Saturday
20 Jan 2018

താജ്മഹലില്‍ ശിവപൂജ ചെയ്യാന്‍ അനുവദിക്കണമെന്ന് ആര്‍എസ്എസ്

By: Web Desk | Friday 27 October 2017 5:51 PM IST

ന്യൂ ഡൽഹി: യുനെസ്കോ പൈത്രകമായ താജ് മഹലിനെതിരെ വിവാദം സൃഷ്ടിച്ച ആർ എസ് എസ് അവിടെ ശിവ പൂജ ചെയ്യാൻ അനുമതി നൽകണമെന്ന പുതിയ തീവ്ര ഹിന്ദുത്വ നിലപാടുമായി രംഗത്ത്. താജ് മഹലിന്റെ അടിവാരം തോണ്ടി പരിശോധിക്കണമെന്ന സംഘപരിവാർ ആവശ്യം ലോക വ്യാപകമായി വിമർശിക്കപെട്ടപ്പോൾ അവിടെ എത്തി ‘തൂത്തു വാരൽ’ നടത്തി യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മടങ്ങിയതിനു തൊട്ടു പിന്നാലെയാണ് ആർ എസ് എസ് ചരിത്ര വിഭാഗം പുതിയ വിവാദത്തിനു തിരി കൊളുത്തിയത്.

ഇന്ത്യാ ചരിത്രം ഹിന്ദുത്വ അജണ്ട പ്രകാരം മാറ്റി എഴുതാൻ വേണ്ടി ആർ എസ് എസ് രൂപം നൽകിയ ‘അഖില ഭാരതീയ ഇതിഹാസ്‌ സങ്കലന്‍ സമിതി’യാണ് പുതിയ ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്. പൂജ ചെയ്യാന്‍ അനുവദിക്കാത്തപക്ഷം വെള്ളിയാഴ്ചകളില്‍ മുസ്ലിമിങ്ങൾ നടത്തുന്ന നിസ്‌കാരവും അനുവദിക്കരുതെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടു. ചരിത്ര പൈതൃകമായ താജ്മഹലിൽ മുസ്ലിമുകള്‍ക്ക് നിസ്‌കരിക്കാന്‍ അനുമതി നല്‍കിയത് എന്തിനാണെന്ന്  ഇതിഹാസ്‌ സങ്കലന്‍ സമിതി ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ബാല്‍മുകുന്ദ് പാണ്ഡെ ഇന്ത്യാടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ചോദിച്ചു.

താജ് മഹലിനെതിരെ രംഗത്തു വന്ന ബിജെപി എം എൽ എ സംഗീത് സോം

താജ് മഹൽ നിർമിച്ച ഷാജഹാൻ ഹിന്ദുക്കളെ കൊന്നൊടുക്കിയെന്നു ആരോപിച്ചു ആഗ്രയിലെ ബിജെപി എം എൽ എ സംഗീത് സോമിന്റെ ഞട്ടിപ്പിക്കുന്ന പരാമർശം സംഘ് പരിവാർ ഏറ്റു പിടിചിരുന്നു. ഇതിനു പിറകെ, താജ് മഹൽ തേജോ മഹൽ എന്ന ശിവ ക്ഷേത്രം നിന്നിടമാണെന്ന വാദവും ഉയർന്നു.

ബാബ്‌റി മസ്ജിദ് തകർക്കാൻ സംഘ് പരിവാർ ഉയർത്തിയ വാദങ്ങളുടെ പ്രതിഫലനം ഇതിലും മുഴങ്ങിയതോടെ താജ് അടുത്ത ഇരയോ എന്ന സംശയം നിരവധി കോണുകളിൽ നിന്നും ഉയർന്നു. ഓരോ വർഷവും 80 ലക്ഷത്തിലേറെ ടൂറിസ്റ്റുകൾ സന്ദർശിക്കുന്ന ലോകത്ഭുതമാണ് താജ്. “നിരവധി സ്ത്രീകൾ ഈ നിർമിതി കണ്ടു പൊട്ടി കരയുന്നതു ഞാൻ കണ്ടിട്ടുണ്ട്” ഇന്ത്യൻ അസോസിയേഷൻ ഓഫ് ടൂർ ഓപ്പറേറ്റേർസ് റീജിയണൽ ചീഫ് സുനിൽ സി ഗുപ്ത പറഞ്ഞു.

Photo Courtesy: newsx.com

 

 

 

 

Related News