Tuesday
22 Aug 2017

Tag : project

സ്പോർട്സ് : കോടികൾ ചെലവിടാന്‍ കര്‍ണാടക

ആയിരം കായിക പ്രതിഭകളെ കണ്ടെത്തുന്നതിന് കര്‍ണാടക സര്‍ക്കാര്‍ പത്തുകോടി രൂപയുടെ പദ്ധതി തയ്യാറാക്കുന്നു. തിരഞ്ഞെടുത്ത കായിക താരങ്ങള്‍ക്ക് പരിശീലനവും പ്രോത്സാഹനവും നല്‍കുന്ന സഹസ്ര ക്രീഡാ പ്രതിഭാ യോജന പദ്ധതി പ്രകാരമാണിതെന്ന് യുവജനക്ഷേമ മന്ത്രി പ്രമോദ് മാധ്വരാജ് ഉഡുപ്പിയില്‍ അറിയിച്ചു. 19 വയസ്സിന് താഴെയുള്ള 750 കായിക പ്രതിഭകളൈയും 19 വയസ്സിന് മുകളിലുള്ള 250 പേരെയുമാണ് തെരഞ്ഞെടുക്കുക. ഓണ്‍ലൈന്‍ വഴി അപേക്ഷ സ്വീകരിക്കും. എട്ടുമണിക്കൂര്‍ നീളുന്ന തുടര്‍ പരിശീലനത്തിലൂടെ കായികരംഗത്ത് മാത്രമല്ല ഏത് രംഗത്തും ഒരാള്‍ക്ക് ഒന്നാമനാകാന്‍ കഴിയുമെന്നും […]അതിരപ്പള്ളിയെ ചരിത്രത്തിന് വിട്ടുനല്‍കി മുന്നേറുക

മൂന്നര പതിറ്റാണ്ടായി കേരളം മാറിമാറി ഭരിച്ച ഭരണാധികാരികളും കേരളത്തിലെ പ്രബലമായ വികസന മൗലികവാദ ലോബിയും നിരന്തരം പരിശ്രമിച്ചിട്ടും സമവായം സൃഷ്ടിക്കാന്‍ കഴിയാത്ത വിഷയമാണ് അതിരപ്പള്ളിയിലെ നിര്‍ദിഷ്ട ജലവൈദ്യുത പദ്ധതി. എന്നിട്ടും കൃത്യമായ ഇടവേളകളില്‍ പദ്ധതിയെപ്പറ്റി വിവാദം സൃഷ്ടിക്കുകയും സമവായത്തിനുവേണ്ടി പരിശ്രമം തുടരുമെന്ന പതിവ് പല്ലവി ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നതില്‍ ആര്‍ക്കൊക്കെയോ എന്തൊക്കെയോ ദുരുദ്ദേശങ്ങളോ നിക്ഷിപ്ത താല്‍പര്യങ്ങളോ ഉണ്ടെന്നു കരുതുന്നതിനെ കുറ്റപ്പെടുത്താനാവില്ല. അതിരപ്പള്ളി പദ്ധതിക്ക് അനുകൂലമായ സമവായം സൃഷ്ടിക്കുന്നതിനെപ്പറ്റിയാണ് ആ പല്ലവി ആവര്‍ത്തിക്കുന്നവര്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നത്. ഇക്കാര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി […]പ്രകൃതിയുടെ ചെലവില്‍ ഇനിയും സുഖിക്കാനാവില്ല

നിലപാടുകള്‍ സര്‍ക്കാര്‍ കണക്കനുസരിച്ച് കേരളത്തിന്റെ ഭൂവിസ്തൃതിയുടെ ഏകദേശം 27 ശതമാനം വനഭൂമിയാണ്. ഇതുതന്നെ പെരുപ്പിച്ച കണക്കാവാനേ തരമുള്ളു. കാരണം ഇതിലധികഭാഗവും വനമല്ലാതായിക്കഴിഞ്ഞ സര്‍ക്കാര്‍ വക തേക്ക് പ്ലാന്റേഷനാണ്. കുറേഭാഗം അണക്കെട്ടുകളുടെ സംഭരണി എന്ന നിലയില്‍ വനപ്രകൃതി നഷ്ടപ്പെട്ട ഭൂപ്രദേശങ്ങളാണ്. പാറപൊട്ടിച്ചും മണ്ണെടുത്തും മലയിടിച്ചും മരംമുറിച്ചും കയ്യേറ്റങ്ങള്‍ നടത്തിയും വനത്തിന്റെ ഏറെ ഭാഗങ്ങള്‍ നശിച്ചു കഴിഞ്ഞിരിക്കുന്നു. അതായത് ഇപ്പോള്‍ വനമെന്നവകാശപ്പെടുന്നതില്‍ ഏറിയ പങ്കും സ്വാഭാവിക വനമല്ല എന്നര്‍ഥം. യഥാര്‍ത്ഥത്തിലുള്ള വനം പ്രാക്തനവും സചേതനവുമായ സ്വാഭാവിക ജൈവവൈവിധ്യ ഭൂമേഖലയാണ്. സ്വയം […]‘അതിരപ്പിളളി: നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

തൃശൂർ: ആതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുടെ പ്രാഥമിക നിർമാണ പ്രവർത്തനങ്ങൾ കെഎസ്ഇബി ആരംഭിച്ചു. പാരിസ്ഥിതിക അനുമതി അവസാനിച്ച ജൂലൈ 18നു മുന്പാണ് നിർമാണ പ്രവർത്തനങ്ങൾ തുടങ്ങിയിരിക്കുന്നത്. പദ്ധതി പ്രദേശത്ത് കെഎസ്ഇബി ട്രാൻസ്ഫോമർ സ്ഥാപിക്കുകയും ചെയ്തു. നിർമാണം തുടങ്ങിയെന്ന് കെഎസ്ഇബി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട് . വനംവകുപ്പിന് നൽകാനുള്ള നഷ്ടപരിഹാരം കെഎസ്‌ഇബി നൽകിയതായും റിപ്പോർട്ടുണ്ട്. അഞ്ചുകോടി രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ആരംഭിച്ചതെന്നും വനംവകുപ്പിന് നല്‍കാനുളള നഷ്ടപരിഹാരം നല്‍കിയതായും കെഎസ്ഇബി കേന്ദ്രത്തെ ധരിപ്പിച്ചിട്ടുണ്ട്. അതിരപ്പിളളി പദ്ധതിക്കായി പ്രാരംഭ നടപടികള്‍ […]തൊഴിലുറപ്പ്‌ പദ്ധതിയിൽ നിന്നും തൊഴിലിലേക്കുള്ള ദൂരം

സോണിയ ജോർജ്ജ്‌ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയിലെ തൊഴിലാളികൾക്ക്‌ കഴിഞ്ഞ 8 മാസത്തിലധികമായി വേതനം മുടങ്ങി കിടക്കുകയായിരുന്നു. 700 കോടി രൂപയിലധികം വേതന കുടിശ്ശികയായി ഈ തൊഴിലാളികൾക്ക്‌ കേന്ദ്ര ഗവൺമെന്റിൽ നിന്നു ലഭിക്കാനുണ്ട്‌. ഈ പദ്ധതിയിലുൾപ്പെടുന്നവരെ സംഘടിപ്പിച്ചിട്ടുള്ള തൊഴിലാളി സംഘടനകൾ സമരപരിപാടികൾ ആവിഷ്ക്കരിക്കുകയും നടത്തുകയും ചെയ്തുവരുന്നു. അതിനിടയിൽ കേന്ദ്രസർക്കാർ കേരളത്തിന്‌ മുടങ്ങിക്കിടന്ന 740 കോടി രൂപ അനുവദിച്ചതായി പത്രങ്ങളിൽ കണ്ടു. വേതന കുടിശിക വരുമ്പോൾമാത്രം ശബ്ദമുയർത്തേണ്ട കേവല പദ്ധതി അല്ല തൊഴിലുറപ്പ്‌. ഇന്ത്യയുടെ സമീപകാല ചരിത്രത്തിൽ […]No News in this Category