Wednesday
21 Nov 2018

പൈതൃക പട്ടികയില്‍ താജ്മഹലിന് രണ്ടാം സ്ഥാനം

By: Web Desk | Wednesday 6 December 2017 10:54 PM IST

ന്യൂഡല്‍ഹി:

യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിട്ടുള്ള താജ്മഹലിന് രണ്ടാം സ്ഥാനം. ഓണ്‍ലൈന്‍ ട്രാവല്‍ പോര്‍ട്ടലായ ട്രിപ്പ് അഡൈ്വസര്‍ നടത്തിയ പുതിയ സര്‍വേയിലാണ് താജ്മഹലിന് രണ്ടാം സ്ഥാനം ലഭിച്ചത്. കമ്പോഡിയയില്‍ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായ അങ്കോര്‍ വത്തിനാണ് ഒന്നാം സ്ഥാനം.
യുനെസ്‌കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള സ്ഥലങ്ങള്‍ക്ക് സഞ്ചാരികള്‍ നല്‍കിയിട്ടുള്ള വോട്ടുകളുടെ അടിസ്ഥാനത്തിലാണ് സ്ഥാനനിര്‍ണയം നടത്തിയിട്ടുള്ളത്. 1368 എഡിയില്‍ നിര്‍മിക്കപ്പെട്ടിട്ടുള്ള ചൈനയിലെ വന്‍ മതില്‍, ദക്ഷിണ അമേരിക്കന്‍ രാജ്യമായ പെറുവിലെ മാച്ചു പിച്ചു, ബ്രസീലിലെ ഇഗാസു ദേശിയ പാര്‍ക്കും ഇറ്റലിയിലെ സാസി ഓഫ് മാറ്ററ, ജറുസലേം, തുര്‍ക്കി#ോയിലെ ഇസ്താംബൂള്‍ തുടങ്ങിയവും ട്രിപ്പ് അഡൈ്വസര്‍ റാങ്കിങ്ങില്‍ ഇടം പിടിച്ചിട്ടുണ്ട്.
മുഗള്‍ രാജാവായ ഷാ ജഹാന്‍ പത്‌നി മുംതാസിനായി വെണ്ണക്കല്ലില്‍ നിര്‍മിച്ചിട്ടുള്ള ആഗ്രയിലെ താജ്മഹലിന് പ്രതിവര്‍ഷം എട്ട് ദശലക്ഷം സന്ദര്‍ശകരാണുള്ളത്.

Related News