Tuesday
24 Oct 2017

പുതു തലമുറ എസ്.യു.വി. എത്തി.

By: Web Desk | Monday 25 September 2017 7:28 PM IST

കൊച്ചി: പുതു തലമുറയിലെ നെക്സ്റ്റ് ലൈഫ് സ്‌റ്റൈല്‍ എസ്.യു.വി. ആയ ടാറ്റാ നെക്‌സോണ്‍ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തിറക്കിക്കൊണ്ട് ടാറ്റാ മോട്ടോഴ്‌സ് കോംപാക്ട് എസ്.യു.വി. മേഖലയിലേക്കുള്ള തങ്ങളുടെ കടന്നു വരവ് പ്രഖ്യാപിച്ചു.
വ്യക്തിഗത കാര്‍ ഉപഭോക്താക്കളെ ലക്ഷ്യമിട്ടുള്ള ടാറ്റാ നെക്‌സോണ്‍ ഇംപാക്ട് ഡിസൈന്‍ തത്വത്തില്‍ അധിഷ്ഠിതമായുള്ള നാലാമത്തെ വാഹനമാണ്. ആഗോള, സകമാലീന രൂപകല്‍പ്പനകള്‍ ഒരുമിച്ചു കൊണ്ടു വന്ന് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യയും സൗകര്യങ്ങളും അവതരിപ്പിച്ച് തങ്ങളുടേതായ സവിശേഷമായ സ്‌റ്റൈല്‍ മുന്നോട്ടു വെക്കാന്‍ ആഗ്രഹിക്കുന്നവരെ പ്രീതിപ്പെടുത്തുകയാണ് ഇതിലൂടെ ചെയ്യുന്നത്. പാസഞ്ചര്‍ വാഹന വിപണിയില്‍ കൂടുതല്‍ വ്യക്തിഗത അനുഭവങ്ങള്‍ ലഭ്യമാക്കിക്കൊണ്ട് തങ്ങളുടെ ബിസിനസിന്റെ ഹൃദയത്തില്‍ ഉപഭോക്താക്കളേയും അവരുടെ താല്‍പ്പര്യങ്ങളേയും സൂക്ഷിച്ചു കൊണ്ട് ടാറ്റാ നെക്‌സോണ്‍ അവര്‍ക്ക് വൈകാരികമായ ഉന്നതി പ്രദാനം ചെയ്യുകയാണ്.
കൊച്ചിയില്‍ പെട്രോള്‍ വേരിയന്റിന് 599170 രൂപ എന്ന എക്‌സ് ഷോറൂം വിലയും ഡീസല്‍ വേരിയന്റിന് 699393 രൂപ എന്ന എക്‌സ് ഷോറൂം വിലയുമാണ് പ്രാരംഭ വിലയായി അവതരിപ്പിച്ചിട്ടുള്ളത്. ഈ വിഭാഗത്തില്‍ ഏറ്റവും മല്‍സരാധിഷ്ഠിത വിലയിലാണ് ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സൗകര്യങ്ങളുമായി ടാറ്റാ നെക്‌സോണ്‍ അവതരിപ്പിക്കുന്നത്. രാജ്യത്തെ 650 ടാറ്റാ മോട്ടോഴ്‌സ് അംഗീകൃത സെയില്‍സ് ഔട്ട്‌ലെറ്റുകളില്‍ ടാറ്റാ നെക്‌സോണ്‍ വില്‍പ്പനയ്ക്കുണ്ടാവും.
ബ്രെയ്ക്കിങ് ദി ബോക്‌സ് എന്ന എയറോ ഡൈനാമിക് രീതിയിലുള്ള വിപ്ലവാത്മകമായ രൂപകല്‍പ്പനയാണ് ടാറ്റാ നെക്‌സോണിനുള്ളത്. കാറിന്റെ സ്‌പോര്‍ട്ടി സവിശേഷതകള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതാണീ രൂപകല്‍പ്പന. ഇതോടൊപ്പം ഒരു സ്‌പോര്‍ട്ട്‌സ് കൂപ്പിന്റെ സ്‌റ്റൈലോടെ എസ്.യു.വി.യുടെ സവിശേഷതകള്‍ പ്രായോഗികമായി അവതരിപ്പിക്കുകയും ചെയ്യുന്നു.
എക്‌സ്.ഇ, എക്‌സ്.എം, എക്‌സ്.ടി, എക്‌സ്.സെഡ് പ്ലസ് എന്നീ നാലു വേരിയന്റുകളില്‍ അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് ഇത് ലഭ്യമാക്കിയിട്ടുള്ളത്. വേര്‍മോണ്ട് റെഡ്, മോറോക്കന്‍ ബ്ലൂ, സിയാറ്റില്‍ സില്‍വര്‍, ഗ്ലാസ്‌ഗോ ഗ്രേ, കാള്‍ഗറി വൈറ്റ് എന്നിവയാണീ നിറങ്ങള്‍. 75,000 കിലോമീറ്റര്‍ അല്ലെങ്കില്‍ രണ്ടു വര്‍ഷം, ഇതില്‍ ഏതാണോ ആദ്യം എന്ന നിലയില്‍ സ്റ്റാന്‍ഡേര്‍ഡ് വാറണ്ടിയും ഇതോടൊപ്പമുണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tatanexon.com എന്ന സൈറ്റ് സന്ദര്‍ശിക്കുക.

 

Related News