Thursday
19 Jul 2018

Tag : visa

ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കുമുള്ള വിസ നടപടി ക്രമങ്ങൾ ശക്തിപ്പെടുത്താന്‍ ഗവണ്‍െന്‍റ് പ്രതിജ്ഞാബദ്ധമാണ്

കൊച്ചി :എമിഗ്രേഷന്‍, വിസ, ഫോറിനേഴ്‌സ് രജിസ്‌ട്രേഷന്‍ ആന്‍ഡ് ട്രാക്കിങ്ങ്(ഐവിഎഫ്ആര്‍ടി) പദ്ധതിയുമായി ബന്ധപ്പെട്ട പാര്‍ലമെന്ററി ഉപദേശക സമിതിയുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര  മന്ത്രി രാജ്‌നാഥ് സിങ്ങ് അധ്യക്ഷത വഹിച്ചു. ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കുമുള്ള എമിഗ്രേഷൻ, വിസ നടപടി ക്രമങ്ങൾ ശക്തിപ്പെടുത്താനും ലഘൂകരിക്കാനും ഗവൺമെന്റ് പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നിയമാനുസൃതമായി രാജ്യത്ത് എത്തുന്ന വിദേശ യാത്രികർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ പ്രവേശനം സാധ്യമാക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എളുപ്പത്തിലുള്ള എമിഗ്രേഷൻ സാധ്യമാക്കുമ്പോൾ സുരക്ഷാ പ്രശ്നങ്ങൾ കൂടി പരിഗണിക്കണം.രാജ്യത്ത് ഇപ്പോഴുള്ള വിദേശികളുടെ നീക്കങ്ങൾ […]

വിസ തട്ടിപ്പ് കേസിലെ പ്രതി പിടിയിലായി

ചാത്തന്നൂര്‍: വന്‍ വിസ തട്ടിപ്പ് കേസിലെ പ്രതിയെ പരവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. പരവൂരിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി നിരവധി ആള്‍ക്കാരില്‍ നിന്നായി അരകോടിയോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളിലൊരാളായ കൊല്ലം തിരുമുല്ലവാരം സിഎസ് ഡെയിലില്‍ ഫ്രാന്‍സിസി(30)നെയാണ് ഇന്നലെ പരവൂര്‍ പൊലീസ് പിടികൂടിയത്. കേസിലെ മുഖ്യപ്രതി ഇതിനോടകം വിദേശത്തേക്ക് കടന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. കുവൈറ്റ്, സൗദി തുടങ്ങി വിദേശ രാജ്യങ്ങളില്‍ വന്‍ തുകകള്‍ ശമ്പളം വാഗ്ദാനം നല്‍കിയായിരുന്നു തട്ടിപ്പ്. ഫ്രാന്‍സിസും ഭാര്യയും ആള്‍ക്കാരെ സമീപിച്ചായിരുന്നു തട്ടിപ്പ് […]

വീസ നിയമം കർക്കശനമാക്കി കൂടുതൽ രാജ്യങ്ങൾ

ലണ്ടൻ:  യുഎസിനു പിന്നാലെ യുകെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളും വീസ നിയമം കർക്കശമാക്കുന്നു. വിദേശത്തു ജോലി ചെയ്യുന്ന ഐടി പ്രഫഷനലുകളെയും വിദേശ പഠനം ആഗ്രഹിക്കുന്നവരെയും ഒരുപോലെ ദോഷകരമായി ബാധിക്കുന്നതാണു പുതിയ തീരുമാനം. ഇന്ത്യക്കാരെ ഒഴിവാക്കി തദ്ദേശീയർക്കു കൂടുതൽ ജോലി നൽകുകയാണു വീസ നിയന്ത്രണം വഴി ലക്ഷ്യമാക്കുന്നത്. ഡോണൾഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം യുഎസിൽ വന്ന യാത്രാവിലക്കും എച്ച്1ബി, എൽ1 വീസകളുടെ നിരക്ക് ഇരട്ടിയാക്കിയതും ഇന്ത്യയിലെ ഐടി മേഖലയ്ക്കു കനത്ത തിരിച്ചടിയായതിനു പിന്നാലെയാണു മറ്റു രാജ്യങ്ങളും […]

ഇന്ത്യക്കാർക്ക് വിസയില്ലാതെ ഖത്തറിലെത്താം

ഇന്ത്യക്കാർക്ക് ഖത്തർ സന്ദർശനത്തിന് ഇനി മുതൽ വിസ ആവശ്യമില്ല. ആറ് മാസത്തെ കാലാവധിയുള്ള പാസ്പോര്‍ട്ടും മടക്കയാത്രക്കുള്ള ടിക്കറ്റും മാത്രമാണ് ഖത്തറില്‍ പ്രവേശിക്കാന്‍ ഇനി ആവശ്യം. രാജ്യത്ത് പ്രവേശിക്കുന്നതിന് ഇന്ത്യ ഉൾപ്പെടെ 80 രാജ്യക്കാര്‍ക്കാണ് വിസ വേണ്ടാത്തത്. വിദേശികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഖത്തര്‍ ടൂറിസം അതോറിട്ടിയാണ് പദ്ധതിക്ക് രൂപം നല്‍കിയിട്ടുള്ളത്. ഇന്ത്യയെ കൂടാതെ അമേരിക്ക, കാനഡ, ബ്രിട്ടണ്‍, ആസ്ത്രേലിയ, ന്യൂസിലാന്‍ഡ് തുടങ്ങിയ രാഷ്ട്രങ്ങളിലെ പൌരന്‍മാര്‍ക്കും വിസ കൂടാതെ തന്നെ ഖത്തറില്‍ പ്രവേശിക്കാനാകും. കുറഞ്ഞത് ആറു മാസം […]

No News in this Category