Sunday
17 Dec 2017

മൂന്നുവയസ്സുകാരനെ മര്‍ദ്ദിച്ച ട്യൂഷന്‍ ടീച്ചറെ അറസ്റ്റ് ചെയ്തു

By: Web Desk | Friday 15 September 2017 10:50 PM IST

പൂനെ: മൂന്ന് വയസ്സുകാരനെ അതിക്രൂരമായി മര്‍ദ്ദിച്ച ട്യൂഷന്‍ ടീച്ചറെ പൊലീസ് അറസ്റ്റ് ചെയ്തു. പൂനെയിലെ പിമ്പിള്‍ സൗദാഗറിലാണ് സംഭവം. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇവര്‍ക്കെതിരെ കേസെടുത്തു. ഭാഗ്യശ്രീ പിള്ള എന്ന സ്ത്രീയാണ് കുട്ടിയെ മര്‍ദ്ദിച്ചത്. കുട്ടിയുടെ മുഖം വീര്‍ത്തിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട മാതാപിതാക്കള്‍ കുട്ടിയോട് കാര്യം തിരക്കിയപ്പോഴാണ് ടീച്ചര്‍ അടിച്ച കാര്യം കുട്ടി പറഞ്ഞത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഭാഗ്യശ്രീയ്‌ക്കെതിരെ കേസെടുത്തു.

Related News