Wednesday
23 Jan 2019

ജില്ലാ കലക്ടര്‍ ശില്‍പ പ്രഭാകര്‍ സതീഷ് മകളെ അംഗന്‍വാടിയിലയച്ച് മാതൃകയായി

By: Web Desk | Thursday 10 January 2019 8:11 PM IST

തിരുനെല്‍വേലി ജില്ലാ കലക്ടര്‍ ശില്‍പ പ്രഭാകര്‍ സതീഷ് മകളെ അംഗന്‍വാടിയിലയച്ച് മാതൃകയായി. മക്കളെ അവനവന്റെ ആസ്തിയിലും കവിഞ്ഞ വിദ്യാഭ്യാസ രീതിയിലേക്ക് നയിക്കുവാന്‍ ജനങ്ങള്‍ ആഗ്രഹിക്കുകയും അത് വല്ലാത്ത ഒരു ഹരമായി ജനങ്ങളില്‍ പടരുകയും ചെയ്തകാലത്താണ് ജില്ലാ കലക്ടറുടെ മാതൃകാപരമായ നടപടി. പാളയംകോട്ടെ സര്‍ക്കാര്‍ അംഗന്‍വാടിയിലേക്ക് മകളെ അയക്കുന്നത് നിരവധിപേര്‍ക്ക് അതിനോടുള്ള സമീപനം മാറ്റുമെന്നും അംഗന്‍വാടി കൂടുതല്‍ കാര്യക്ഷമമാകുമെന്നും കലക്ടര്‍ പറഞ്ഞു. തന്റെ മകള്‍ സമൂഹത്തിന്റെ എല്ലാ ശ്രേണിയിലുംപെട്ട കുട്ടികളോട് ഇടപഴകി ജീവിതം പഠിക്കട്ടെയെന്നും അതിന് നഴ്‌സറി സ്‌കൂളിനേക്കാള്‍ നല്ലത് അംഗന്‍വാടി തന്നെയെന്നും കര്‍ണാടക സ്വദേശിനിയായ കലക്ടര്‍ പറഞ്ഞു.

Related News