Thursday
24 May 2018

Tag : sanafathima

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ കാണാതായി

കാസർഗോഡ്: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന രണ്ടരവയസുകാരനെ പുഴയിൽ കാണാതായി. വിദ്യാനഗർ ചേരൂരിലെ കബീർ രുക്സാന ദമ്പതികളുടെ മകൻ ഷബാനെയാണ് വീടിനു സമീപത്തെ പുഴയിൽ കാണാതായത്.ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയായിരുന്നു സംഭവം. കുട്ടി പുഴയില്‍ വീണതാണെന്ന സംശയത്തില്‍ നാട്ടുകാരും അഗ്‌നി രക്ഷാ സേനയും പൊലിസും തിരച്ചില്‍ തുടങ്ങി.കുട്ടിയുടെ വീടിനടുത്ത് തന്നെയാണ് പുഴയുള്ളത്. പുഴയില്‍ തിരച്ചില്‍ നടത്തുന്നതോടൊപ്പം പരിസരങ്ങളിലും മറ്റു സ്ഥലങ്ങളിലും കുട്ടിക്കു വേണ്ടിയുള്ള അന്വേഷണം നടത്തുന്നുണ്ട്.

പ്രാർത്ഥനയും കാത്തിരിപ്പും വിഫലം; സന യാത്രയായി

കാസര്‍കോട്: കാസര്‍കോട് നിന്നും കാണാതായ സനാ ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. മൂന്നര വയസ്സുകാരിയുടെ മൃതദേഹം പുഴയില്‍ നിന്നാണ് കണ്ടെടുത്തത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കുട്ടിയെ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് സനാ ഫാത്തിമയെ കാണാതായത്. സോഷ്യല്‍ മീഡിയയില്‍ അടക്കം കുട്ടിയുടെ ഫോട്ടോ പ്രചരിച്ചിരുന്നു. പുഴയില്‍ ഒഴുക്കില്‍പ്പെട്ടാണ് കുട്ടി മരിച്ചിരിക്കുന്നത്. വീട്ടിന്റെ നീര്‍ചാലില്‍ കൂടി ഒഴുകി പോയെന്നും, കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയെന്നും പല പ്രചരണങ്ങളും നേരത്തെ ഉണ്ടായിരുന്നു.

No News in this Category