Tuesday
22 Aug 2017

Tag : trump

അഫ്‌ഗാൻ: യുഎസ് സൈനീകരെ പിൻവലിച്ചേക്കും

  വാഷിങ്ടണ്‍: അഫ്ഗാനിസ്ഥാനില്‍ 16 വര്‍ഷം നീണ്ട യുദ്ധം ആര്‍ക്കും വിജയമില്ലാതെ തുടരുന്ന പശ്ചാത്തലത്തില്‍ ദക്ഷിണേഷ്യയുടെ പുതിയ തന്ത്രം തീരുമാനിക്കാന്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും. 8400 യു എസ് സൈനികര്‍ ഇപ്പോഴും അഫ്ഗാനിസ്ഥാനില്‍ തുടരുകയാണ്. ഇവരെ പിന്‍വലിക്കുന്ന കാര്യവും ട്രംപ് ആലോചിക്കുന്നു. ഇവിടെ നിന്നും 100 കിലോമീറ്റര്‍ അകലെ പ്രസിഡന്റിന്റെ ക്യാമ്പ് ഡേവിഡ് വിശ്രമ സങ്കേതത്തിലാണ് കൂടിക്കാഴ്ച. ‘ദക്ഷിണ ഏഷ്യയെ കുറിച്ച് ചര്‍ച്ച നടത്തും’- വൈറ്റ് […]വിര്‍ജീനിയയിലെ വര്‍ണവെറി: ട്രംപിനെതിരെ രൂക്ഷവിമര്‍ശനം

ന്യൂയോര്‍ക്ക്: വെള്ളക്കാരുടെ മേധാവിത്വം അവകാശപ്പെടുന്ന വര്‍ണവെറിയന്മാരുടെ ആക്രമണത്തില്‍ വിര്‍ജീനിയയെ ഷാര്‍ലെറ്റ്‌സ്‌വില്ലെയില്‍ ഒരു സ്ത്രീ മരിക്കാനിടയായ സംഭവത്തെ കര്‍ക്കശമായി അപലപിക്കാന്‍ വിസമ്മതിക്കുന്ന ട്രംപിന്റെ നിലപാടിനെതിരെ കക്ഷിരാഷ്ട്രീയത്തിനതീതമായി യുഎസ് ജനത. വര്‍ണവെറിയന്മാരുടെ റാലിയെ അപലപിക്കാന്‍ ഷാര്‍ലെറ്റ്‌സ് വില്ലെയില്‍ നടന്ന പ്രകടനത്തിലേക്ക് കാറ് ഓടിച്ചുകയറ്റിയാണ് ഒരു വനിത കൊല്ലപ്പെട്ടത്. നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. ഷാര്‍ലെറ്റ്‌സ്‌വില്ലെ അതിക്രമത്തെ നിശിതമായി അപലപിക്കാനും വര്‍ണവെറിക്കെതിരെ കര്‍ക്കശ നിലപാട് അവലംബിക്കാനും മടിക്കുന്ന പ്രസിഡന്റ് ട്രംപിനെതിരെ അദ്ദേഹത്തിന്റെ പാര്‍ട്ടിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെയും പ്രതിപക്ഷ ഡമോക്രാറ്റിക് പാര്‍ട്ടിയിലെയും നേതാക്കള്‍ പരസ്യമായി രംഗത്തുവന്നു. […]ട്രംപിന്റെ ആണവായുധപ്രയോഗ അധികാരം നിയന്ത്രിക്കുവാന്‍ നീക്കം

ന്യൂയോര്‍ക്ക്: ആണവായുധപ്രയോഗ കാര്യകര്‍ത്താവെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ അധികാരത്തിന്മേല്‍ നിയമപരമായ നിയന്ത്രണങ്ങള്‍ കൊണ്ടുവരുവാന്‍ നീക്കം. ഉത്തരകൊറിയക്കെതിരെ ആണവയുദ്ധത്തിന് പോലും മടിച്ചേക്കില്ലെന്ന ട്രംപിന്റെ ആവര്‍ത്തിച്ചുള്ള പ്രകോപനപരമായ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് ഈ നീക്കം. രാജ്യത്തെ നിയമ നിര്‍മ്മാതാക്കളും ന്യൂയോര്‍ക്കില്‍ സജീവമായിട്ടുള്ള വര്‍ക്കിങ്ങ് ഫാമിലി പാര്‍ട്ടിയടക്കമുള്ളവരുമാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ആണവായുധ പ്രയോഗ അധികാര നിയന്ത്രണ ദിശയില്‍ നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യമുന്നയിച്ചുള്ള നിവേദനത്തില്‍ ജനങ്ങള്‍ ഒപ്പുവെയ്ക്കണമെന്ന് ഫാമിലി പാര്‍ട്ടി അഭ്യര്‍ഥിച്ചിട്ടുണ്ട്. ചിന്തിക്കാന്‍പോലും കഴിയാത്ത ആഗോള സര്‍വ്വനാശത്തിലേക്ക് നയിക്കാവുന്ന ട്രംപിന്റെ ചെയ്തികള്‍ക്ക് തടയിടുന്നതിനായി […]പ്യോങ്‌യാങ് ഭയപ്പെടണമെന്ന് ട്രംപ്

ന്യൂജേഴ്‌സി: വടക്കന്‍ കൊറിയയ്‌ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ കോപാഗ്നി വീണ്ടും. തങ്ങളുടെ കോപാഗ്നി ജ്വലിക്കുന്ന മുന്നറിയിപ്പുകള്‍ പ്യോങ്യായ് തുടര്‍ച്ചയായി തിരസ്‌കരിക്കുന്നതിനെതിരെ വൈറ്റ്ഹൗസ് കടുത്ത നിലപാടുകള്‍ സ്വീകരിച്ചേക്കുമെന്ന് ട്രംപ് സൂചന നല്‍കുന്നു. ഒഴിവ് കാല വിനോദ വേളയില്‍ ന്യൂജേഴ്‌സിയിലെ ബഡ്മിന്‍സ്റ്റര്‍ ഗോള്‍ഫ് ക്ലബില്‍ വച്ച് നടന്ന ദേശീയ സുരക്ഷായോഗത്തിന് മുന്നോടിയായി മാധ്യമങ്ങളുമായി സംസാരിക്കവെയാണ് ട്രംപ് ഈ സൂചന നല്‍കിയത്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോപാഗ്നി കലര്‍ന്ന മുന്നറിയിപ്പുകള്‍ ഉത്തരകൊറിയയ്ക്ക് നല്‍കിയതാണ്. അതിന്റെ പക്ഷെ കാര്‍ക്കശ്യം പോരെന്ന് അവര്‍ കരുതുന്നുണ്ടാകും. കഴിഞ്ഞ […]No News in this Category