Tuesday
22 Aug 2017

Tag : UP

രാജ്യത്തിന്റെ നെഞ്ചകം തകര്‍ക്കുന്ന ശിശുമരണങ്ങള്‍ തുടര്‍ക്കഥയാകുന്നു

കുഞ്ഞുങ്ങളെ അരുംകൊല ചെയ്യുന്ന നാടായി രാജ്യം മാറിയിരിക്കുന്നു.കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍കോളജില്‍ 70-ല്‍പ്പരം കുട്ടികള്‍ ശ്വാസംകിട്ടാതെ പിടഞ്ഞുമരിച്ച ദാരുണ സംഭവം നടന്നിട്ട് ദിവസങ്ങള്‍ കഴിയും മുമ്പ് ഛത്തീസ്ഗഡില്‍ നിന്നും സമാനമായ വിധത്തിലുള്ള മൂന്ന് പിഞ്ചുകുഞ്ഞുങ്ങളുടെ വേദനാജനകമായ മരണവാര്‍ത്തകൂടി പുറത്തുവന്നിരിക്കുന്നു. ഛത്തീസ്ഗഡിലെയും സര്‍ക്കാര്‍ ആശുപത്രിയിലാണ് ഈ ദുരന്തമുണ്ടായിരിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വിപുലമായ സൗകര്യങ്ങളുള്ള ആശുപത്രിയെന്നാണ് ഇതറിയപ്പെടുന്നത്. വിവിധ ഭാഗങ്ങളില്‍ നിന്ന് സാധാരണക്കാരായ രോഗികള്‍ ഇവിടെ എത്താറുണ്ട്. മരണകാരണം ഓക്‌സിജന്റെ കുറവാണെന്ന് പ്രഥമ വിവര റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതേസമയം […]ട്രെയിൻ സുരക്ഷ: ഇന്നും വീഴ്‌ച

ഉൽക്കൽ അപകടത്തിനു തൊട്ടുപിന്നാലെ മറ്റൊരു ട്രെയിൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്. ഡൽഹിയിൽ നിന്നും ….. അകലെയുള്ള ചമ്പോള സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് അപകടം.തുന്ത് ല -മെമു ട്രെയിനിന്റെ കോച്ചിൽ നിന്നും പുക ഉയരുന്നത് കണ്ടയാത്രക്കാരാണ് അപകടം അധികൃതരെ അറിയിച്ചത്. ആക്സിലിലെ തകരാർ മൂലം ചക്രങ്ങൾ പ്രവർത്തനരഹിതമാവുകയായിരുന്നു.യാത്രക്കാർ ഭയവിഹ്വലരായി പ്രാണരക്ഷാർത്ഥം പുറത്തേക്ക് ഓടുകയായിരുന്നുവെന്നു ദൃക്‌സാക്ഷികൾ പറഞ്ഞു.  ദുരിതം വിതച്ച് പ്രളയം; 244 മരണം

ഇക്കഴിഞ്ഞ ഒരാഴ്ചയായി തുടര്‍ച്ചയായുള്ള പേമാരിയില്‍ 1.10 കോടി മനുഷ്യരെ ബാധിച്ചു. കോടികളുടെ നഷ്ടം. പ്രളയം അസം, യുപി, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളെയും നേപ്പാള്‍ ഉള്‍പ്പെടെയുള്ള മേഖലകളെയും ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ബിഹാറില്‍ 153 പേരുടെ ജീവന്‍ പൊലിഞ്ഞു. ബീഹാറില്‍ മാത്രം അഞ്ച് ലക്ഷം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. യുപിയില്‍ 40ലേറെ മരണം. 13 ചെറിയ അണക്കെട്ടുകള്‍ തകര്‍ന്നു. രോഹിണി, ഗാങ്ടാക്ക്, രാപ്തി തുടങ്ങിയ നദികള്‍ അപകടനിലയ്ക്ക് മുകളിലാണ് ഒഴുകുന്നത്. അസമില്‍ 144 പേര്‍ മരിച്ചു. 60 പേര്‍ […]ഉല്‍ക്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 23 മരണം; ഗതാഗതം താറുമാറായി

  ഉത്തര്‍പ്രദേശ് മുസാഫിര്‍ നഗറില്‍ പുരി-ഹരിദ്വാര്‍- കലിംഗ ഉല്‍ക്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 23 മരണം. 50 പേര്‍ക്ക് പരിക്ക്. അപകട സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍. ശനിയാഴ്ച വൈകിട്ട് നടന്ന അപകടത്തില്‍ അഞ്ച് കോച്ചുകളാണ് പാളം തെറ്റിയത്. ബോഗികള്‍ പരസ്പരം ഇടിച്ച് കയറിയതോടെ അപകടത്തിന്റെ തീവ്രത കൂടിയതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. അപകടത്തെത്തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ട്. റയില്‍വേ മന്ത്രി സുരേഷ് പ്രഭു നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഒഡിഷയിലെ പുരിയില്‍ […]യുപിയില്‍ പൊലീസ്‌സ്റ്റേഷനുകളിലും ജയിലുകളിലും ശ്രീകൃഷ്ണ ജയന്തി ആഘോഷിക്കാന്‍ ഉത്തരവ്

 രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്ക് പ്രാണവായു കൊടുക്കാതെ മരിക്കുമ്പോഴും വര്‍ഗീയത മാത്രം മനസില്‍ കൊണ്ടുനടക്കുന്ന യോഗി ആദിത്യനാഥിന്റെ പുതിയ നിര്‍ദ്ദേശം ലക്‌നോ: ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലും ശ്രീകൃഷ്ണ ജയന്തിവിപുലമായ രീതിയില്‍ ആഘോഷിക്കണമെന്ന് നിര്‍ദ്ദേശം. രോഗബാധിതരായ കുഞ്ഞുങ്ങള്‍ക്ക് പ്രാണവായു കൊടുക്കാതെ മരിക്കുമ്പോഴും വര്‍ഗീയത മാത്രം മനസില്‍ കൊണ്ടുനടക്കുന്ന യോഗി ആദിത്യനാഥിന്റെ പുതിയ നിര്‍ദേശവും വിവാദമായി. സംഭവം വിവാദമായപ്പോഴും തെരുവുകളില്‍ ഈദ് ആഘോഷം നടക്കുന്നത് തടയുന്നില്ലെന്നും അതുകൊണ്ട് സ്റ്റേഷനുകളില്‍ ആഘോഷം നടത്തുന്നതില്‍ തെറ്റില്ലെന്നും വിശദീകരിച്ച് രംഗത്തെത്തുകയായിരുന്നു മുഖ്യമന്ത്രി. ജന്മാഷ്ടമി […]ഗൊരഖ്പൂര്‍ ദുരന്തകാരണം ഓക്‌സിജന്റെ അഭാവമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട്‌

കേന്ദ്ര സമിതി റിപ്പോര്‍ട്ട് തള്ളി ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട് ദുരന്തത്തിലേക്ക് നയിച്ചത് ഗ്യാസ് ഏജന്‍സിക്കുള്ള 69 ലക്ഷം കുടിശ്ശിക ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഗൊരഖ്പൂര്‍ ബി ആര്‍ ഡി മെഡിക്കല്‍ കോളജ് ദുരന്തത്തിന് കാരണം ഓക്‌സിജന്റെ അഭാവം തന്നെയെന്ന് സ്ഥിരീകരിച്ച് ജില്ലാ മജിസ്‌ട്രേറ്റിന്റെ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ വെള്ളപൂശിക്കൊണ്ടുള്ള കേന്ദ്ര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനെ തള്ളിയാണ് ജില്ലാ മജിസ്‌ട്രേറ്റ് രാജീവ് റാവുട്ടേലയുടെ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. മുതിര്‍ന്ന നാല് ഡോക്ടര്‍മാര്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ ദുരന്തത്തിന് ആക്കം കൂട്ടിയതായി റിപ്പോര്‍ട്ടില്‍ […]ഗോരഖ്പൂര്‍ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം: സിപിഐ

ന്യൂഡല്‍ഹി: ഗോരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവത്തെ കുറിച്ച് സിറ്റിങ് ജഡ്ജിയെനിയോഗിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ആരോഗ്യമേഖലയോടുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഗുരുതരമായ അവഗണനയാണ് നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവത്തിന് കാരണമായത്. ഓക്‌സിജന്‍ ലഭ്യമല്ലാതായതും ശുചീകരണത്തിലെ അലംഭാവവും അപര്യാപ്തതകളുമാണ് നിരവധി കുട്ടികളുടെ മരണത്തിനിടയാക്കിയതെന്നത് യാഥാര്‍ഥ്യമാണ്. ഓരോ ദിവസവും 20 ലധികം കുട്ടികള്‍ ഇവിടെ മരിക്കുന്നുവെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവന തീര്‍ത്തും നിരുത്തരവാദപരമാണ്. അന്വേഷണം നടക്കുന്നതിന് മുമ്പ് […]പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കാനാവില്ല

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ഗോരഖ്പൂരിലെ 70 കുട്ടികളുടെ ദാരുണമരണത്തിന് ഇടയാക്കിയ ആശുപത്രി ദുരന്തത്തില്‍ സ്വമേധയാ ഇടപെടാനാകില്ലെന്ന് സുപ്രിം കോടതി. നിലവിലെ സാഹചര്യത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അനുമതി നല്‍കാനാകില്ലെന്നും വ്യക്തമാക്കി. ഇതുസംബന്ധിച്ചു നല്‍കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ ആയിരുന്നു കോടതി നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഹര്‍ജിക്കാരനോട് ഹൈക്കോടതിയെ സമീപിക്കാന്‍ പരമോന്നത കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗോരഖ്പൂര്‍ അപകടത്തില്‍ ജില്ലാ കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഓക്‌സിജന്റെ അഭാവമുണ്ടായിരുന്നെങ്കിലും അതല്ല മരണ കാരണമെന്നാണ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഓക്‌സിജന്‍ വിതരണത്തില്‍ വീഴ്ച […]രാജ്യത്ത് പെൺകുട്ടികളുടെ ജനസംഖ്യ നിരക്ക് കുറയുന്നു

പെൺകുട്ടികളുടെ ജനസംഖ്യ നിരക്ക് ക്രമാതീതമായി കുറയുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ആണ് ഇത് കൂടുതലും പ്രതിഫലിക്കുന്നത്. ഡെൽഹി ഉൾപ്പെടെയുള്ള ചില വലിയ നഗരങ്ങളിലാണ് ഇത് കൂടുതലും ചൂണ്ടിക്കാണിക്കുന്നത്. സർക്കാർ നൽകിയ ഡാറ്റ വിശകലനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുള്ളത്. മുംബൈയിൽ 2011-ൽ ലൈംഗിക അനുപാതങ്ങൾ സമതുലിതാവസ്ഥയിലായിരുന്നു. 2011 ൽ 0-6 വയസ്സില് പ്രായമുള്ള ആയിരത്തിലധികം ആൺകുട്ടികൾക്ക് മുംബൈയിൽ 852 പെൺകുട്ടികൾ എന്നായിരുന്നു കണക്ക് . ഡൽഹിയിൽ അത് 832 പെൺകുട്ടികളും .ഹൈദരാബാദിൽ 942 എന്നതിൽ ആയിരുന്നു അനുപാതം. […]No News in this Category