Tuesday
24 Oct 2017

Tag : qatar

സൗദി അറേബ്യയെയും സഖ്യരാജ്യങ്ങളെയും വിമര്‍ശിച്ച് അമേരിക്ക

വാഷിംഗ്ടണ്‍: നാലു മാസത്തിലേറെയായി തുടരുന്ന ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് സൗദി അറേബ്യയെയും സഖ്യരാജ്യങ്ങളെയും വിമര്‍ശിച്ച് അമേരിക്ക.  യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സനാണ് ഗള്‍ഫ് പ്രതിസന്ധി അനന്തമായി തുടരുന്നതിന്റെ കാരണക്കാര്‍ സൗദി സഖ്യമാണെന്ന് കുറ്റപ്പെടുത്തിയത്. അറബ് മേഖലയിലേക്കുള്ള തന്റെ സന്ദര്‍ശനം തുടങ്ങുന്നതിന്റെ തലേദിവസം വാര്‍ത്താ ഏജന്‍സിയായ ബ്ലൂംബെര്‍ഗിന് അനുവദിച്ച അഭിമുഖത്തിലാണ് ടില്ലേഴ്‌സണ്‍ തന്റെ അഭിപ്രായം തുറന്നുപ്രകടിപ്പിച്ചത്. ഖത്തര്‍ ഉപരോധവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രശ്‌നപരിഹാര ശ്രമങ്ങളില്‍ പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തതിനു കാരണം സൗദി സഖ്യത്തിന്റെ നിലപാടുകളാണെന്നും അദ്ദേഹം പറഞ്ഞു. […]

24 മണിക്കൂറിനുള്ളില്‍ പ്രവാസികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ്

ദോഹ: അടിയന്തിരഘട്ടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ പ്രവാസികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് ലഭിക്കുമെന്ന് എക്സിറ്റ് പെര്‍മിറ്റ് ഗ്രീന്‍വന്‍സസ് കമ്മിറ്റി മേധാവി ബ്രിഗേഡിയര്‍ സാലിം സഖ്ര്‍ അല്‍ മുറൈഖി പറഞ്ഞു.അടിയന്തിരഘട്ടത്തില്‍ രേഖകള്‍ സഹിതം അപേക്ഷിച്ചാല്‍ 24 മണിക്കൂറില്‍ എക്സിറ്റ് പെര്‍മിറ്റ് ലഭിക്കും. സാധാരണ നിലക്ക് എക്സിറ്റ് പെര്‍മിറ്റിന് മൂന്ന് ദിവസമാണെടുക്കുക. എക്സിറ്റ് പെര്‍മിറ്റുമായി ബന്ധപ്പെട്ട് പത്ത് ശതമാനത്തിന് മാത്രമാണ് പരാതിയുള്ളത്. ഉപരോധത്തിന്റെ സമയത്ത് തൊഴിലാളികള്‍ക്ക് എക്സിറ്റ് പെര്‍മിറ്റ് നിഷേധിച്ചുവെന്ന ഊഹാപോഹങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു. പ്രവാസികള്‍ വെറും തൊഴിലാളികള്‍ മാത്രമല്ലെന്നും അവര്‍ രാഷ്ട്ര […]

ഖത്തറുമായുള്ള സന്ധി സംഭാഷണത്തിൽ നിന്നും സൗദി പിന്മാറി

ഖത്തർ: ഖത്തറുമായുള്ള സന്ധി സംഭാഷണത്തിൽ നിന്നും സൗദിഅറേബ്യ  പിന്മാറി. സൗദി അടക്കമുള്ള നാല് രാജ്യങ്ങൾ ഖത്തറിനെ ഒറ്റപെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന ഈ പ്രതിസന്ധിയ്ക്ക് അയവ് വരുത്തുന്നതിന്റെ ഭാഗമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഖത്തർ അമീർ ഷെയ്ക്ക് തമീൻ ബിൻ ഹമദ് അൽ താനിയും ഫോണിൽ സംസാരിച്ചിരുന്നതായി ഇരു രാഷ്ട്രങ്ങളുടെ  ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭാഷണത്തിന് അമേരിക്കൻ പ്രസിഡന്റ് ട്രംപ് മധ്യസ്ഥത വഹിച്ചതായും റിപ്പോർട്ടുണ്ട്. സന്ധി സംഭാഷണത്തിനു സൗദി ഭരണകൂടം മുൻകൈ എടുത്തുവെന്നും […]

ഖത്തര്‍ വിദേശകാര്യമന്ത്രിയുമായി സുഷമാ സ്വരാജിന്റെ കൂടിക്കാഴ്ച

വിദേശകാര്യമന്ത്രി സുഷമാസ്വരാജ് ഖത്തര്‍ വിദേശകാര്യമന്ത്രി ഷെയ്ക്ക് മുഹമ്മദ് ബിന്‍ അബ്ദുള്‍ റഹ്മാന്‍ അല്‍ താനിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. ജിസിസി രാഷ്ട്രങ്ങള്‍ക്കിടയില്‍ ഖത്തറിനെതിരെയുള്ള നയതന്ത്ര സ്തംഭനാവസ്ഥ തുടരവെ ഇരു വിദേശകാര്യ മന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ച പ്രത്യേക ശ്രദ്ധേയമായി. ഉഭയകക്ഷി യോഗത്തില്‍ ഖത്തറില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ തൊഴിലാളികള്‍ക്കായുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെട്ടു. ഇന്ത്യന്‍ വിദേശകാര്യവക്താവ് ഖത്തര്‍ വിദേശകാര്യ മന്ത്രിയെ സ്വാഗതം ചെയ്തുകൊണ്ട് ട്രീറ്റ് ചെയ്തു. ഇരു വിദേശകാര്യ മന്ത്രിമാരുടെ ചിത്രം ഉള്‍പ്പെടെയാണ് ട്വീറ്റ്. ബഹറിന്‍, സൗദി […]

ഇന്ത്യക്കാർക്ക് വിസയില്ലാതെ ഖത്തറിലെത്താം

ഇന്ത്യക്കാർക്ക് ഖത്തർ സന്ദർശനത്തിന് ഇനി മുതൽ വിസ ആവശ്യമില്ല. ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി ആവശ്യം. രാജ്യത്ത് പ്രവേശിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെ 80 രാജ്യക്കാര്‍ക്കാണ് വിസ വേണ്ടാത്തത്. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തര്‍ ടൂറിസം അതോറിട്ടിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ആസ്ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളിലെ പൌരന്‍മാര്‍ക്കും വിസ കൂടാതെ തന്നെ ഖത്തറില്‍ പ്രവേശിക്കാനാകും. കുറഞ്ഞത് ആറു മാസം […]

No News in this Category