഗത്തില്‍ ‘മുഖം മറയ്‌ക്കേണ്ടത് അവളല്ല, അവന്‍’ എന്ന ശീര്‍ഷകത്തില്‍ വന്ന ഫീച്ചര്‍ വായിച്ചു. രാത്രി ഒറ്റയ്ക്ക് കാറില്‍ യാത്ര ചെയ്ത ഐഎഎസ് ഓഫീസറുടെ മകള്‍ക്കുപിന്നാലെ ദുഷ്ടലാക്കോടെ മണിക്കൂറുകളോളം കാറില്‍ പിന്തുടര്‍ന്നു ശല്യം ചെയ്ത ഹരിയാന ബിജെപി അധ്യക്ഷന്റെ മകനും കൂട്ടാളിയും പൊലീസ് പിടിയിലായ വാര്‍ത്തയെക്കുറിച്ചും, സ്ത്രീസമൂഹം മാനം കാക്കാന്‍ സ്വീകരിക്കേണ്ടതായ മുന്‍കരുതലുകള്‍ വിശദമാക്കിയുമാണ് വര്‍ണിക കുന്ദുവെന്ന 29കാരി സ്ത്രീസമൂഹത്തിന് സ്ത്രീയുഗത്തിലൂടെ മുന്നറിയിപ്പ് നല്‍കുന്നത്. അര്‍ധരാത്രി സ്ത്രീകള്‍ തനിച്ചു സഞ്ചരിക്കാന്‍ പാടില്ലെന്നും രാത്രിയില്‍ എവിടേക്കു പോകുന്നു […]വെങ്കയ്യ നാഡിയു പതിമൂന്നാമത് ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

  ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 10 മണിക്ക് രാഷ്ട്രപതിഭവനില്‍ വെച്ച് നടന്ന ചടങ്ങില്‍ രാഷ്ട്രപതി സത്യവാചകം ചൊല്ലിക്കൊടുത്തു. കേന്ദ്ര നഗരവികസനകാര്യ മന്ത്രിയായിരുന്ന നായിഡു, ആ പദവി രാജിവെച്ചാണ് ഉപരാഷ്ട്ര പദവിയിലേയ്ക്ക് മത്സരിച്ചത്.രാഷ്ട്രപതിയുടെ പ്രഥമ പ്രസംഗത്തെ ചൊല്ലി രാജ്യസഭയിൽ തർക്കം

ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനം ഏറ്റെടുത്ത്‌ രാംനാഥ്‌ കോവിന്ദ്‌ നടത്തിയ ആദ്യ പ്രസംഗത്തിൽ മഹാത്മാ ഗാന്ധിയേയും ദീൻദയാൽ ഉപാധ്യായയേയും താരതമ്യപ്പെടുത്തിയത്‌ ശരിയായില്ലെന്നാരോപിച്ച്‌ കോൺഗ്രസ്‌ രാജ്യസഭയിൽ പ്രതിഷേധിച്ചു. രാഷ്ട്രപതിയുടെ പ്രസംഗത്തിൽ മുൻപ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന്റെ പേര്‌ പരാമർശിച്ചില്ലെന്നും കോൺഗ്രസ്‌ കുറ്റപ്പെടുത്തി. കോൺഗ്രസ്‌ നേതാവ്‌ ആനന്ദ്‌ ശർമയാണ്‌ വിഷയങ്ങൾ ഉന്നയിച്ചത്‌. രാഷ്ട്രപതിയുടെ ആദ്യ പ്രസംഗം നിരാശാജനകമായിരുന്നു. സ്വാതന്ത്ര്യസമര നേതാക്കളെ ബി ജെ പി മനഃപൂർവം ഒഴിവാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, ആനന്ദ്‌ ശർമക്ക്‌ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി മറുപടി നൽകിയതോടെ […]രാംനാഥ്‌ കോവിന്ദ്‌ അധികാരമേറ്റു

ന്യൂഡൽഹി: ഇന്ത്യയുടെ പതിനാലാമത്‌ രാഷ്ട്രപതിയായി രാംനാഥ്‌ കോവിന്ദ്‌ സത്യപ്രതിജ്ഞ ചെയ്ത്‌ അധികാരമേറ്റു. പാർലമെന്റ്‌ ഹൗസിന്റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രിം കോടതി ചീഫ്‌ ജസ്റ്റിസ്്‌ ജെ എസ്‌ ഖെഹാർ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുചൊല്ലിയാണ്‌ രാംനാഥ്‌ കോവിന്ദ്‌ രാജ്യത്തിന്റെ പ്രഥമ പൗരനായി സ്ഥാനമേറ്റത്‌. കെ ആർ നാരായണന്‌ ശേഷം ദളിത്‌ വിഭാഗത്തിൽ നിന്നുള്ള രാഷ്ട്രപതിയാണ്‌ രാംനാഥ്‌ കോവിന്ദ്‌. രാഷ്ട്രപതി സ്ഥാനത്തെ ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും ഉത്തരവാദിത്തം സന്തോഷത്തോടെ നടപ്പാക്കുമെന്നും, 125 കോടി ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത്‌ […]രാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി അധികാരമേറ്റു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രതിയായി രാംനാഥ് കോവിന്ദ് സത്യ പ്രതിജ്ഞ ചെയ്തു. പാർലമെന്‍റിന്‍റെ സെൻട്രൽ ഹാളിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ.ആര്‍.നാരായണന് ശേഷം ദളിത് വിഭാഗത്തില്‍ ഇന്ത്യന്‍ രാഷ്ട്രപതിയാകുന്നയാളാണ് രാംനാഥ് കോവിന്ദ്.  25 കോടി ജനങ്ങൾ അർപ്പിച്ച വിശ്വാസം കാത്ത് സൂക്ഷിക്കുമെന്നും ഡോ.രാധാകൃഷ്ണന്‍, ഡോ.അബ്ദുള്‍ കലാം, പ്രണബ് മുഖര്‍ജി എന്നിവരുടെ പാത പിന്തുടര്‍ന്ന് തന്നെ താന്‍ മുന്നോട്ട് പോകുമെന്നും സത്യപ്രതിജ്ഞക്ക് ശേഷം രാംനാഥ് കോവിന്ദ് പറഞ്ഞു. രാംനാഥ് കോവിന്ദ് […]No News in this Category