Monday
18 Dec 2017

സോണി ഡോള്‍ബി സൗണ്ട് ബാര്‍ എച്ച് എസ് ടി 5000 അവതരിപ്പിച്ചു

By: Web Desk | Tuesday 19 September 2017 7:03 PM IST

കൊച്ചി: സിനിമാറ്റിക്ക് അനുഭവത്തിന് പുതുഭാവം നല്‍കിക്കൊണ്ട് ഡോള്‍ബി അറ്റ്‌മോസ് അവതരിപ്പിക്കുന്ന പുതിയ ഫ്‌ളഗ്ഷിപ്പ് 7.1.2 ചാനല്‍ സൗണ്ട് ബാര്‍ സോണി ഇന്ത്യ പുറത്തിറക്കി. പ്രീമിയം സൗണ്ട് എന്റര്‍ടെയിന്‍മെന്റിലെ പുതിയ അനുഭവമായ എച്ടിഎസ്ടി5000 വേറിട്ട മനോഹരമായ ഡിസൈനും അതിശയിപ്പിക്കുന്ന സറൗണ്ട് സൗണ്ടും സംയോജിക്കുന്നതാണ്. സംഗീതം ആസ്വദിക്കുന്നതിനായി ഒരു വയര്‍ലെസ് സ്പീക്കറായി പ്രവര്‍ത്തിക്കുമ്പോള്‍ തന്നെ എസ്‌ഫോഴ്‌സ് ഫ്രണ്ട് സറൗണ്ട് ടെക്‌നോളജിക്കൊപ്പം സൗണ്ട്ബാര്‍ സുപ്പീരിയര്‍ ഓഡിയോ ക്വാളിറ്റി നല്‍കുന്നു. ഡോള്‍ബി അറ്റ്‌മോസ് പ്രാപ്തമാക്കിയ സ്പീക്കറുകള്‍ അത്യാകര്‍ഷകമായ മൂന്ന് ഡയമെന്‍ഷനിലുള്ള സറൗണ്ട് സൗണ്ട് നല്‍കുന്നു. അന്തരീക്ഷത്തിന് യോജിച്ച ശബ്ദം കൃത്യമായി സ്ഥാനപ്പെടുത്തുന്നതിനാല്‍ 7.1.2 സ്പീക്കര്‍ ചാനലുകള്‍ പൂര്‍ണ്ണമായ ശബ്ദ മിശ്രണം ലഭ്യമാക്കുന്നു. ഡോള്‍ബി അറ്റ്‌മോസിനായി ഒപ്റ്റിമൈസ് ചെയ്ത രണ്ട് ഇന്‍ബില്‍റ്റ് അപ്പ്ഫയറിംഗ് സ്പീക്കറുകള്‍ മുകള്‍ത്തട്ടിലെ ശബ്ദങ്ങള്‍ക്ക് പോലും കൂടുതല്‍ വ്യക്തത നല്‍കുന്നു. മികച്ച ശബ്ദത്തോടെ വീട്ടില്‍ തന്നെ യഥാര്‍ത്ഥ സിനിമ ഓഡിയോ അനുഭവം ഇത് ഉറപ്പാക്കുന്നു.

സിനിമ സ്‌റ്റൈലിനോട് കിടപിടിക്കുന്ന വെര്‍ച്വല്‍ സറൗണ്ട് സൗണ്ടില്‍ വേവ് ഫ്രണ്ട് ടെക്‌നോളജിയും ഡിജിറ്റല്‍ സിഗ്‌നല്‍ പ്രോസസ്സിംഗും എസ്‌ഫോഴ്‌സ് പ്രോ ഫ്രണ്ട് സറൗണ്ടും സംയോജിച്ചിരിക്കുന്നു. ഒരു സ്വാഭാവിക, മൂന്ന് ഡയമെന്‍ഷനല്‍ സൗണ്ട് ഫീല്‍ഡ് നല്‍കുന്നതാണിത്. ഒരു ഒറ്റ സൗണ്ട് ബാറില്‍ നിന്നും സബ്‌വൂഫറില്‍ നിന്നുമാണ് ഇതെല്ലാം സാധ്യമാകുന്നത്. കൂടുതല്‍ ആഴത്തിലുള്ള സിനിമാറ്റിക്ക് അനുഭവം ആസ്വദിക്കുന്നത് ഇത് സാധ്യമാക്കുന്നു. കൊയാക്‌സിയല്‍ മാഗ്‌നറ്റിക്ക് ഫഌയിഡ് സ്പീക്കറും 180 എംഎം സിഗ്മ സബ്‌വൂഫര്‍ യൂണിറ്റും ഉപയോഗിച്ച് മികവുറ്റതാക്കിയതാണ് സൗണ്ട് ക്വാളിറ്റി. സന്തുലിതമായ ശബ്ദവും വ്യക്തതയുള്ള ബാസും ഇത് ഉറപ്പാക്കുന്നു. ഫ്രീക്വന്‍സിയില്‍ ഉടനീളം കൃത്യമായി വിന്യസിച്ച ഓഡിയോ നല്‍കുന്നതിന് ഒറ്റ സ്പീക്കര്‍ യൂണിറ്റിനുള്ളില്‍ ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ഒരു വൂഫറും ട്വീറ്ററുമാണുള്ളത്.
എസ്മാസ്റ്റര്‍ എച് എക്‌സ്‌ഹൈ റെസ് ഓഡിയോ ഡിജിറ്റല്‍ ആമ്പഌഫയറുള്ള സൗണ്ട് ബാര്‍ മെച്ചപ്പെടുത്തിയ ശബ്ദ പൊസിഷനിംഗും വ്യക്തതയും നല്‍കുന്നു. ബ്ലൂടൂത്ത് എന്‍ എഫ് സി ഉള്ള ഒറ്റ ടച്ച് വയര്‍ലെസ് ലിസണിംഗ്, സൗണ്ട് ബാര്‍ വഴിയുള്ള സംഗീതം സ്ട്രീം ചെയ്യല്‍ എളുപ്പമുള്ളതാക്കുന്നു. ബ്ലൂടൂത്ത് ഉപയോഗിച്ച്, സ്മാര്‍ട്ട് ഫോണില്‍ നിന്നും വയര്‍ലെസായി സ്ട്രീം ചെയ്യുന്ന മ്യൂസിക്ക് പ്ലേബാക്ക് ആസ്വദിക്കാനാകും. മോണിട്ടറില്‍ നോക്കാതെ തന്നെ മ്യൂസിക്ക് സെന്റര്‍ വഴി അകലെയുള്ള സ്ഥലത്തുനിന്ന് പെന്‍െ്രെഡവിലെ മ്യൂസിക്ക് ലിസ്റ്റ് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ ബ്രൗസ് ചെയ്യാനാകും. സോണി മ്യൂസിക്ക് സെന്റര്‍ വഴി നിയന്ത്രിക്കുന്ന, വയര്‍ലെസ് മള്‍ട്ടിറൂം ലിസണിംഗ് ഉപയോഗിച്ച് വീട്ടിലെവിടെയും ശബ്ദം കേള്‍ക്കാനാകും. സോണി മ്യൂസിക്ക് സെന്റര്‍ ആപ്പ്, വയര്‍ലെസ് സബ്‌വൂഫര്‍, ഉയര്‍ന്ന ഡൈനാമിക്ക് റേഞ്ചും ഉള്ള കരുത്തുറ്റ ഓഡിയോവിഷ്വല്‍ പ്രകടനം ഒഠ ടഠ5000 നല്‍കുന്നു. ഉയര്‍ന്ന ഗുണമേ•യുള്ള ഘടകഭാഗങ്ങള്‍ ഉപയോഗിച്ച് ഡിസൈന്‍ ചെയ്തിട്ടുള്ളതും എഞ്ചിനീയര്‍ ചെയ്തിട്ടുള്ളതുമാണ് എച്ടിഎസ്ടി5000 സൗണ്ട് ബാര്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഓഡിയോ പ്ലേബാക്കും ഉയര്‍ന്ന ഡൈനാമിക്ക് റേഞ്ചും ഉള്ള കരുത്തുറ്റ എച്ടിഎസ്ടി5000ന്റെ വില 1,50,990/ രൂപയാണ്.